പുതിയ ആഴ്ചയിലെ കോർപ്പറേറ്റ് നടപടികളിലേക്ക് ശ്രദ്ധ പതിപ്പിച്ചാൽ ലാഭവിഹിതത്തിനൊപ്പം കമ്പനികളുടെ ഓഹരി വിഭജനവും ബോണസ് ഓഹരികളും നടക്കുന്നുണ്ട്. ഡിസംബർ 11 ന് ആരംഭിക്കുന്ന ആഴ്ചയിൽ പൊതുമേഖലാ കമ്പനികൾ അടക്കം 3 കമ്പനികളാണ് ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. 2 കമ്പനികളുടെ ഓഹരി വിഭജനവും മൂന്ന് കമ്പനികളുടെ ബോണസ് ഇഷ്യുവും ഈ വാരത്തിൽ നടക്കും. ഓഹരികളെയും ഇതിനുള്ള റെക്കോർഡ് തീയതികളും നോക്കാം.
എക്സ് ഡിവിഡന്റ്, റെക്കോർഡ് തീയതി
ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. സ്റ്റോക്ക് എക്‌സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണിത്. അതായത് ആ ദിവസം മുതൽ അതിന്റെ അടുത്ത ഡിവിഡന്റ് പേയ്‌മെന്റിന്റെ മൂല്യം അത് വഹിക്കില്ല.
കോർപ്പറേറ്റ് നടപടിക്ക് അർഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള തീയതിയാണ് റെക്കോർഡ് തീയതി. ഈ തീയതിക്കിടയിൽ കമ്പനിയുടെ പട്ടികയിൽ പേരുള്ള ഓഹരി ഉടമകളാണ് കോർപ്പറേറ്റ് നടപടികൾക്ക് അർഹരാവുക. എക്സ് ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും ഒരു ദിവസമാണ്.

ലാഭവിഹിതം
പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് ഡിസംബർ 12 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 210 ശതമാനമാണ് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഓഹരിയൊന്നിന് 21 രൂപ ലഭിക്കും.
അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള മെറ്റൽ കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്ക് 6 രൂപയാണ് ലാഭവിഹിതമായി നൽകുന്നത്. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ് ഡിവിഡന്റ് തീയതി ഡിസംബർ 14.
പൊതുമേഖലയിലുള്ള രാസവള നിർമാതാക്കളാണ് രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 37 ശതമാനം ഇടക്കാല ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. പ്രതിയോഹരി 3.70 രൂപ ലഭിക്കും. ഓഹരി ഡിസംബർ 14 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഓഹരി വിഭജനം
കമ്പനികൾ ലിക്വിഡിറ്റി വർധിപ്പിക്കാൻ ഓഹരികളുടെ എണ്ണം വർധിപ്പിക്കുന്നൊരു കോർപ്പറേറ്റ് നടപടിയാണ് ഓഹരി വിഭജനം. നിശ്ചിത അനുപാതത്തിൽ ഓഹരിയുടെ മുഖവില കുറച്ചാണ് അധിക ഓഹരികൾ നൽകുന്നത്. 2 കമ്പനികൾ ഈ വാരം ഓഹരി വിഭജനത്തിലേക്ക് കടക്കുന്നു.
സുദേവ് ഇൻഡസ്ട്രീസ് 2:1 അനുപാതത്തിൽ ഓഹരി വിഭജനം നടത്തും. 10 രൂപ മുഖവിലയുള്ള കമ്പനിയുടെ ഓഹരികൾ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായാണ് വിഭജിക്കുന്നത്. എക്സ് സ്പ്ലിറ്റ് തീയതി ഡിസംബർ 11. ടീമോ പ്രൊക്ഷൻസ് ഓഹരികൾ 1:10 അനുപാതത്തിലാണ് ഓഹരി വിഭജനത്തിന് ഒരുങ്ങുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഡിസംബർ 14 ആണ്.
ബോണസ് ഇഷ്യു
നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കമ്പനി അധിക ഓഹരികള്‍ നല്‍കുന്ന നടപടിയാണ് ബോണസ് ഇഷ്യു. ധ്യാനി ടൈല്‍സ് 9:5 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും. കമ്പനിയുടെ 5 ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് 9 ഓഹരികള്‍ സൗജന്യമായി ലഭിക്കും. ഡിസംബര്‍ 12 ആണ് ഇതിനുള്ള റെക്കോര്‍ഡ് തീയതി.
സഫാരി ഇന്‍ഡസ്ട്രീസിന്റെ ബോണസ് ഇഷ്യൂ അനുപാതം 1:1 ആണ്. ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് ഒരു അധിക ഓഹരി ലഭിക്കും. റെക്കോര്‍ഡ് തീയതി ഡിസംബര്‍ 12. സൊനാറ്റ സോഫ്റ്റ് വെയറും 1:1 അനുപാതത്തില്‍ ബോണസ് ഇഷ്യു നടത്തും. റെക്കോര്‍ഡ് തീയതി ഡിസംബര്‍ 12.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications