ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം.
സമാനമായി വിപണിയുടെ കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായും കാണാനാകും. അതേസമയം വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫാര്‍മ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തന മികവ് കാഴ്ചവച്ച് ആഭ്യന്തര വിപണിയില്‍ മുന്‍നിര സ്ഥാനം കരസ്ഥമാക്കിയ കമ്പനി ലാഭവിഹിതം കൈമാറുന്നതിനുള്ള തുടര്‍ നടപടികള്‍ പ്രഖ്യാപിച്ചു.
ഡിവീസ് ലാബ്
രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ഡിവീസ് ലാബോറട്ടറീസ്. 1990-ല്‍ ഹൈദരാബാദ് ആസ്ഥാനമാക്കി തുടക്കം. മരുന്നു നിര്‍മാണത്തിനുള്ള ഘടകങ്ങളും രാസസംയുക്തങ്ങളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ജനറിക് മരുന്നുകള്‍, പുതിയ മരുന്നുകളുടെ വികസനം, പേറ്റന്റ് ലംഘിക്കാത്ത തരത്തില്‍ രാസസംയുക്തങ്ങള്‍ നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു. കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല.
ഓഹരി വിശദാംശം
ഡിവീസ് ലാബിന്റെ (NSE : DIVISLAB, BSE: 532488) ആകെ ഓഹരിയില്‍ 51.94 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 18.45 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18.32 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.28 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 99,120 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 441.79 രൂപ നിരക്കിലും പിഇ അനുപാതം 33.48 നിലവാരത്തിലുമാണുള്ളത്.
ഡിവിഡന്റ്
മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ച വേളയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അന്തിമ ലാഭവിഹിതം കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഓഹരിയൊന്നിന് 30 രൂപ വീതം (1,500 % ലാഭവിഹിതം) നല്‍കുന്നതിനുള്ള എക്സ് ഡിവിഡന്റ് തീയിത ഓഗസ്റ്റ് 11 ആയും റെക്കോഡ് തീയതി 12 ആയും നിശ്ചയിച്ചു. ഉടന്‍ ചേരുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതി നേടിയ ശേഷം തുക വിതരണം ചെയ്യും. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.80 ശതമാനമാണ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഡിവീസ് ലാബിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 21.2 ശതമാനവും പ്രവര്‍ത്തന ലാഭം 27.5 ശതമാനവും അറ്റാദായം 29.8 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിവീസ് ലാബ് നേടിയ വരുമാനം 8,959 കോടിയും ലാഭം 2,960 കോടിയുമാണ്.
വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 1 ശതമാനത്തിലധികം താഴ്ന്ന് 3,733 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. നിലവില്‍ ഡിവീസ് ലാബ് ഓഹരി 5, 10, 20- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലും 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയുമാണ് നില്‍ക്കുന്നത്. കഴിഞ്ഞ് ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 6 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. ഈവര്‍ഷം ഇതുവരെയായി ഈ ബ്ലൂചിപ് ഓഹരിയില്‍ 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
