2024 ജൂൺ മാസം വരെ നിക്ഷേപകരുടെ കീശ വീർപ്പിച്ച പൊതുമേഖലാ ഓഹരിയായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡ്. 1200 രൂപയിലധികമാണ് ഒരു വർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയിലുണ്ടായ വില വർദ്ധനവ്. എന്നാൽ കേന്ദ്ര ബജറ്റിന് ശേഷം പ്രതിരോധ- കപ്പൽ മേഖലയിലെ ഓഹരികളെല്ലാം താഴേക്ക് വീഴാൻ തുടങ്ങി. അതിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതും കൊച്ചിൻ ഷിപ്പ്‌യാർഡിനാണ്. എന്താണ് ഓഹരിയുടെ വീഴ്ചയുടെ കാരണമെന്ന് നമുക്ക് പരിശോധിക്കാം.
നഷ്ടം 574 രൂപ
എൻഎസ്ഇയിൽ 1,863 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വ്യാപാരം ആരംഭിച്ചത്. എന്നാൽ 9.35 ആകുമ്പോഴേക്കും ഓഹരി വില 1809.50 രൂപയിലേക്ക് വീണു. പിന്നീടുള്ള സെഷനിൽ മുകളിലേക്ക് ഉയരാനുള്ള ചെറിയ ശ്രമം കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയെങ്കിലും വിജയിച്ചില്ല. 12.25 ആകുമ്പോഴേക്കും ഓഹരി 1800 രൂപയിലേക്ക് തകർന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.71 ശതമാനം തകർച്ചയാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 23.96 ശതമാനം നഷ്ടവും ഓഹരിക്ക് സംഭവിച്ചു. അതായത് 574 രൂപയുടെ ഇടിവ്. അതേസമയം ആറ് മാസത്തിനിടെ 121.20 ശതമാനം വളർച്ച ഓഹരി നേടി. 200 ശതമാനം നേട്ടമാണ് ഒരു വർഷത്തിനിടെ പൊതുമേഖലാ ഓഹരി നേടിയത്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

അടിസ്ഥാന കാര്യങ്ങൾ
2024 സെപ്റ്റംബർ 9 വരെയുള്ള കണക്കനുസരിച്ച്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ ശരാശരി വില-വരുമാനം (PE) അനുപാതം 57.01 ആണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ പിഇ അനുപാതം 2019 മാർച്ചിൽ 10.8 ൽ നിന്ന് 2023 മാർച്ചിൽ 20.5 ആയി വർദ്ധിച്ചു. ഇത് അഞ്ച് വർഷത്തിനിടെ 13.68% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതിനിധീകരിക്കുന്നു.
തകർച്ചയുടെ കാരണം
നിക്ഷേപകരെ നിരാശരാക്കി സമീപകാല ബജറ്റിൽ പ്രതിരോധ മേഖലയെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിലയെ താഴേക്ക് വലിച്ചത്. അതോടൊപ്പം വിലയേറിയ മൂല്യനിർണ്ണയവും ഇടിവിന് കാരണമായി. ബേസ് കേസ് സാഹചര്യത്തിൽ ഓഹരിയുടെ ആന്തരിക മൂല്യം 428.52 രൂപ ആണ്. നിലവിലെ വിപണി വിലയായ 1863.35 ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് 77% അധികമൂല്യമുണ്ട്.

കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
മറ്റ് ഓഹരികളും ഇടിവിൽ
ഇന്ത്യൻ വിപണിയിലെ മറ്റ് പ്രധാന കപ്പൽ ഓഹരികളും ഇടിവിലാണ്. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് അഞ്ച് ദിവസത്തിനിടെ 1.56 ശതമാനം ഇടിഞ്ഞു. 11.86 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. ഗാര്‍ഡന്‍റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് 2.88 ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ 13.44 ശതമാനം നഷ്ടമാണ് ഓഹരിക്ക് സംഭവിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
