തിങ്കളാഴ്ച ഓഹരി വിപണി ആരംഭിക്കുന്നതിന് മുന്നോടിയായി ഈ വാരത്തില്‍ വിപണിയില്‍ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് നടപടികളായ ലാഭവിഹിതം, ഓഹരി വിഭജനം എന്നിവയെ പറ്റി നിക്ഷേപകര്‍ അറിയേണ്ടതുണ്ട്. ഓഹരി വിപണി നിക്ഷേപകരില്‍ അധിക ലാഭം നേടുന്നതിനുള്ള വഴിയാണ് ലാഭ വിഹിതം. ഹിന്ദുസ്ഥാന്‍ സിങ്ക്, എസ്ബിഐ കാര്‍ഡ് ആന്‍ഡ് പേയ്മെന്റ്സ് സര്‍വീസ്, ക്രിസില്‍ ലിമിറ്റഡ്, ഏഞ്ചല്‍ വണ്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് എന്നി കമ്പനികളാണ് ഈ വാരത്തില്‍ ലാഭവിഹിതം നൽകുന്നത്.
കമ്പനികള്‍ നിശ്ചയിക്കുന്ന റെക്കോര്‍ഡ് തീയതിക്കുള്ളില്‍ കമ്പനി രേഖകളില്‍ പേരുള്ള ഓഹരി ഉടമകള്‍ക്കാണ് ലാഭ വിഹിതം ലഭിക്കുക. ഇതിനായി എക്സ് ഡിവിഡന്റ് തീയതിക്കുള്ളിൽ ഓഹരികൾ സ്വന്തമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇക്വിറ്റി സെറ്റില്‍മെന്റ് സൈക്കിള്‍ T+1 ആയി മെച്ചപ്പെട്ടതിനാല്‍, ഡിവിഡന്റുകളുടെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോര്‍ഡ് തീയതിയും മിക്ക കമ്പനികള്‍ക്കും ഓരേ ദിവസമാണ്. ഈ ആഴ്ച ലാഭ വിഹിതം കൈമാറുന്നതിനുള്ള റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ച കമ്പനികളെ പരിചയപ്പെടാം.

ഹിന്ദുസ്ഥാന്‍ സിങ്ക്
ഈയം, വെള്ളി എന്നിവ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ മെറ്റല്‍ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക്. പൊതുമേഖല കമ്പനിയായിരുന്ന ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരികള്‍ 2001-ല്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. ഇക്കാലത്ത് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയ വേദാന്ത ഗ്രൂപ്പ് ആണ് നിലവില്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍. HZL, വേദാന്ത എന്നീ ബ്രാന്‍ഡുകളിലാണ് കമ്പനി ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,300 ശതമാനം ഇടക്കാല ലാഭ വിഹിതമാണ് ഹിന്ദുസ്ഥാന്‍ സിങ്ക് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 26 രൂപ ലഭിക്കും. ഓഹരിയുടെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോര്‍ഡ് തീയതിയും മാർച്ച് 29 ആണ്. വെള്ളിയാഴ്ച 323.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ ഓഹരി വില പ്രകാരം 5.75 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസ്
രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയാണ് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസ്. നിലവില്‍ 15 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസിനുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 25 ശതമാനം ലാഭ വിഹിതമാണ് കമ്പനി നല്‍കുന്നത്. ഇതുപ്രകാരം ഓഹരിയൊന്നിന് 2.50 രൂപ ലാഭ വിഹിതം ലഭിക്കും. ഓഹരിയുടെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോര്‍ഡ് തീയതിയും മാര്‍ച്ച് 29 ആണ്. വെള്ളിയാഴ്ച 723 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതുപ്രകാരം ഡിവിഡന്റ് യീൽഡ് 0.30 ശതമാനമാണ്.
ക്രിസില്‍
കമ്പനികള്‍ക്ക് ഗവേഷണവും വിശകലനങ്ങളും നല്കുന്ന അനലിറ്റിക്കല്‍ കമ്പനിയാണ് ക്രിസില്‍. ഗവേഷണ വിഭാഗം, വ്യവസായ റിപ്പോര്‍ട്ടുകള്‍, ഗവേഷണ സേവനങ്ങള്‍, ഡാറ്റ സേവനങ്ങള്‍, ഇക്വിറ്റി ഗവേഷണം, ഐപിഒ ഗ്രേഡിംഗ് എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസുകൾ. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 2,300 ശതമാനം അന്തിമ ലാഭ വിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 23 രൂപ ലാഭ വിഹിതം ലഭിക്കും. മാര്‍ച്ച് 31 ആണ് ഓഹരിയുടെ എക്സ് ഡിവിഡന്റ് തീയതി. നിലവിലെ വിപണി വിലയായി 3,050 രൂപ പ്രകാരം 1.57 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
എയ്ഞ്ചല്‍ വണ്‍
റീട്ടെയില്‍ ബ്രോക്കിംഗ്സ്ഥാപനമാണ് എയ്ഞ്ചല്‍ വൺ. ബ്രോക്കിംഗ്, ഉപദേശക സേവനങ്ങള്‍, മാര്‍ജിന്‍ ഫണ്ടിംഗ്, ഓഹരികള്‍ക്കെതിരായ വായ്പകള്‍ എന്നിവ എയ്ഞ്ചല്‍ ബ്രോക്കിംഗ് എന്ന ബ്രാന്‍ഡിന് കീഴിൽ കമ്പനി നൽകുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 96 ശതമാനം ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഓഹരിയൊന്നിന് 9.60 രൂപ ലാഭവിഹിതമായി ലഭിക്കും. ഓഹരിയുടെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോര്‍ഡ് തീയതിയും മാര്‍ച്ച് 31 ആണ്. വെള്ളിയാഴ്ച 1,134.15 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. 2.39 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്
പ്രകൃതി വാതക വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്. ഗതാഗത മേഖലയിൽ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും ഗാര്‍ഹിക, വ്യാവസായിക, വാണിജ്യ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് പൈപ്പ് ചെയ്ത പ്രകൃതി വാതകവും (പിഎൻജി) വിതരണം ചെയ്യുന്നു. 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 500 ശതമാനം ലാഭവിഹിതം ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് പ്രഖ്യാപിച്ചത്. ഓഹരിയുടമയ്ക്ക് 10രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. ഓഹരിയുടെ എക്സ്-ഡിവിഡന്റ് തീയതി മാര്‍ച്ച് 31 ആണ്. നിലവിലെ ഓഹരി വില 432 രൂപയാണ്. 1.27ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ദ്വാരകേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
പഞ്ചാസാര വ്യവസായവും ഡിസ്റ്റിലറി വിഭാഗങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ബിസിനസ് ഗ്രൂപ്പാണ് ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 200 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 3 രൂപ ലാഭവിഹിതം ലഭിക്കും. ഓഹരിയുടെ എക്സ് ഡിവിഡന്റ് തീയതി മാര്‍ച്ച് 31 ആണ്. 83.75 രൂപ വിലയുള്ള ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 1.57 ശമാനമണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications