നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ പ്രതിരോധ ഓഹരികളിലൊന്നാണ് ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎൽ). ബുധനാഴ്ച 4.66 ശതമാനം നേട്ടമുണ്ടാക്കാൻ സാധിച്ചതോടെ ഓഹരിയുടെ വില വീണ്ടും 300 രൂപ കടന്നു. കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന ഇടിവിന് ഇടവേള നൽകാനും ഓഹരിക്ക് സാധിച്ചു എന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ഭാരത് ഇലക്ട്രോണിക്‌സ് ഓഹരി വരും ദിവസങ്ങളിലും മുന്നോട്ട് കുതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 300.65 രൂപ എന്ന നിലയിലാണ് ബുധനാഴ്ച ഭാരത് ഇലക്ട്രോണിക്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.98 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 10.15 ശതമാനമാണ് ഒരു മാസത്തിനിടെ സംഭവിച്ച നഷ്ടം. എന്നാൽ ആറ് മാസത്തിനിടെ 62.69 ശതമാനം നേട്ടമുണ്ടാക്കാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 132.79 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്നതും താഴ്ന്നതും യഥാക്രമം 340.50 രൂപയും 126.60 രൂപയുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 824 ശതമാനം മുന്നേറ്റമാണ് ബിഇഎൽ ഓഹരി കാഴ്ചവെച്ചത്. എക്കാലത്തെയും വരുമാനം 136,559.09% ആണ്. 25 വർഷം മുമ്പ് 1999 ജനുവരി 1 ന് എൻഎസ്ഇയിൽ 0.22 രൂപയായിരുന്നു ബിഇഎൽ ഓഹരിയുടെ വില.
ബ്രോക്കറേജ് വിലയിരുത്തൽ
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനായി 26 അനലിസ്റ്റുകൾ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 390 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30 ശതമാനം നേട്ടം. ആരോഗ്യകരമായ ഓർഡർ-ബാക്ക്‌ലോഗ്, എക്‌സിക്യൂഷൻ മെച്ചപ്പെടുത്തൽ, കരുത്തുറ്റ പൈപ്പ്‌ലൈൻ എന്നിവ ഭാവിയിലെ വരുമാന വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്ന് ബ്രോക്കറേജ് പറയുന്നു.
പ്രധാനമായും രണ്ട് കാരണങ്ങളാണ് ഐസിഐസിഐ ഡയറക്‌ട് ചൂട്ടിക്കാണ്ടുന്നത്.
1. ഭാരത് ഇലക്ട്രോണിക്‌സിന്‍റെ ഓർഡർ പൈപ്പ്ലൈൻ, കയറ്റുമതി എന്നിവ ശക്തമായി തുടരുന്നു. കമ്പനി പ്രതിവർഷം 25000 കോടി രൂപയുടെ ഓർഡർ ഇൻഫ്ലോ ഗൈഡൻസ് നിലനിർത്തുന്നു.
2. പ്രതിരോധ, ബഹിരാകാശ ഇലക്‌ട്രോണിക്‌സ് സിസ്റ്റങ്ങൾ/ഉപ-സിസ്റ്റം വ്യവസായത്തിലെ വലിയ അവസരങ്ങൾ പിടിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്.

നേട്ടം 20 ശതമാനം വരെ
ബിഎസ്ഇയിൽ 341 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 14 ശതമാനം വളർച്ച. കൂടാതെ, ബ്രോക്കറേജ് മോത്തിലാൽ ഓസ്വാൾ ഭാരത് ഇലക്ട്രോണിക്‌സിന്‍റെ ഓഹരി 360 രൂപ ടാർഗെറ്റ് വിലയോടെ വാങ്ങാൻ ശുപാർശ ചെയ്യുന്നു. അതായത് ഏകദേശം 20% ഉയർച്ച സാധ്യമാണ്.
ലാഭവിഹിതം
ഒരു ഇക്വിറ്റി ഷെയറിന് 0.80 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ഭാരത് ഇലക്ട്രോണിക്‌സ് തീരുമാനിച്ചിട്ടുണ്ട്. അന്തിമ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി ഉടൻ പ്രഖ്യാപിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications