രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊച്ചിയിലെത്തുന്നത്. വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ബിജെപിയുടെ റോഡ്ഷോ, ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം എന്നിവയ്ക്കൊപ്പം വിവിധ പൊതുമേഖലാ കമ്പനികളിലായി 4,000 കോടി രൂപയിലധികം വരുന്ന അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.
ഇതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ് പൊതുമേഖലാ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്‍യാർഡ് ലിമിറ്റഡ്. കപ്പൽ നിർമാണ രംഗത്തും അറ്റകുറ്റപണി രംഗത്തും ശ്രദ്ധേയമായ സ്ഥാനമുള്ള കമ്പനിയുടെ അടിസ്ഥാന വികസനത്തിലും പുതിയ കരാറുകളിലും ശ്രദ്ധേയമാകുന്ന സന്ദർശനമാണിത്.
കൊച്ചിൻ ഷിപ്പ്‍യാർഡ് വികസിക്കുന്നു
ബുധനാഴാച കൊച്ചിൻ ഷിപ്പായാർഡിൽ 3,000 കോടിയോളം രൂപയുടെ രണ്ട് അടിസ്ഥാനസൗകര്യ വികസനപദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പുതിയ ഡ്രൈ ഡോക്ക്, കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം കൊച്ചി പുതുവൈപ്പിനിൽ 1236 കോടി രൂപ ചെലവിൽ നിർമിച്ച ഇന്ത്യൻ ഓയിലിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ അത്യാധുനിക സൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഡ്രൈ ഡോക്ക് - കപ്പൽശാലയ്ക്ക് നേട്ടം
കൊച്ചിയിൽ കപ്പൽശാലയുടെ തേവരയിൽ നിലവിലുള്ള സ്ഥലത്ത് ഏകദേശം 1800 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈഡോക്ക് നിർമിക്കുന്നത്. 75/60 മീറ്റർ വീതിയും 13 മീറ്റർ ആഴവും കപ്പൽതാഴുന്നതിന് 9.5 മീറ്റർ വരെ ആഴവുമുള്ള 310 മീറ്റർ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഏറ്റവും വലിയ സമുദ്ര അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ്. കൊച്ചിൻ ഷിപ്പ്‍യാർഡിൽ പുതിയ ഡ്രൈ ഡോക്ക് വരുന്നതോടെ ഭാവിയിൽ 70,000T വരെയുള്ള വിമാനവാഹിനിക്കപ്പലുകളും വലിയ വാണിജ്യക്കപ്പലുകളും നിർമിക്കാനാകും.
അറ്റകുറ്റപണി കേന്ദ്രം
ഏകദേശം 970 കോടി രൂപ ചെലവിൽ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്ആർഎഫ്) ആണ് ഉദ്ഘാടനം ചെയ്യുന്ന മറ്റൊരു പദ്ധതി. 6000T ശേഷിയുള്ള ഷിപ്പ് ലിഫ്റ്റ് സംവിധാനം, ട്രാൻസ്ഫർ സംവിധാനം, ആറു പ്രവർത്തനനിലയങ്ങൾ, 130 മീറ്റർ നീളമുള്ള 7 കപ്പലുകളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന 1400 മീറ്ററോളമുള്ള ബെർത്ത് എന്നിവ ഇതിലുണ്ട്.
കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കപ്പൽ അറ്റകുറ്റപ്പണിശേഷി നവീകരിക്കാനും വികസിപ്പിക്കാനും ഇതിന് കഴിയും. മാത്രമല്ല ഇന്ത്യയിലെ നിരവധി കപ്പലുകള്‍ ഇപ്പോഴും അറ്റകുറ്റപ്പണിക്കായി ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇതൊഴിവാക്കാനും സഹായിക്കും.
വരുമോ വമ്പൻ പ്രഖ്യാപനം
ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശ നിര്‍മിത വിമാന വാഹിനിക്കപ്പൽ നിർമാണത്തിനുള്ള ഓര്‍ഡര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഈ സന്ദർശന വേളയിൽ ഉണ്ടാകുമോ എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ തദ്ദേശ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മാണച്ചെലവ് 20,000 കോടി രൂപയ്ക്കടുത്തായിരുന്നു. ഇതിന്റെ ഇരട്ടിയോളം ചെലവ് വരുന്നതായിരിക്കും പുതിയത്. ഈ ഓർഡർ ലഭിക്കുന്നത് കപ്പൽശാലയെ സംബന്ധിച്ച് നേട്ടമാണ്.
ഓഹരികൾ നേട്ടത്തിൽ
ചൊവ്വാഴ്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ നേട്ടത്തിലാണ്. 1.72 ശതമാനം നേട്ടത്തില്‍ 783.75 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയെത്തി. 808.40 രൂപ വരെ കുതിച്ച ശേഷമാണ് ഓഹരി 783 രൂപയില്‍ വ്യാപാരം നടക്കുന്നത്. സമീപ കാലത്ത് നേട്ടം തുടർന്ന ഓഹരി ഒരാഴ്ചയ്ക്കിടെ 17.6 ശതമാനം മുന്നേറി. 214.76 ശതമാനമാണ് ഒരു വർഷത്തിനിടെയുള്ള റിട്ടേൺ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
