രണ്ടാഴ്ചയ്ക്കിടയിൽ നിക്ഷേപകർക്ക് ആകുലതയുണ്ടാക്കുന്ന വാർത്തകളാണ് ആഗോള ബാങ്കിംഗ് രംഗത്ത് നിന്നുണ്ടാകുന്നത്. കാലിഫോർണിയയിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കും സിഗ്നേചർ ബാങ്കിന്റെ തകർച്ചയ്ക്കും പിന്നാലെ പ്രമുഖ യൂറോപ്യൻ നിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്വീസിന്റെ സ്ഥിരത സംബന്ധിച്ച വാർത്തകളാണ് വിപണികളെ പ്രതികൂലമാക്കുന്നത്.
അമേരിക്കയിൽ തുടരെ 2 ബാങ്കുകളിൽ നിന്ന് വന്ന പ്രതികൂല വാർത്തയ്ക്കൊപ്പം സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വീസിന്റെ അസ്ഥിരാവസ്ഥയും വിപണിയെ ബാധിച്ചു. എന്താണ് ക്രെഡിറ്റ് സ്വിസ് പ്രതിസന്ധിയെന്നും ഇത് ഇന്ത്യയിലെ ബാങ്കുകളെ ബാധിക്കുമോ എന്നുമാണ് ഈ ലേഖനം നോക്കുന്നത്.
ക്രെഡിറ്റ് സ്വിസ് വാർത്തയിൽ
വലിയ തോതിൽ ക്രെഡിറ്റ് സ്വിസിന്റെ ഓഹരികൾ ബുധനാഴ്ച ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ 30 ശതമാനത്തിലധികം ഇടിഞ്ഞ് ഓഹരിയൊന്നിന്ന് ഏകദേശം 1.56 സ്വിസ് ഫ്രാങ്ക് എന്ന നിലയിലെത്തിയിരുന്നു ബുധനാഴ്ചത്തെ വില. ഓഹരി വില ഇടിയാനുണ്ടായ പ്രധാന കാരണം, ക്രെഡിറ്റ് സ്യൂസിന്റെ പ്രധാന ഓഹരി ഉടമയായ സൗദി നാഷണൽ ബാങ്ക് പുതിയ നിക്ഷേപം നടത്തില്ലെന്ന ബാങ്ക് ചെയർമാൻ അമർ അൽ ഖുറേദിയുടെ പ്രസ്താവനയാണ്.

നിലവിൽ 9.9 ശതമാനം ഓഹരികളുള്ള സൗദി നാഷണൽ ബാങ്ക് പുതിയ നിക്ഷേപം നടത്തിയാൽ ഓഹരി പങ്കാളിത്തം 10 ശതമാനത്തിൽ കൂടുമെന്നും ഇത് നിയമപരമായ പ്രശ്നങ്ങളുണ്ടാക്കും എന്നതിനാലാണ് സൗദി ബാങ്ക് അധിക നിക്ഷേപം നിരസിച്ചത്.
ഫണ്ടിംഗ് സംബന്ധിച്ച് അമർ അൽ ഖുറേദിയുടെ അഭിപ്രായങ്ങൾ നിക്ഷേപകരെ ആശങ്കയിലാക്കി. മിഡിൽ ഈസ്റ്റിലെ നിക്ഷേപകരിൽ നിന്നുള്ള നിക്ഷേപം പരിമിതപ്പെടുത്തുമെന്ന ഭയം വിപണിയെ ബാധിച്ചു. ബാങ്കുകളിൽ നിന്നും വൻ തോതിൽ ഉപഭോക്താക്കൾ പണം പിൻവലിക്കുന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ഇതേസമയം, ക്രെഡിറ്റ് സ്വീസിന് ആവശ്യമെങ്കില്‍ പിന്തുണ നല്‍കാമെന്ന് സ്വിസ് നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയെ ബാധിക്കുമോ?
സിലിക്കൺ വാലി ബാങ്കിനേക്കാൾ ആഗോള ബാങ്കിംഗ് മേഖലയിൽ പ്രഹരശേഷി നൽകാൻ സാധിക്കുന്ന ബാങ്കാണ് ക്രെഡിറ്റ് സ്വിസ്. യൂറോപ്പിലെ 17-ാമത്തെ വലിയ ബാങ്കിലെ പ്രതിസന്ധി എസ്‌വിബിയെക്കാൾ വലുതാണ്.
ബാങ്കിന്റെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ആശങ്കകള്‍ ഉയരുമ്പോള്‍ ഇന്ത്യയിൽ ക്രെഡിറ്റ് സ്വിസിന്റെ പ്രവർത്തനം എങ്ങനെ എന്ന് നോക്കാം. അമേരിക്കൻ സ്വതന്ത്ര നിക്ഷേപ ബാങ്കായ ജെഫറീസ് ഗ്രൂപ്പ് നടത്തിയ പഠന പ്രകാരം 20700 കോടി രൂപയുടെ ആസ്തിയാണ് ബാങ്ക് ഇന്ത്യയിൽ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ 12-മത്തെ വലിയ വിദേശ ബാങ്ക് കൂടിയാണിത്.

സിലിക്കണ്‍ വാലി ബാങ്ക് പോലെ തകര്‍ച്ചയുള്ള ഏറ്റവും മോശമായ സാഹചര്യത്തിലും ഇന്ത്യയ്ക്ക് ക്രെഡിറ്റ് സ്വീസ് നേരിട്ടൊരു ഭീഷണിയാകില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ബാങ്കിംഗ് സിസ്റ്റത്തിന്‍റെ 0.1 ശതമാനം ആസ്തി മാത്രമാണ് ബാങ്കിന്റെ കയ്യിലുള്ളത്.
എന്നിരുന്നാലും ക്രെഡിറ്റ് സ്വിസിന് ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ സാന്നിധ്യമുണ്ട്. പണ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങളിലും മറ്റു ബാങ്കിലെ നിക്ഷേപങ്ങളും സംബന്ധിച്ച് ആര്‍ബിഐ സൂക്ഷ്മ നിരീക്ഷണം നടത്തും എന്ന് പ്രതീക്ഷിക്കുന്നതായി ജെഫറീസ് അനലിസ്റ്റുകളായ പ്രഖര്‍ ശര്‍മ്മയും വിനായക് അഗര്‍വാളും പറഞ്ഞു.

മുംബൈയിൽ ശാഖ
ക്രെഡിറ്റ് സ്വിസിന് ഇന്ത്യയിലെ ഏക ബ്രാഞ്ച് മുംബൈയിലാണ്. ബാങ്കിന്റെ 70 ശതമാനം ആസ്തികളും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. മറ്റു വിദേശ ബാങ്കുകളെ പോലെ ഓഫ് ബാലന്‍സ് ഷീറ്റ് ഇനങ്ങള്‍ അതിന്റെ മൊത്തം ആസ്തിയുടെ ഏഴിരട്ടിയാണ്. വിദേശ ബാങ്കുകൾക്ക് ഇന്ത്യയിൽ താരതമ്യേന ചെറിയ സാന്നിധ്യമാണ്.
വിദേശ ബാങ്കുകളുടെ മൊത്തം ആസ്തി 6 ശതമാനമാണ്. വായ്പയിൽ 4 ശതമാനം വിഹിതവും നിക്ഷേപങ്ങൾ 5 ശതമാനം വിഹിതവുമാണ്. 50 ശതമാനം വിഹിതമുള്ള ഡെറിവേറ്റീവ് മാര്‍ക്കറ്റുകളില്‍ ഇവ സജീവമാണ്. ഏകദേശം 2.47 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എച്ച്എസ്ബിസി ബാങ്കാണ് ഏറ്റവും വലിയ ബാങ്ക്. പിന്നാലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡാങ്ക്ചെ ബാങ്ക്, ജെപി മോര്‍ഗന്‍ എന്നിവയാണ്.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
