വെള്ളിയാഴ്ച വിപണി ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. തുടർച്ചയായ ഇടിവിൽ നിന്നുള്ള ആശ്വാസം വെള്ളിയാഴ്ച നിക്ഷേപകർക്കുണ്ടായി. നേട്ടം ഈ വാരത്തിലും തുടരാൻ സാധിക്കുമോ എന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
ഈ ആഴ്ച വിപണിയെ സ്വാധീനിക്കുന്ന നിരവധി നിർണായക ആഭ്യന്തര, ആഗോള സംഭവങ്ങളുണ്ട്. ഇവ ഏതൊക്കെയെ്ന്ന് നോക്കാം.
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗം
മാര്‍ച്ച് 21, 22 തീയതികളില്‍ നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പോളിസി യോഗം ഈ വാരത്തില്‍ വിപണി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഭവങ്ങളില്‍ പ്രധാനപ്പട്ടതാണ്. പണപ്പെരുപ്പം ലക്ഷ്യ നിലയിലെത്തിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് 50 അടിസ്ഥാന നിരക്ക് പലിശ വർധിച്ചത് കണക്കിലെടുത്ത് യുഎസ് ഫെഡ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയിലാണ് വിപണിയുടെ കണ്ണ്.
നേരത്തെ 50 അടിസ്ഥാന നിരക്കിന്റെ വര്‍ധനവാണ് അമേരിക്കയയിൽ നിന്ന് വിപണി പ്രതീക്ഷിച്ചിരുന്നത്. നിലവിലുള്ള അമേരിക്കന്‍ ബാങ്കിംഗ് പ്രതിസന്ധി മുന്‍നിര്‍ത്തി 25 അടിസ്ഥാന നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് ബാങ്കിംഗ് പ്രതിസന്ധി
അമേരിക്കന്‍ ബാങ്കിംഗ് രംഗത്തെ പ്രതിസന്ധി ഈ വാരത്തിലും നിക്ഷപരുടെ ശ്രദ്ധ പിയണം. സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേചര്‍ ബാങ്ക് പ്രതിസന്ധിക്ക് ശേഷം അമേരിക്കയില്‍ നിന്ന് ശുഭകരമായ വാര്‍ത്തകളല്ല വരുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന മൂന്നാമത്തെ ബാങ്ക്. ജെപി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുള്‍പ്പെടെ 11 പ്രമുഖ യുഎസ് ബാങ്കുകളില്‍ നിന്ന് 30 ബില്യണ്‍ ഡോളര്‍ സഹായധനം ബാങ്കിന് അനുവദിച്ചിട്ടുണ്ട്.
പ്രതിസന്ധി അമേരിക്കയില്‍ ഒതുങ്ങില്ലെന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പടരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
വിദേശ നിക്ഷേപകർ
ദുർബലമായ ആഗോള അന്തരീക്ഷം കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതാണ് കഴിഞ്ഞവാരം കണ്ടത്. ഏകദേശം 8,000 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റഴിച്ചു.
ഇവിടെ പിന്തുണ നൽകിയത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങലാണ്. 9,200 കോടിയിലധികം മൂല്യമുള്ള ഓഹരികളാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങിയത്.
അമേരിക്കൻ ബാങ്കിംഗ് രംഗത്ത് അനിശ്ചിതത്വം വർധിക്കുകയാണെങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തും. അത് ഇന്ത്യൻ വിപണിയിൽ സ്വാധീനം ചെലുത്തും.

ഐപിഒ
ഈ വാരത്തിൽ കർണാടക ആസ്ഥാനമായുള്ള റോഡ് നിർമ്മാണ കമ്പനിയായ ഉദയ്‌ശിവകുമാർ ഇൻഫ്രയുടെ പ്രാരംഭ ഓഹരി വില്പന നടക്കും. 66 കോടി രൂപയുടെ ഐപിഒ മാർച്ച് 20-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
മാർച്ച് 23 വരെ സബ്സ്ക്രിപ്ഷന് അവസരം ലഭിക്കും. ഐപിഒ പ്രൈസ് ബാൻഡ് ഓഹരിയൊന്നിന് 33-35 രൂപയാണ് നിശ്ചയിച്ചിട്ടുള്ളക്.
എൻജിനീയറിംഗ് ക്വാർട്‌സ് കല്ല് നിർമ്മാതാക്കളായ ഗ്ലോബൽ സർഫേസസ് മാർച്ച് 23 ന് ലിസ്റ്റ് ചെയ്യും. 12.21 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷനോടെയാണ് ഇഷ്യൂ അവസാനിപ്പിച്ചത്.

ഡിവിഡന്റ്, ഓഹരി വിഭജനം
ഈ വാരത്തില്‍ ലാഭ വിഹിതം കൈമാറുന്നതിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച നിരവധി കമ്പനികളുണ്ട്. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, എസ്ആര്‍യു സ്റ്റീല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാനന്‍ എയറോനോട്ടിക്കല്‍സ് എന്നിവ തിങ്കളാഴ്ചയാണ് റെക്കോര്‍ഡ് തീയതി.
സണ്‍ ടിവി, ഗെയില്‍, നാല്‍കോ, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെലവപ്‌മെന്റ് കോര്‍പ്പറേഷന്‍, കാമ ഹോള്‍ഡിംഗ് തുടങ്ങിയ ഓഹരികള്‍ ചൊവ്വാഴ്ചയാണ് റെക്കോര്‍ഡ് തീയതി. അഗ്രി ഇന്‍ഫ്ര, സെയില്‍, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയ ഓഹരികള്‍ ഈ വാരം റെക്കോര്‍ഡ് തീയതി നിശ്ചയിട്ടുണ്ട്.
കോണ്ടിനെന്റല്‍ സെക്യൂരിറ്റസ. വിവാന്‍സ ബയോ സയന്‍സ് എന്നീ ഓഹരികള്‍ ഈ വാരം ഓഹരി വിഭജനം നടത്തുന്നത്.
52 വീക്ക് ഹൈ
കഴിഞ്ഞ വാരം നിക്ഷേപകരിൽ വാങ്ങാൻ താൽപര്യം ഉണ്ടായ ഓഹരികളിൽ എൻസിസി, ഗോദ്‌റെജ് കൺസ്യൂമർ, കെപിഐടി ടെക്‌നോളജീസ്, രാമകൃഷ്ണ ഫോർജിംഗ്‌സ് എന്നിവ മുൻനിരയിലാണ്. ഈ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ചു.
ബയോകോൺ, എറിസ് ലൈഫ് സയൻസസ്, പിരമൽ ഫാർമ, ഫൈസർ, മോത്തിലാൽ ഓസ്വാൾ, അവന്തി ഫീഡ്‌സ്, വിനതി ഓർഗാനിക്‌സ് തുടങ്ങിയ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
