ഓഹരി നിക്ഷേപത്തിലൂടെ സ്ഥിരവുമായ വരുമാനം, മൂലധന നേട്ടവും തേടുന്ന നിക്ഷേപകർ ഡിവിഡന്റ് നൽകുന്ന ഓഹരികളാണ് തിരഞ്ഞെടുക്കേണ്ടത്. ഡിവിഡന്റ് ഓഹരികളിൽ ലാഭവിഹിതം ഓഹരി വിലയുടെ മുന്നേറ്റത്തെ ബാധിക്കുമെന്നതിനാൽ പലരും തഴയുന്ന ഓഹരികൾ കൂടിയാണിത്. എന്നാൽ നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായ വരുമാനം നൽകാൻ ഡിവിഡന്റ് ഓഹരികൾക്ക് സാധിക്കുന്നുണ്ട്.
പ്രധാനമായും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ തുടർച്ചയായി ഉയർന്ന ലാഭവിഹിതം നൽകുന്നവയാണ്. അതോടൊപ്പം ഖനനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മറ്റ് മേഖലകളിൽ നിന്നുള്ള ഓഹരികളും ഉയർന്ന ലാഭവിഹിതം നൽകാറുണ്ട്.
പൊതുമേഖലാ ഓഹരികൾ
റെലിഗെയർ ബ്രോക്കിംഗിന്റെ പഠനം പ്രകാരം സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, എൻഎംഡിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ 10 ശതമാനത്തിലധികം ഡിവിഡന്റ് യീൽഡുള്ള 10 ഓഹരികളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. പിടിസി ഇന്ത്യ, നാഷണൽ അലൂമിനിയം കമ്പനി, കോൾ ഇന്ത്യ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), പവർ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഗെയിൽ (ഇന്ത്യ) എന്നിവയാണ് റെലിഗെയർ തിരഞ്ഞെടുത്ത മറ്റു പൊതുമേഖലാ ഡിവിഡന്റ് ഓഹരികൾ.

ഉയർന്ന ലാഭവിഹിതം നൽകുന്ന മറ്റ് ഓഹരികൾ പരിഗണിക്കുകയാണെങ്കിൽ ഐഡിബിഐ ക്യാപിറ്റലിന്റെ ഏപ്രിലിലെ റിപ്പോർട്ടിൽ ഹിന്ദുസ്ഥാൻ സിങ്ക് (25.70% ഡിവിഡന്റ് യീൽഡ്) സനോഫി ഇന്ത്യ (11.9%) എന്നീ ഓഹരികളാണുള്ളത്. മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയായ സ്വരാജ് എൻജിൻ 10.4 ശതമാനം ഡിവിഡന്റ് യീൽഡുള്ളൊരു ഓഹരിയാണ്.
ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ് ഡിവിഡന്റ് യീൽഡ്. നിക്ഷേപകർ ഓഹരികളിൽ നിന്ന് ലാഭവിഹിതമായി എത്ര രൂപ സമ്പാദിക്കുന്ന വരുമാനത്തിന്റെ സൂചകമാണിത്.
ലക്ഷ്യവില അറിയാം
ഈ പട്ടികയിൽ ഉൾപ്പെട്ട, ഉയർന്ന ലാഭവിഹിതം നൽകുന്ന ചില ഓഹരികളിൽ മുന്നേറ്റം ബ്രോക്കേറജുകൾ കാണുന്നുണ്ട്. 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച പ്രകടനം നടത്തിയ സെയിൽ ബ്രോക്കർമാരുടെ കണ്ണിലുടക്കിയ ഓഹരിയാണ്. ആക്‌സിസ് സെക്യൂരിറ്റീസ് സെയിൽ ഓഹരിക്ക് 93 രൂപ ലക്ഷ്യ വില നൽകുന്നത്.
അതേസമയം ബിഒബി ക്യാപിറ്റൽ 90 രൂപയും ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് 92 രൂപയുമാണ് ലക്ഷ്യ വില നിശ്ചയിക്കുന്നത്. ഓഹരികൾക്ക് 'ഹോൾഡ്' റേറ്റിംഗാണ് രണ്ട് ബ്രോക്കറജുകളും നൽകുന്നത്. വെള്ളിയാഴ്ച 83.50 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾക്ക് 11 ശതമാനം മുന്നേറ്റമാണ് ബ്രോക്കറേജുകൾ പറയുന്നത്.
ബ്രോക്കറേജുകൾ ശ്രദ്ധിച്ച മറ്റൊരു ഡിവിഡന്റ് ഓഹരിയാണ് എൻഎംഡിസി. ഐസിഐസിഐ സെക്യൂരിറ്റീസ്, മോത്തിലാൽ ഓസ്വാൾ, ഷെയർഖാൻ എന്നിവർക്ക് ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. യഥാക്രമം 118 രൂപ, 135 രൂപ, 125 രൂപ എന്നിങ്ങനെയാണ് എൻഎംഡിസിക്ക് ബ്രോക്കറേജുകൾ നൽകിയ ലക്ഷ്യ വില.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നത് ബി ആൻഡ് കെ സെക്യൂരിറ്റീസ്, എലാറ ക്യാപിറ്റൽ എന്നി ബ്രോക്കറേജുകളാണ്. യഥാക്രമം 109 രൂപയും 100 രൂപയുമാണ് ലക്ഷ്യ വില.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
