ഓഹരി വിപണിയിൽ ഓരോ ആഴ്ച ആരംഭിക്കുമ്പോഴും ലാഭവിഹിതം, ഓഹരി വിഭജനം, ബോണസ് ഓഹരികൾ തുടങ്ങിയ കോർപ്പറേറ്റ് നടപടിക്രമങ്ങൾ നിശ്ചയിച്ച നിരവധി ഓഹരികളുണ്ടാകും. ഇത്തരം കോർപ്പറേറ്റ് നടപടികളുള്ള ഓഹരികളും ഇവയുടെ റെക്കോർഡ് തീയതിയും അറിഞ്ഞിരിക്കുക എന്നത് നിക്ഷേപകനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
ഈ വാരം ലാഭവിഹിതം കൈമാറുന്നതിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ച 6 ഓഹരികളാണുള്ളത്. വെസൂവിയസ് ഇന്ത്യ, എബിബി ഇന്ത്യ, എച്ച്സിഎല്‍ ടെക്നോളജീസ്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, കെഎസ്ബി ലിമിറ്റഡ്, സനോഫി എന്നിവയാണിവ.
ഇന്ത്യയിൽ T+1 സെറ്റിൽമെന്റ് യാഥാർത്യമായതോടെ നിലവിൽ എക്സ്- ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും നിലവിൽ തുല്യമാണ്. ലാഭവിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള വഴിയാണ് റെക്കോർഡ് തീയതി. ഈ ദിവസത്തിനുള്ളിൽ ഓഹരി കൈവശമുള്ള നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും. 6 ഓഹരികളുടെയും ലാഭവിഹിതവും റെക്കോർഡ് തീയതിയും അറിയാം.

വെസൂവിയസ് ഇന്ത്യ
റിഫാക്ടറി ഉത്പ്പന്നങ്ങളുടെ നിര്‍മാണവും വില്പനയും നടത്തുന്നൊരു സ്മോള്‍ കാപ് കമ്പനിയാണ് വെസൂവിയസ് ഇന്ത്യ. 10 രൂപ മുഖ വിലയുള്ള ഓഹരിക്ക് 82.5 ശതമാനം ലാഭവിഹിതമാണ് വെസൂവിയസ് ഇന്ത്യ നല്‍കുന്നത്. ഓഹരി ഉടമയക്ക് പ്രതിയോഹരി 8.25 രൂപ ലാഭവിഹിതം ലഭിക്കും. ലാഭവിഹിതത്തിന് അര്‍ഹരായ ഓഹരി ഉടമകളെ തീരുമാനിക്കുന്ന റെക്കോര്‍ഡ് തീയതി ഏപ്രില്‍ 26 ആണ്. തിങ്കളാഴ്ച 1,713 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
എബിബി ഇന്ത്യ
എന്‍ജിനിയറിംഗ്, നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്ന, എന്‍ജിനിയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ഉപകരങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എബിബി ഇന്ത്യ ലിമിറ്റഡ്. അന്തിമ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് പ്രതിയോഹരി 5.50 രൂപ എബിബി ലിമിറ്റഡ് നല്‍കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഏപ്രില്‍ 27 ആണ്. തിങ്കളാഴ്ച 3,191.20 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
എച്ച്സിഎല്‍ ടെക്നോളജീസ്
മുന്‍നിര ഐടി കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 900 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. ഓഹരിയുടയ്ക്ക് പ്രതിയോഹരി 18 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച 1,053.35 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്
ഇരുമ്പ്, സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ജിന്‍ഡാല്‍ സറ്റെയിന്‍ലെസ് ഓഹരിയുടമകള്‍ക്ക് 1 രൂപയാണ് പ്രത്യേക ലാഭവിഹിതം കൈമാറുന്നത്. റെക്കോര്‍ഡ് തീയതി ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച 266.60 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.
കെഎസ്ബി ലിമിറ്റഡ്
പമ്പ്, ഇന്‍ഡസ്ട്രിയല്‍ വാള്‍വ് എന്നിവയുടെ നിര്‍മാതാക്കളായ കെഎസ്ബി ലിമിറ്റഡ് ഓഹരികളുടെ ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി ഏപ്രില്‍ 28 ആണ്. പ്രത്യേക ലാഭവിഹിതമായി കമ്പനി ഓഹരിയൊന്നിന് 15 രൂപ നല്‍കും. തിങ്കളാഴ്ച 2,213.05 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
സനോഫി ഇന്ത്യ
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സനോഫി ഇന്ത്യ. പ്രത്യേക ലാഭവിഹിതമായി സനോഫി ഇന്ത്യ 183 രൂപ കൈമാറും. അന്തിമ ലാഭവിഹിതമായി 194 രൂപയും ഓഹരി ഉടമയ്ക്ക് ലഭിക്കും. ഓഹരിയുടമയ്ക്ക് ആകെ 377 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ്.
സ്ഥിരമായി ലാഭവിഹിതം കൈമാറുന്ന കമ്പനി 2001 മുതല്‍ 48 തവണ ലാഭവിഹിതം കൈമാറി. 12 മാസത്തിനിടെ 193 രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. തിങ്കളാഴ്ച 5,996.15 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications