ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന രണ്ട് വഴികളാണ് ലാഭ വിഹിതവും ഓഹരിയുടെ മൂല്യ വർധനവിൽ നിന്നുള്ള നേട്ടവും. ഹ്രസ്വകാലം കൊണ്ട് ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കാൻ സാധിക്കുന്നൊരു പൊതുമേഖലാ ഓഹരിയാണ് നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് എന്ന നാൽക്കോ.
ഈ വാരം ഓഹരി വാങ്ങിയാൽ ലാഭ വിഹിതത്തിനൊപ്പം ഓഹരി വിലയിൽ 20 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനമായ ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് പറയുന്നത്. നാൽക്കോ ഓഹരികൾ നോക്കുന്നവരാണെങ്കിൽ കമ്പനിയെ പറ്റി വിശദമായി നോക്കാം.
നാൽക്കോ
രാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്‍പാദകരാും ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ അലൂമിനിയ ഉത്പാദിക്കുന്ന കമ്പനിയുമാണ് നാൽകോ. ഖനന മന്ത്രാലയത്തിന് കീഴില്‍ ഭുവനേശ്വര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖനനം, ലോഹം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് പ്രവർത്തനം.
നവരത്ന പദവിയുള്ള കമ്പനിക്ക് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദാമൻജോഡിയിൽ പിറ്റ് ഹെഡ് അലുമിന റിഫൈനറിയും അംഗുളിൽ അലുമിനിയം സ്മെൽറ്റർ ആൻഡ് ക്യാപ്റ്റീവ് പവർ പ്ലാന്റും ബോക്‌സൈറ്റ് ഖനികളുമുണ്ട്.
സാമ്പത്തികം
ഉയർന്ന ക്യാഷ് ലെവലും ഡിവിഡന്റ് യീൽഡും കമ്പനിയുടെ സാമ്പത്തികമായ സുരക്ഷ കാണിക്കുന്നു. 2023 സാമ്പത്തിക വർഷാവസാനത്തോടെ ക്യാഷ് ലെവൽ 45 ബില്യൺ രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ വിപണി മൂല്യത്തിന്റെ 30 ശതമാനമാണ്. 6 ശതമാനമാണ് നാൽക്കോയുടെ നിലവിലെ ഡിവിഡന്റ് യീൽഡ്.
2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 3,356.30 കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനമായ 3,558.83 കോടി രൂപയേക്കാൾ 5.69 ശതമാനം കുറവാണ്. നികുതിക്ക് ശേഷമുള്ള അറ്റാദായം 273.85 കോടി രൂപയാണ്.
ഓഹരി വില
ഹ്രസ്വകാലത്ത് വിപണി മോശമായിരുന്ന ഘട്ടത്തില്‍ പോലും മികച്ച പ്രകടനം നാല്‍കോ ഓഹരികള്‍ നടത്തി. 6 മാസത്തിനിടെ 11.69 ശതമാനം നേട്ടവും 3 മാസത്തിനിടെ 6.4 ശതമാനവും നേട്ടം നല്‍കി. 1 മാസത്തിനിടെ 3 ശതമാനം നേട്ടവും നൽകി.
വെള്ളിയാഴ്ച 1.34 ശതമാനം ഉയര്‍ന്ന് 83.10 രൂപയിലാണ് ഓഹരി വില. 1 വര്‍ഷത്തെ പിഇ റേഷ്യ 7.77 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 68.34 രൂപയാണ്.
അനുകൂല ഘടകങ്ങൾ
അലുമിന, അലുമിനിയം വില ഉയരുന്നത് നാൽക്കോയ്ക്ക് അനുകൂലമാണ്. പ്രതിവർഷം 1.3 മെട്രിക്ക് ടൺ അലുമിനയും 0.4 മെട്രിക്ക് ടൺ അലൂമിനിയവും വില്പന നടത്തുന്ന നാൽകോയ്ക്ക് വില വർധനവ് പ്രയോജനം ചെയ്യുമെന്നാണ് ആന്റിക്ക് ബ്രോക്കറേജിന്റെ കണക്ക്കൂട്ടൽ.
യൂറോപിലെ സ്മെൽട്ടറുകളുടെ അടച്ചുപൂട്ടൽ, റഷ്യൻ അലുമിനിയത്തിനുള്ള നിരോധനങ്ങളെ തുടർന്ന് ആഗോള തലത്തിലുള്ള കമ്മി, കുറഞ്ഞ ചൈനീസ് കയറ്റുമതി, സംയോജിത ബിസിനസ് മോഡൽ, ആകർഷകമായ ലാഭവിഹിതം എന്നിവ എന്നിവ നാൽക്കോയ്ക്ക് അനുകൂല ഘടകമാണ്.
അലൂമിനയ്ക്കൊപ്പം കൽക്കരി ഖനനം, കാസ്റ്റിക് സോഡ ഉൽപ്പാദനം എന്നിവ മാർജിൻ വിപുലീകരണത്തിനും ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. ക്യാപ്‌റ്റീവ് ബോക്‌സൈറ്റ്, അലുമിന, പവർ എന്നിവയുള്ള സംയോജിത ബിസിനസ് മോഡൽ എന്നിവയും നാൽക്കോയെ ആകർഷകമാക്കുന്നു.
ലക്ഷ്യവില
ബ്രോക്കറേജ് സ്ഥാപനമായ ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് നാൽക്കോ ഓഹരിക്ക് 99 രൂപയാണ് ലക്ഷ്യ വിലയായ നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച നാൽക്കോ ഓഹരികൾ 83.10 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഈ വിലയിൽ നിന്ന് 19.13 ശതമാനം വർധനവാണ് ബ്രോക്കറേജ് കണക്കാക്കുന്നത്.
50 ശതമാനം ലാഭ വിഹിതം
നാല്‍ക്കോ ഓഹരികള്‍ ഇപ്പോള്‍ വാങ്ങുന്നൊരാള്‍ക്ക് 20 ശതമാനം നേട്ടത്തിനൊപ്പം ലാഭ വിഹിതം സ്വന്തമാക്കാനും അവസരമുണ്ട്. ഇടക്കാല ലാഭ വിഹിതമായി 5 രൂപ മുഖവിലുള്ള ഓഹരിയൊന്നിന്ന 50 ശതമാനം ലാഭ വിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2.50 രൂപ ഓഹരിയൊന്നിന് ലാഭ വിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി മാര്‍ച്ച് 21 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
