നിക്ഷേപകർക്ക് ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ അധിക വരുമാനം നേടുന്നതിനുള്ള മാർഗമാണ് ലാഭി വിഹിതം (ഡിവിഡന്റ്) ഉയർന്ന ലാഭ വിഹിതം നൽകുന്ന ഓഹരികൾ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാൽ അധിക നേട്ടം സ്വന്തമാക്കാൻ സാധിക്കും. പാദഫലം പുറത്തു വന്നതിന് പിന്നാലെ വിവിധ കമ്പനികള്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ്യാപാര ആഴ്ച ഡിവിഡന്റ് റെക്കോർഡ് തീയതി തീരുമാനിച്ച 5 ഓഹരികളെയാണ് ചുവടെ വിശദമാക്കുന്നത്.

ഇടക്കാല ലാഭവിഹിതം
സാധാരണയായി സാമ്പത്തിക വർഷാവസാനമാണ് കമ്പനികൾ ലാഭവിഹിതം നൽകുന്നത്. പാദഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഇടക്കാല ലാഭ വിഹിതം ഓഹരി ഉടമകൾക്ക് കൈമാറുന്നത്. ഇതിനാൽ തന്നെ ഇടക്കാല ലാഭവിഹിതം പൊതുവെ ചെറിയ തുകയായിരിക്കും.
കമ്പനി കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. സമീപഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. പ്രവർത്തനം മോശമായാൽ ലാഭ വിഹിതം നൽകിയത് വിനയാവുകയും ചെയ്യും.

നാഷണല്‍ അലൂമിനിയം
അലൂമിനിയം നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലൂമിനിയം 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 20 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 1 രൂപ ലാഭ വിഹിതം ലഭിക്കും. ഇതിനുള്ള റെക്കോഡ് തീയതി ജനുവരി 27 ആണ്. ഫെബ്രുവരി 15ന് ഉള്ളില്‍ യോഗ്യരായ എല്ലാ ഓഹരി ഉടമകള്‍ക്കും ലാഭ വിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയുടമകള്‍ക്ക് 4.50 രൂപ കമ്പനി ലാഭ വിഹിതം നല്‍കിയിട്ടുണ്ട്. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 25 ആണ്. നാഷണൽ അലൂമിനിയം (BOM: 532234, NSE: NATIONALUM) ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 83.80 രൂപയ്ക്കാണ്.
പെർസിസ്റ്റന്റ് സിസ്റ്റം ലിമിറ്റഡ്
സോഫ്റ്റ്‍വെയര്‍ പ്രൊഡക്ട്, ടെക്‌നോളജി സര്‍വീസ് നല്‍കുന്ന പെർസിസ്റ്റന്റ് സിസ്റ്റം ലിമിറ്റഡ് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 28 രൂപയാണ് ലാഭ വിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജനുവരി 27 ആണ്. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 25 ആണ്. ഫെബ്രുവരി 6ന് കമ്പനി ലാഭ വിഹിതം നല്‍കും.
2010 ല്‍ ലിസ്റ്റ് ചെയ്ത ശേഷം കമ്പനി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ലാഭ വിഹിതമാണിത്. കമ്പനിയുടെ ഡിവിഡന്റ് ചരിത്രം നോക്കുമ്പോൾ കഴിഞ്ഞ 12 മാസത്തിനിടെ 31 രൂപ ലാഭ വിഹിതമായി കമ്പനി വിതരണം ചെയ്തു. ചൊവ്വാഴ്ച 15.60 രൂപ താഴ്ന്ന് പെർസിസ്റ്റന്റ് സിസ്റ്റം ലിമിറ്റഡ് (BSE: 533179, NSE: PERSISTENT) 4,577.55 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഹാവല്‍സ് ഇന്ത്യ
ഇലക്ട്രിക്കല്‍ ഉപഭോക്തൃ കമ്പനിയായ ഹാവല്‍സ് ഇന്ത്യ 1 രൂപ മുഖ വിലയുള്ള ഓഹരിക്ക് 300 ശതാമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓഹരിയൊന്നിന് 3 രൂപ ലാഭ വിഹിതം ലഭിക്കും. ജനുവരി 28 ആണ് റെക്കോര്‍ഡ് തീയതി. ജനുവരി 17ന് കമ്പനി ലാഭ വിഹിതം നല്‍കും. ജനുവരി 25 ആണ് എക്‌സ് ഡിവിഡന്റ് ഡേറ്റ്.
ലാഭവിഹിതത്തിന്റെ ചരിത്രം നോക്കിയാൽ 2010 മുതൽ 30 തവണ ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ 4.50 രൂപ ഓഹരിയുടമകൾക്ക് കമ്പനി ലാഭ വിഹിതമായി കൈമാറി. ചൊവ്വാഴ്ച 8 രൂപ ഇടിഞ്ഞ് 1,192 രൂപയിലായിരുന്നു ഹാവൽസ് ഇന്ത്യ (BSE:517354, NSE: HAVELLS) യുടെ ക്ലോസിംഗ്.
മെട്രോ ബ്രാന്‍ഡ്‌സ്
ഫുട്‍വെയര്‍ കമ്പനിയായ മെട്രോ ബ്രാന്‍ഡ്‌സ് 2.50 രൂപയാണ് ലാഭ വിഹിതം പ്രഖ്യപിച്ചത്. ജനുവരി 28 ആണ് റെക്കോര്‍ഡ് തീയതിയായി തീരുമാനിച്ചട്ടുള്ളത്. 30 ദിവസത്തിനുള്ളില്‍ ലാഭ വിഹിതം നല്‍കും എക്‌സ് ഡിവിഡന്റ തീയതി ജനുവരി 27 ആണ്. 2022 മാര്‍ച്ച് 31 വരെ കമ്പനി 3 തവണയാണ് ഡിവിഡന്റ് നല്‍കിയിട്ടുള്ളത്. 12 മാസത്തിനിടെ 2.25 രൂപ ഓഹരിയൊന്നിന് ലാഭ വിഹിതം കൈമാറിയിരുന്നു. ചൊവ്വാഴ്ച 3.22 ശതമാനം ഇടിഞ്ഞ് 806.10 രൂപയിലാണ് മെട്രോ ബ്രാൻഡ്സ് (BSE: 543426, NSE: METROBRAND) ഓഹരി ക്ലോസ് ചെയ്തത്.
സൂര്യ റോഷ്നി ലിമിറ്റഡ്
സ്റ്റീൽ പൈപ്പുകൾ, ലൈറ്റിംഗ്, പിവിസി പൈപ്പ് തുടങ്ങിയവ നിർമിക്കുന്ന സൂര്യ റോഷ്നി ലിമിറ്റഡ് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3 രൂപ ലാഭ വിഹിതം നൽകും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 27 ആണ്. 2001 മുതൽ 25 തവണ കമ്പനി ലാഭ വിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 4 രൂപ ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 611 രൂപയിലാണ് സൂര്യ റോഷ്നി ലിമിറ്റഡ് (BOM: 500336, NSE: SURYAROSNI) വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്‌സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications