കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ബാധ്യതകള്‍ നേരിടേണ്ടതില്ല. അതേസമയം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ (Liquidity) എളുപ്പത്തിലാകും.
അതേസമയം ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ വില ആനുപാതികമായി കുറയുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യാം. ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം.
ആര്‍ഇസി
രാജ്യത്തെ ഊര്‍ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് അഥവാ ആര്‍ഇസി. ബോണസ് ഓഹരികള്‍ 1:3 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള 3 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി വീതം നല്‍കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ഓഗസ്റ്റ് 17-നും റെക്കോഡ് തീയതി 18-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 131 രൂപയിലായിരുന്നു ആര്‍ഇസി (BSE: 532955, NSE: RECLTD) ഓഹരിയുടെ ക്ലോസിങ്.
ഹൈ എനര്‍ജി ബാറ്ററീസ്
സായുധ സേനകള്‍ക്കും വിക്ഷേപിണികള്ക്കും വേണ്ടതും വാഹന മേഖലയിലേക്കും വിആര്‍എല്‍എ വിഭാഗത്തിലുമുള്ള അത്യാധുനിക ബാറ്ററികള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഹൈ എനര്‍ജി ബാറ്ററീസ് (ഇന്ത്യ) ലിമിറ്റഡ്. 5:1 അനുപാതത്തിലാവും ഓഹരി വിഭജനം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും.
ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഓഗസ്റ്റ് 8-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 1,671 രൂപയിലായിരുന്നു ഹൈ എനര്‍ജി ബാറ്ററീസ് (BSE: 504176) ഓഹരിയുടെ ക്ലോസിങ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതേസമയം സ്റ്റോക്ക് സ്പ്ലിറ്റില്‍ ഓഹരിയുടെ മുഖവില വിഭജിക്കുന്നതിനാലാണ് കൈവശമുള്ള ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നത്. ആനുപാതികമായ മാറ്റം ഓഹരിയുടെ വിലയിലും ഉണ്ടാകും. അതായത് ഓഹരിയുടെ ആകെ വിപണി മൂല്യത്തില്‍ മാറ്റമില്ലെന്ന് സാരം.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്. അതേസമയം സ്റ്റോക്ക് സ്പ്ലിറ്റില്‍ ഓഹരി വര്‍ധിക്കുമെങ്കിലും ഡിവിഡന്റില്‍ വര്‍ധനയുണ്ടാകില്ല (ലാഭവിഹിതം പ്രഖ്യാപിക്കുന്നത് മുഖവിലയുടെ അടിസ്ഥാനത്തിലായതു കൊണ്ടാണിത്).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
