ചൊവ്വാഴ്ച ഇടിവിലാണ് ഇന്ത്യൻ വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 40.14 പോയിന്റ് ഇടിഞ്ഞ് 57,613.72 ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 16,951.70 ലുമാണ് വ്യാപാരം അനവസാനിപ്പിച്ചത്. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ് എന്നിവ ഇടിവിലാണ്.
മെറ്റൽ ഒഴികെ എല്ലാ സെക്ടറൽ സൂചികകളും ചൊവ്വാഴ്ച ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ ചൊവ്വാഴ്ചത്തെ പ്രകടനം നോക്കുമ്പോൾ 10 ശതമാനം നോട്ടത്തിലെത്തിയ ഒരു സ്മോൾ കാപ് ഓഹരിയെ കാണാം. പൊതുമേഖലയിൽ നിന്നുള്ള 780 കോടിയുടെ കരാർ സ്വന്തമാക്കിയെന്ന വാർത്ത ചൊവ്വാഴ്ച ഓഹരിയുടെ വിലയിൽ മുന്നേറ്റമുണ്ടാക്കി. വിശദമായി നോക്കാം.
ദിലീപ് ബിൽഡ്‌കോൺ
റോഡ്, ജലസേചന മേഖലകളിൽ ഇന്ത്യയിലുടനീളമുള്ള നിർമ്മാണ പദ്ധതികൾ ഏറ്റെടുക്കുന്ന അടിസ്ഥാന സൗകര്യ വികസന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സിവിൽ കൺസ്ട്രക്ഷൻ കമ്പനിയാണ് ദിലീപ് ബിൽഡ്‌കോൺ. സംസ്ഥാന, ദേശീയ പാതകൾ, നഗര റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ എന്നിവയാണ് കൂടുതലുമുള്ള നിർമാണങ്ങൾ. സർക്കാർ കരാറുകളും മറ്റ് കരാറുകളും ഏറ്റെടുത്ത് നടത്തുന്ന കമ്പനിക്ക് സ്വന്തമായി 12,903 ഉപകരണങ്ങളും വാഹനങ്ങളുമുണ്ട്. 25, 679 ജീവനക്കാരാണ് ഭോപ്പാൽ ആസ്ഥാനമായ കമ്പനിക്കുള്ളത്.

780 കോടിയുടെ കരാർ
ഭാരത്‌മാല പരിയോജന ഫേസ്-1 ന് കീഴിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ 780.12 കോടിയുടെ കരാരാണ് സ്‌മോൾ കാപ് സിവിൽ കൺസ്ട്രക്ഷൻ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന് ലഭിച്ചത്.
ഭാരത്‌മാല പരിയോജന ഫേസ്-1 പ്രകാരം എച്ച്‌എഎം മോഡിൽ ബെംഗളൂരു - വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഔഡിറെഡ്ഡിപള്ളയിൽ നിന്ന് മല്ലപ്പള്ളി വരെ 16 കിലോമീറ്റർ ആറ് വരി ഗ്രീൻഫീൽഡ് ഹൈവേ വികസിപ്പിക്കുന്നതിനാണ് കരാർ. പദ്ധതി പൂർത്തീകരണ കാലയളവ് 24 മാസമാണ്. പ്രവർത്തന തീയതി മുതൽ 15 വർഷത്തെ പ്രവർത്തന കാലയളവുമുണ്ട്.
ഓഹരി വില
കരാർ വിശദാംശം പുറത്ത് വന്നതിന് പിന്നാലെ ചൊവ്വാഴ്ച വ്യാപാരത്തിനിടെ ദിലീപ് ബിൽഡ്കോൺ ഓഹരികൾ 193.40 രൂപയിലേക്ക് എത്തി. തിങ്കളാഴ്ചയിലെ ക്ലോസിംഗ് വിലയായ 175.2 രൂപയേക്കാൾ 10.3 ശതമാനം ഉയർച്ചയാണിത്. ചൊവ്വാഴ്ച് വ്യാപാരം അവസാനിപ്പിക്കുമ്പോൾ 171.65 രൂപയിലാണ് ദിലീപ് ബിൽഡ്കോൺ ഓഹരികൾ ക്ലോസ് ചെയ്തത്.
2023-ൽ ഇതുവരെ ദിലീപ് ബിൽഡ്കോൺ ഓഹരികൾ 14 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ 20 ശതമാനത്തിലധികമാണ് ഇടിവ്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 165 രൂപയിലേക്ക് താഴ്ന്ന ഓഹരി പുതിയ 52 ആഴ്ചയിലെ താഴ്ന്ന വിലയും കുറിച്ചു. 2022 ഏപ്രിലിൽ കുറിച്ച 317.35 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ദീലിപ് ബിൽഡ്കോൺ 79.52 കോടി രൂപ അറ്റാദായമാണ് നേടിയത്. 2022 മൂന്നാം പാദത്തിൽ 96.66 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവർത്തന വരുമാനം 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 8.2 ശതമാനം ഉയർന്ന് 2,378.78 കോടി രൂപയായി.
2,781 കോടി രൂപ വിപണി മൂലധനമുള്ള കമ്പനിയുടെ വിപണി മൂലധനം. കമ്പനിയുടെ ROCE 3.16 ശതമാനവും ROE -14.1 ശതമാനവുമാണ്. പിഇ അനുപാതം 134 മടങ്ങാണ്. 242.78 രൂപയാണ് പ്രതിയോഹരി ബുക്ക് വാല്യു.
ഭാവി എന്ത്
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച് ഓഹരിയുടെ ടാർഗെറ്റ് വില 253 രൂപയാണ്. നിലവിലെ വിപണി വിലയേക്കാൾ 35 ശതമാനം ഉയർച്ചയാണ് ദിലീപ് ബിൽഡ്‌കോൺ ഓഹരിയിൽ കാണുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
