ഭാവിയിൽ മുന്നേറാൻ സാധ്യതയുള്ള കമ്പനികൾ തിരയുമ്പോൾ കട ബാധ്യതകളില്ലാത്ത കമ്പനികളെയാണ് പരിഗണിക്കുന്നത്. കടബാധ്യതയില്ലാത്ത കമ്പനികളുടെ ആസ്തികളിൽ ക്ലെയിമുകൾ ഉന്നയിക്കാൻ കടക്കാരുണ്ടാകില്ല. ഇതോടൊപ്പം അടിയന്തര ഘട്ടത്തിൽ എളുപ്പത്തിൽ വായ്പ ലഭിക്കുകയും ചെയ്യും.
കട ബാധ്യതകളില്ലാത്ത കമ്പനികൾക്ക് പലിശ തിരിച്ചടവ് ഭാരവുമില്ലാത്തതിനാൽ ഭാവി പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കാൻ ആവശ്യമായ പണം ലഭിക്കുകയും ചെയ്യും. കട രഹിതമായ കമ്പനികൾ തുടർച്ചയായി ലാഭവിഹിതം നൽകുന്നത് മറ്റൊരു മികച്ച സൂചനയാണ്. മികച്ച പ്രവർത്തനം ലാഭം ഉണ്ടാക്കുന്ന കമ്പനികളാണ് ഇവ എന്നാണ് ഇത് കാണിക്കുന്നത്.
ബൻസാലി എൻജിനീയറിംഗ് പോളിമേഴ്സ് ലിമിറ്റഡ്, അംബിക കോട്ടൺ, എംഒഐഎൽ ലിമിറ്റഡ്, ശേഷസായി പേപ്പർ ആൻഡ് ബോർഡ്സ് ലിമിറ്റഡ് എന്നിവ കട ബാധ്യതകളില്ലാത്ത, ലാഭവിഹിതം ഉറപ്പ് നൽകുന്ന ഓഹരികളാണ്. ഇവയുടെ വിശദാംശങ്ങൾ നോക്കാം.

1. ബാൻസാലി എൻജിനീയറിംഗ് പോളിമർസ് ലിമിറ്റഡ്
വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ എബിഎസ് നിർമിക്കുന്ന കമ്പനിയാണ് ബൻസാലി എൻജിനീയറിംഗ് പോളിമർസ് ലിമിറ്റഡ്. 2,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകുന്നു.
120.55 രൂപ ഓഹരി വിലയിൽ 2.49 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് അവസാനം ലാഭവിഹിതം പ്രഖ്യാപിച്ചത്. മേയ് 2 ന് ചേർന്ന കമ്പനി ബോർഡ് യോഗത്തിൽ ബോണസ് ഓഹരികൾ അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.
2. അംബിക കോട്ടൺ ലിമിറ്റഡ്
കോട്ടൽ നൂൽ വിപണിയിലെ മുൻനിര കമ്പനിയാണ് അംബിക കോട്ടൽ ലിമിറ്റജ്. വരുമാനത്തിന്റെ അറുപത് ശതമാനത്തോളം കയറ്റുമതിയിൽ നിന്നാണ്. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിക്ക് 1,08,288 സ്പിൻഡിൽ ശേഷിയുള്ള അഞ്ച് നിർമാണ യൂണിറ്റുകൾ തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ട്. 871.5 കോടി രൂപയാണ് വിപണി മൂല്യം.
2022 മാർച്ചിൽ അംബിക കോട്ടൺ മിൽസ് പ്രതിയോഹരി 35 രൂപയാണ് ലാഭവിഹിതം നൽകിയത്. നിലവിലെ ഓഹരി വിലയായ 1,522.30 രൂപ പ്രകാരം ഡിവിഡന്റ് യീൽഡ് 2.30 ശതമാനമാണ്.
3. എംഒഐഎൽ ലിമിറ്റഡ്
നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിനിരതന പദവിയുള്ള കമ്പനിയാണ് എംഒഐഎൽ ലിമിറ്റഡ്. മാംഗനീസ് അയിര് ഖനന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് 50 ശതമാനം വിപണി വിഹിതമുണ്ട്. ഏഴെണ്ണം മഹാരാഷ്ട്രയിലെ നാഗ്പൂർ, ഭണ്ഡാര ജില്ലകളിലെ 7 ഖനികളും മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ 4 ഖനികളുമടക്കം ആകെ 11 ഖനികൾ കമ്പനിക്കുണ്ട്. 3,245.6 കോടി രൂപയാണ് വിപണി മൂല്യം.
കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ 6 രൂപയാണ് ലാഭവിഹിതം നൽകിയത്. നിലവിലെ ഓഹരി വിലയായ 159.50 രൂപയിൽ ഇത് 3.76 ശതമാനം ലാഭവിഹിതം നൽകുന്നു. ഫെബ്രുവരിയിലാണ് അവസാനമായി ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3 രൂപയാണ് ഓഹരി ഉടമകൾക്ക് ലഭിച്ചത്.
4. ശേഷസായി പേപ്പർ ആൻഡ് ബോർഡ് ലമിറ്റഡ്
തമിഴ്നാട്ടിലെ നാമക്കലിൽ സ്ഥിതി ചെയ്യുന്ന പൾപ്പ്, പേപ്പർ, പേപ്പർ ബോർഡ് എന്നിവ നിർമിക്കുന്ന കമ്പനിയാണ് ശേഷസായി പേപ്പർ ആൻഡ് ബോർഡ് ലമിറ്റഡ്. നിലവിലെ വിപണി മൂല്യം 1,788.93 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി സ്ഥിരമായി ലാഭവിഹിതം നൽകിയിട്ടുണ്ട്.
2023 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി ശേഷസായി പേപ്പർ ആൻഡ് ബോർഡ്സ് പ്രതിയോഹരി 6 രൂപ ലാഭവിഹിതം നൽകും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 7 ആണ്. നിലവിലെ ഓഹരി വിലയായ 291 രൂപയിൽ 2.08 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications