കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളിലൊന്നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. കേരളത്തിന്‍റെ അഭിമാനം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഇടിവാണ് പൊതുമേഖലാ ഓഹരിയിൽ സംഭവിക്കുന്നത്. ഒരു മാസത്തിനിടെ 24 ശതമാനം നഷ്ടം ഓഹരി നേരിട്ടു. വരും ദിവസങ്ങളിലും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. കാരണം എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
വലിയ നഷ്ടം
എൻഎസ്ഇയിൽ 2.63 ശതമാനം നഷ്ടത്തോടെ 1,959.85 രൂപ എന്ന നിരക്കിലാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.64 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചു. 24.36 ശതമാനമാണ് ഒരു മാസത്തെ ഇടിവ്. എന്നാൽ ആറ് മാസത്തെ കണക്കെടുക്കുമ്പോൾ ഓഹരി 123 ശതമാനത്തിന്‍റെ വളർച്ച നേടിയിട്ടുണ്ടെന്ന് കാണാം. 187.61 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 363.71 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024 ജൂലൈ 8 ന് സ്റ്റോക്ക് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന 2,977.1 രൂപയിലെത്തിയത്. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1017 രൂപയാണ് ഒന്നര മാസത്തിനിടെ ഓഹരിയിലുണ്ടായ കുറവ്.

ഇടിവിന് കാരണം
പ്രതിരോധ മേഖലയിലെ സർക്കാരിൻ്റെ ഇടപെടൽ, ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കാര്യമായ കരാറുകൾ ഉൾപ്പെടെ അതിവേഗം വളരുന്ന ഓർഡർ ബുക്ക്. കമ്പനിയുടെ തന്ത്രപരമായ വിപുലീകരണ പദ്ധതികളും നവീകരണ സംരംഭങ്ങളും തുടങ്ങിയ കാര്യങ്ങളാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ മുന്നേറ്റത്തിന്‍റെ വേഗം വർദ്ധിപ്പിച്ചത്. എന്നാൽ വില ഉയർന്നതോടെ നിക്ഷേപകർ ഓഹരി വിൽക്കുകയും ലാഭം ബുക്ക് ചെയ്യുകയും ചെയ്തു. അതോടെ ഓഹരി വില താഴേക്ക് വീണു.
പല നിക്ഷേപകരും ഒരേ സമയം ഓഹരി വിൽക്കുമ്പോൾ വിപണിയിലെ ഓഹരികളുടെ വർദ്ധിച്ച വിതരണം വില കുറയ്ക്കുന്നു. നിക്ഷേപകരെ നിരാശരാക്കി സമീപകാല ബജറ്റിൽ പ്രതിരോധ മേഖലയെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് ഈ വിൽപന സമ്മർദ്ദം കൂടുതൽ രൂക്ഷമാക്കിയത്.
കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരി വിലയിടിവിന് കാരണമായ മറ്റൊരു ഘടകം അതിൻ്റെ വിലയേറിയ മൂല്യനിർണ്ണയമാണ്. ഓഹരി വില കൂടുതലാണെന്ന തിരിച്ചറിവ് പല നിക്ഷേപകരെയും തങ്ങളുടെ ഓഹരികൾ വിൽക്കാൻ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യനിർണ്ണയത്തെ ന്യായീകരിക്കാൻ പുതിയതും നല്ലതുമായ സംഭവവികാസങ്ങളുടെ അഭാവം ഈ വിൽപ്പന സമ്മർദ്ദം കൂട്ടി.

ബ്രോക്കറേജ് ശുപാർശ
കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരി വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഓഹരി വില 740 രൂപ വരെ കുറയാം. അതായത് നിലവിലെ ഓഹരി വിലയുമായ താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിന് മുകളിലുളള ഇടിവ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications