ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ ഓഹരികൾ ഇന്ന് 40 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 572.70 രൂപയിലെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഡ്രംഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയില്‍ നിന്ന് മരുന്നിന്‍റെ നിർമാണ, വിപണന അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്പനിയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയർന്നത്. ഇന്ത്യയിലെ കോവിഡ്-19 രോഗികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണ്ണായക ചുവടുവെയ്പ്പാണിത്.
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം. കോവിഡ് -19 രോഗികൾക്ക് ചികിത്സയ്ക്കായി ഒരു ടാബ്‌ലെറ്റിന് 103 രൂപ എന്ന നിരക്കിൽ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഫാബിഫ്ലു എന്ന പേരിൽ ആൻറിവൈറൽ മരുന്ന് ശനിയാഴ്ച പുറത്തിറക്കി. 34 ടാബ്‌ലെറ്റുകളുടെ ഒരു സ്ട്രിപ്പിന് പരമാവധി 3,500 രൂപയാണ് നിരക്കെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യയിൽ അംഗീകരിച്ച ആദ്യത്തെ ഓറൽ ഫെവിപിരാവിർ മരുന്നാണ് ഫാബിഫ്ലു.

കമ്പനിയുടെ ഓഹരി വില നിലവിൽ 14.4 മടങ്ങ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, ഗ്ലെൻമാർക്കിന്റെ യുഎസ് വരുമാനം ക്രമേണ പുതിയ ലോഞ്ചുകൾക്കൊപ്പം വർദ്ധിക്കും. ഈ വർഷം ഇതുവരെ ഗ്ലെൻമാർക്ക് ഓഹരികൾ 53.16 ശതമാനം ഉയർന്നു. നിഫ്റ്റി ഫാർമയെ മറികടന്ന് 26.53 ശതമാനം നേട്ടമുണ്ടാക്കി. ജൂണിൽ മാത്രം ഗ്ലെൻമാർക്ക് ഓഹരികൾ 50% ഉയർന്നു.
മെയ് തുടക്കത്തിൽ കോവിഡ് -19 രോഗികളിൽ ഓറൽ ആൻറിവൈറൽ ഫെവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഗ്ലെൻമാർക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. 2050 രോഗികളെ ഇതിനകം ക്ലിനിക്കൽ ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. ഉല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള റെഗുലേറ്ററി അനുമതിയാണ് ഗ്ലെന്‍മാര്‍ക്കിന് ലഭിച്ചിരിക്കുന്നത്. ഫാവിപിരാവിര്‍ 4 ദിവസത്തിനുള്ളില്‍ വൈറസിന്റെ തോത് അതിവേഗം കുറയ്ക്കും. കോവിഡ്-19 മിതമായി ബാധിക്കപ്പെട്ട കേസുകളില്‍ 88 ശതമാനം വരെ ക്ലിനിക്കല്‍ പുരോഗതിയാണുണ്ടായത്.
അൺലോക്ക് 1.0: മാളുകളും റെസ്റ്റോറന്റുകളും ഇന്ന് മുതൽ തുറക്കാം, തീരുമാനമെടുക്കാതെ ഉടമകൾ
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications