ഓഹരി വിലയിലുണ്ടാകുന്ന വർധനവ് കൂടാതെ ഓഹരി ഉടമകൾക്ക് ലഭിക്കുന്ന നേട്ടമാണ് ലാഭവിഹിതവും ബോണസ് ഓഹരിയും. ഒരു കമ്പനിയുടെ ലാഭത്തിൽ നിന്നും നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്.
ഇത് പണമായി ക്യാഷ് ഡിവിഡന്റ് എന്ന കണത്തിലും കൈവശമുള്ളതിന്റെ നിശ്ചിത അനുപാതത്തിൽ അധിക ഓഹരികളായി ബോണസ് ഇഷ്യു വഴിയും കൈമാറും. ഡിസംബർ 21 ന് ആരംഭിക്കുന്ന ആഴ്ചയിൽ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ 4 വീതം ഓഹരികളാണ് ബോണസ് ഇഷ്യുവിനും ലാഭവിഹിതത്തിനും റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്.
കോർപ്പറേറ്റ് നടപടികൾക്ക് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനാണ് റെക്കോർഡ് തീയതി നിശ്ചയിക്കുന്നത്. ഈ തീയതിയിൽ പോർട്ടഫോളിയോയിൽ ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരികളും ലാഭവിഹിതവും ലഭിക്കും. ഈ വാരം ബോണസ് ഇഷ്യൂ, ലാഭവിഹിതം തുടങ്ങിയ കോർപ്പറേറ്റ് നടപടികളിലേക്ക് കടക്കുന്ന ഓഹരികളെ നോക്കാം.

ബോണസ് ഓഹരി
ഈ വാരം നാല് കമ്പനികളാണ് ബോണസ് ഇഷ്യു നടത്തുന്നത്. ഐഎഫ്എല്‍ എന്റര്‍പ്രൈസ്, പോള്‍ മര്‍ച്ചന്റ്സ്, കൃതിക വയേഴ്സ്, ആൽഫാലോജിക് ടെക് എന്നിവയാണ് ഓഹരികൾ.
ഐഎഫ്എല്‍ എന്റര്‍പ്രൈസ് 1:10 അനുപാതത്തിലാണ് ബോണ്‍സ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. 10 ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് 1 ഓഹരി ബോണസായി ലഭിക്കും. റെക്കോര്‍ഡ് തീയതി ഡിസംബര്‍ 18 ആണ്.
പോള്‍ മര്‍ച്ചന്റ്സ് 2:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ അനുവദിക്കുന്നത്. പോള്‍ മര്ച്ചന്റ്സിന്റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 2 ഓഹരികള്‍ അധികമായി ലഭിക്കും. പോര്‍ട്ട്ഫോളിയോയിലെ ഓഹരികള്‍ ഇരട്ടിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോര്ഡ്തീയതി ഡിസംബര്‍ 19 ആണ്.
ഡിസംബര്‍ 19 തിന് എക്സ് ബോണസ് ട്രേഡ് ചെയ്യുന്ന മറ്റൊരു ഓഹരിയാണ് കൃതിക വയേഴ്സ്. 2:1 അനുപാതത്തിലാണ് കൃതിക വയേഴ്സ് ബോണസ് ഓഹരികള്‍ അനുവദിക്കുന്നത്. കയ്യിലുള്ള ഓരോ ഓഹരിക്കും രണ്ട് ഓഹരികള്‍ വീതം ലഭിക്കും.
ആല്‍ഫലോജിക് ടെക് 1:3 അനുപാതത്തിലാണ് ബോണസ് ഇഷ്യു നടത്തുന്നത്.മൂന്ന് ഓഹരികള്‍ക്ക് ഒരെണ്ണം എന്ന കണക്കില്‍ ബോണസ് ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഡിസംബര്‍ 22 ആണ് നിശ്ചയിച്ചിട്ടുള്ളത്.
ലാഭവിഹിതം
നാല് ഓഹരികളാണ് ഡിസംബര്‍ 18 ന് ആരംഭിക്കുന്ന ആഴ്ച എക്സ് ബോണസ് ട്രേഡ് ചെയ്യുന്നത്. ഈസി ട്രിപ്പ് പ്ലാനേഴ്സ് 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 10 പൈസ നിരക്കില്‍ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ഡിസംബര്‍ 19.
സര്‍തക് മെറ്റല്‍സ് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 10 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി1 രൂപ ലാഭവിഹിതംനേടാം. എക്സ് ഡിവിഡന്റ് തീയതി ഡിസംബര്‍ 22 ആണ്.
കോവില്‍പട്ടി ലക്ഷ്മി റോളര്‍ ഫ്ളോര്‍മില്‍സ് ഡിസംബര്‍ 22 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 20 ശതമാനമാണ് കമ്പനി നല്കുന്ന ലാഭവിഹിതം. പ്രതിയോഹരി 2 രൂപ ലാഭവിഹിതം നേടാം.
ആര് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 6.80 രൂപ ലാഭവിഹിതം നല്‍കും. ഇതിനുള്ള റെക്കോർഡ് തീയതി ഡിസംബർ 22 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
