ഉയർന്ന ലാഭവിഹിതം നൽകുന്ന ഓഹരികളിൽ മിക്ക നിക്ഷേപകരും പലപ്പോഴും താൽപ്പര്യം കാണിക്കാറില്ല. ഓഹരി വിലയിൽ വലിയ മുന്നേറ്റം ഇവ നടത്തില്ലാ എന്നതാണ് നിക്ഷേപകരുടെ പൊതുവെയുള്ള പരാതി. ഓഹരികളിൽ നിന്ന് മൂലധന നേട്ടം ആഗ്രഹിക്കുന്നതിനാലാണ് പലരും ഡിവിഡന്റ് ഓഹരികളെ അവഗണിക്കുന്നത്. എന്നാൽ വിപണികൾ അസ്ഥിരമാകുന്ന ഘട്ടത്തിൽ പോലും മികച്ച പ്രകടനം നടത്തുന്നവയാണ് ഡിവിഡന്റ് ഓഹരികൾ അതിനാൽ തന്നെ ഇവ പോർട്ട്ഫോളിയോയിൽ ഉണ്ടാകുന്നത് നിക്ഷേപകന് അനുയോജ്യമാണ്.
ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം
സാധാരണ ഗതിയിൽ ഡിവിഡന്റ് ഓഹരികൾ ദീർഘകാല നിക്ഷേപത്തിനാണ് പരിഗണിക്കുന്നത്. എന്നാൽ ലാഭവിഹിതത്തിനായി വാങ്ങുകയും ഹ്രസ്വ- ഇടത്തരം കാലയളവിലേക്ക് സൂക്ഷിക്കുകയും ചെയ്ത് മൂലധന നേട്ടം നൽകുമ്പോൾ വില്ക്കുന്ന രീതി പിന്തുടരാം. ഇതോടൊപ്പം ഡിവിഡന്റ് ഓഹരികൾ നിശ്ചിത ഡിവിഡന്റ് യീൽഡിലെത്തിയാൽ ചില സ്ഥാപന നിക്ഷേപകർ ഓഹരികൾ വാങ്ങുന്ന രീതിയിസുണ്ട്.
ഉദാഹരണത്തിന് ഈയിടെ ആരംഭിച്ച മ്യൂച്വൽ ഫണ്ട് ഉയർന്ന ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഫണ്ടിനും ഈ വിഭാഗത്തിലെ മറ്റുള്ളവർക്കും ഈ ഉയർന്ന ഡിവിഡന്റ് യീൽഡുള്ള ഓഹരികൾ വാങ്ങുന്നവയാണ്. മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികളും മുന്നേറ്റ സാധ്യത കാണിക്കുന്നതുമായ ഓഹരികൾ വാങ്ങുന്നത് ഇതിനാൽ മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഇത്തരത്തിലുള്ള 4 ഓഹരികളെ ഇടി മാർക്കറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കാം.

കാസ്ട്രോൾ ഇന്ത്യ
മുന്നേറ്റ സാധ്യതയുള്ള ഡിവിഡന്റ് ഓഹരികളിലൊന്നാണ് കാസ്‌ട്രോള്‍ ഇന്ത്യ. 11,375 രൂപ വിപണിമൂല്യമുള്ള മിഡ് കാപ് ഓഹരി കഴിഞ്ഞ 12 മാസത്തിനിടെ കൈമാറിയ ലാഭവിഹിതം 6.50 രൂപയാണ്. ഇതോടൊപ്പം കവിഞ്ഞ 1 വര്‍ഷത്തിനിടെ ഓഹരി 14.2 ശതമാനം റിട്ടേണും നൽകി. 5.69 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയില്‍ 20.1 ശതമാനം മുന്നേറ്റമാണ് ഇടി മാര്‍ക്കറ്റ് പറയുന്നത്. ഓഹരി വില 114.30 രൂപ.
ഓറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ്‍വെയർ
ഇടി മാര്‍ക്കറ്റിന്റെ പട്ടികയില്‍ രണ്ടാമത്തെ ഓഹരി ഓറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ്‍വെയറാണ്. 30,749 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് കാപ് ഓഹരി വര്‍ഷത്തില്‍ കഴിഞ്ഞ വർഷം 225 രൂപ ലാഭവിഹിതം നല്‍കി. 1 വര്‍ഷത്തിനിടെ 1.50 ശതമാനമാണ് ഓഹരി നേട്ടമുണ്ടാക്കിയത്. 6.3ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയില്‍ 12.60 ശതമാനം മുന്നേറ്റമാണ് കാണുന്നത്. 3,545 രൂപയാണ് ഓഹരി വില.
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍
പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 12 മാസത്തിനിടെ 10 രൂപയാണ് ലാഭവിഹിതം കൈമാറിയത്. 1 വര്‍ഷത്തിനിടെ 54.80 ശതമാനം റിട്ടേണും ഈ ലാർജ് കാപ് ഓഹരി നല്‍കി. 6.1 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരി 19.6 ശതമാനം മുന്നേറ്റമാണ് കാണിക്കുന്നത്. ഓഹരി വില 170 രൂപ.
ആര്‍ഇസി ലിമിറ്റഡ്
പൊതുമേഖലാ ഓഹരിയായ ആര്‍ഇസി ലിമിറ്റഡ് കഴിഞ്ഞ 12 മാസത്തിനിടെ 11.90 രൂപ ലാഭവിഹിതം നല്‍കി. 52.80 ശതമാനം ഓഹരിവില ഉയര്‍ന്നു. 8.9 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരി 18.9 ശതമാനം ഉയരാനാണ് സാധ്യത. ഓഹരി വില 136.60 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?



Click it and Unblock the Notifications