വിപണിക്ക് നിര്‍ണായകം; ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെ ഈയാഴ്ച പാദഫലം പ്രസിദ്ധീകരിക്കുന്ന പ്രധാന കമ്പനികള്‍

ഏറെ കാലത്തിനു ശേഷം വിപണി ശക്തമായ തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. കമ്മോഡിറ്റികളിലെ വില ഇടിയുന്നത് ഉള്‍പ്പെടെയുള്ള ആഗോള ഘടകങ്ങള്‍ അനുകൂലമാകുന്നത് വിപണിയിലെ മുന്നേറ്റത്തിന് തുണയേകുന്നുണ്ട്. സമാനമായി കോര്‍പറേറ്റ് കമ്പനികളുടെ ഒന്നാം പാദഫലം സംബന്ധിച്ച പ്രത്യാശകളും അനുകൂല ഘടകമായി മാറുന്നു.

കോര്‍പറേറ്റ് കമ്പനി

400-ലധികം കോര്‍പറേറ്റ് കമ്പനികളാണ് ഈയാഴ്ച കാലയളവില്‍ ഒന്നാം പാദഫലം പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 18 എണ്ണം നിഫ്റ്റി-50 സൂചികയുടെ ഭാഗമായവയാണ്. അതുകൊണ്ട് തന്നെ നിഫ്റ്റിയുടെ തുടര്‍ നീക്കത്തിലും ഒന്നാം പാദഫലം നിര്‍ണായക സ്വാധീനം ചെലുത്തും. അതേസമയം പുറത്തുവന്നിട്ടുള്ള പ്രവര്‍ത്തന ഫലം ഭേദപ്പെട്ട നിലവാരത്തിലുള്ളതാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.

എങ്കിലും പണപ്പെരുപ്പം കാരണം ലാഭക്ഷമതയില്‍ നേരിടുന്ന ഇടിവും പലിശ നിരക്കുകള്‍ ഉയരുന്നതും ഡിമാന്‍ഡില്‍ ഉണ്ടായേക്കാവുന്ന തളര്‍ച്ചയുമൊക്കെ കമ്പനി തലത്തില്‍ വിശകലന വിധേയമാകുന്നു. ഈയാഴ്ച പാദഫലം പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.

ജൂലൈ 25

ജൂലൈ 25

ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, മാക്രോടെക് ഡെവലപ്പേര്‍സ്, കാനറാ ബാങ്ക്, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, കെപിഐടി ടെക്‌നോളജീസ്, തന്‌ല പ്ലാറ്റ്‌ഫോംസ്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ്, അനുപം രാസായന്‍, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, ശാര്‍ദ ക്രോപ്‌കെം, ചെന്നൈ പെട്രോളിയം, ജ്യോതി ലാബ്‌സ്, സെന്‍ട്രല്‍ ബാങ്ക്.

ജൂലൈ 26

ജൂലൈ 26

ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ & ടി, ബജാജ് ഓട്ടോ, ടാറ്റ പവര്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, റിലാക്‌സോ ഫൂട്ട്‌വെയേര്‍സ്, സനോഫി ഇന്ത്യ, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, യുടിഐ എഎംസി, ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, അപ്പോളോ പൈപ്പ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടിടികെ ഹെല്‍ത്ത്‌കെയര്‍, യൂണിയന്‍ ബാങ്ക്, സുവേന്‍ ലൈഫ്‌സയന്‍സസ്, എസ്‌ഐഎസ്, ഷാല്‍ബി, കഇഐ ഇന്‍ഡസ്ട്രീസ്, ഇഐഎച്ച് അസോസിയേറ്റഡ് ഹോട്ടല്‍.

ജൂലൈ 27

ജൂലൈ 27

ബജാജ് ഫൈനാന്‍സ്, മാരുതി സുസൂക്കി, ടാറ്റ മോട്ടോര്‍സ്, യുണൈറ്റഡ് ബ്രൂവറീസ്, കോള്‍ഗേറ്റ് പാമോലീവ്, ബയോകോണ്‍, ഷാഫ്‌ലര്‍ ഇന്ത്യ, ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, കൊറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, ലോറസ് ലാബ്‌സ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, എപിഎല്‍ അപ്പോളൊ ട്യൂബ്‌സ്, പൂനാവാല ഫിന്‍കോര്‍പ്, എസ്‌കെഎഫ് ഇന്ത്യ, ക്ലീന്‍ സയന്‍സ് & ടെക്‌നോളജി, ഇഐഎച്ച്, വിഐപി ഇന്‍ഡസ്ട്രീസ്, ഐഐഎഫ്എല്‍ ഫൈനാന്‍സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ശ്രീറാം സിറ്റി യൂണിയന്‍, എംഡിഎന്‍എല്‍, ലക്ഷ്മി ഓര്‍ഗാനിക്‌സ്, ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്.

ജൂലൈ 28

ജൂലൈ 28

ബജാജ് ഫിന്‍സേര്‍വ്, നെസ്ലെ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, വേദാന്ത ലിമിറ്റഡ്, എസ്ബിഐ കാര്‍ഡ്‌സ്, ശ്രീ സിമന്റ്‌സ്, ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്, ബജാജ് ഹോള്‍ഡിങ്‌സ്, ടിവിഎസ് മോട്ടോര്‍, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫൈനാന്‍സ് കമ്പനി, ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്‌സ്, മഹീന്ദ്ര & മഹീന്ദ്ര ഫൈനാന്‍ഷ്യല്‍, നിപ്പോണ്‍ ലൈഫ് എഎംസി, കെപിആര്‍ മില്‍, ഡോ. ലാല്‍ പാത്‌ലാബ്‌സ്, അജന്ത ഫാര്‍മ, ടിടികെ പ്രസ്റ്റീജ്, മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍, ഷാലെറ്റ് ഹോട്ടല്‍സ്, ജിഎംഎം ഫ്‌ലോഡര്‍, ഗുജറാത്ത് ഹെവി കെമിക്കല്‍സ്, ആര്‍ഐടിഇഎസ്, എന്‍ഐഐടി, ജംമ്‌നാ ഓട്ടോ, ഐഎഫ്ബി ഇന്‍ഡസ്ട്രീസ്.

ജൂലൈ 29

ജൂലൈ 29

എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഇന്ത്യന്‍ ഓയില്‍, സിപ്ല, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് & ഫൈനാന്‍സ്, ടോറന്റ് ഫാര്‍മ, അശോക് ലെയ്‌ലാന്‍ഡ്, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, ഇമാമി, സുന്ദരം ഫാസ്റ്റ്‌നേര്‍സ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, സൈഡഡ് വെല്‍നെസ്, ഗോദ്‌റേജ് അഗ്രോവെറ്റ്, റൂട്ട് മൊബൈല്‍, ദീപക് ഫെര്‍ട്ടിലൈസേര്‍സ്, ജെകെ പേപ്പര്‍, കാര്‍ട്രേഡ് ടെക്, എല്‍ടി ഫൂഡ്‌സ്, നീല്‍കമല്‍.

ജൂലൈ 30

ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എംസിഎക്‌സ് ഇന്ത്യ, മഹീന്ദ്ര ഹോളിഡേയ്‌സ്, എല്‍ജി ബാല്‍കൃഷ്ണന്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X