മികച്ച പഠനശേഷം വലിയ തുക നിക്ഷേപിക്കുന്നതിനാൽ മികച്ച വാല്യുവേഷനിലുള്ള വളർച്ച സാധ്യതയുള്ള കമ്പനികൾ പ്രമുഖ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ ഇടംപിടിക്കുക സ്വാഭാവികമാണ്. ഡിസംബർ പാദത്തിലെ ഷെയർ ഹോൾഡിംഗ് ഡാറ്റ പുറത്ത് വന്നതിന് പിന്നാലെ ഇത്തരത്തിലുള്ള നിരവധി ഓഹരികൾ പ്രമുഖ നിക്ഷേപകർ വാങ്ങിയിട്ടുണ്ട്. ഇതിലൊന്നാണ് ബാങ്കിതര ധനകാര്യ സ്ഥാപനമായ ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്. ഡോളി ഖന്നയോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഓഹരി വാങ്ങിയിട്ടുണ്ട്.
ഡോളി ഖന്ന
വെറുംകൈയോടെ ഓഹരി വിപണിയിലെത്തി ലക്ഷങ്ങള്‍ വാരിക്കൂട്ടിയ നിക്ഷേപകയാണ് ഡോളി ഖന്ന. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് ഡോളി ഖന്നയുടെ വിജയ ചരിത്രം. 1996-ലാണ് ഡോളി ഖന്ന ആദ്യമായി ഓഹരി വിപണിയിലേക്ക് കടന്നുവന്നത്. ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം ഡോളി ഖന്നയ്ക്ക് 18 ഓഹരികളിൽ നിക്ഷേപമുണ്ട്. ഇവയ്ക്ക് 496.9 കോടി രൂപയുടെ മൂല്യമുണ്ട്.

ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്
2013-ൽ എൻബിഎഫ്സി- മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനായാണ് ഉജ്ജീവന് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ആരംഭിക്കുന്നത്. അനുബന്ധ കമ്പനിയായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് മൈക്രോഫിനാൻസ് ബിസിനസ് കൈമാറിയ ശേഷം 2017 മുതൽ നിക്ഷേപ കമ്പനിയായാണ് ഉജ്ജീവന് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളം 575 ശാഖകളുടെയും 65 ലക്ഷം ഉപഭോക്താക്കളും കമ്പനിക്കുണ്ട്.
നിക്ഷേപം നടത്തിയ പ്രമുഖർ
പ്രമുഖ നിക്ഷേപകനായ ഡോളി ഖന്ന ഡിസംബർ പാദത്തിൽ ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസിന്റെ 13,74,146 ഓഹരികളാണ് സ്വന്തമാക്കിയത്. കമ്പനിയുടെ ആകെ ഓഹരികളുടെ 1.13 ശതമാനം ശതമാനം വരുമിത്. അതോടൊപ്പം ഡിസംബർ പാദത്തിൽ ആഭ്യന്തര സ്ഥാപന നിക്ഷേപകരും കമ്പനിയിൽ ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. സെപ്റ്റംബർ പാദത്തിൽ 6.03 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നത് 7.44 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. സുന്ദരം മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽഫണ്ട് എന്നിവയക്കാണ് കമ്പനിയിൽ നിക്ഷേപമുള്ളത്.
ഭാവി കണ്ടുള്ള നിക്ഷേപം
ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ഡിജിറ്റൽ ബാങ്കിംഗ് മെച്ചപ്പെടുത്തൽ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ കെട്ടിപ്പടുക്കൽ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉജ്ജീവന് ഫിനാൻഷ്യൽ സർവീസസ് ശ്രമിക്കുന്നത്. ഉജ്ജീവൻ സ്മോൾ ഫിനാൻഷ്യൽ ബാങ്ക് ലിമിറ്റഡും ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസും ലയന പദ്ധതിയും നിലവിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. 7,000 കോടിയിലധികം വിപണി മൂല്യമുള്ള ഉജ്ജീവന് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് കഴിഞ്ഞ 5 വർഷമായി ലാഭത്തിൽ 103 ശതമാനം വാർഷിക വളർച്ച റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കമ്പനി ഓഹരികൾ 8.65 മടങ്ങ് പിഇയിലാണ് വ്യപാരം നടക്കുന്നത്. അതേസമയം സെക്ടറൽ പിഇ 22.6 മടങ്ങാണ്. കുറഞ്ഞ വാല്യുവേഷൻ കാണിക്കുന്നു. റിട്ടേൺ ഓൺ ഇക്വിറ്റി 32.1 ശതമാനമാണ്. ഓഹരി ഒരു വർഷത്തിനുള്ളിൽ 115 ശതമാനവും 2 വർഷത്തിനുള്ളിൽ 315 ശതമാനവും മൾട്ടിബാഗർ റിട്ടേണും നൽകിയിട്ടുണ്ട്.
നിക്ഷേപം നടത്തിയ ഓഹരികൾ
മുംബൈ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ജെ കുമാർ ഇൻഫ്രാപ്രോജക്‌ട്‌സാണ് ഡോളി ഖന്ന നിക്ഷേപമുയർത്തിയ മറ്റൊരു ഓഹരി. ഇൻഫ്രാ, റോഡ്, ഫ്ലൈ ഓവർ, സ്കൈവാക്കുകൾ എന്നിവയുടെ നിർമാണത്തിലും മെട്രോ, റെയിൽവേ പദ്ധതികൾ ഏറ്റെടുക്കുന്നതിലും കേന്ദ്രീകരിക്കുന്ന കമ്പനിയാണിത്. ജെ കുമാർ ഇൻഫ്രാപ്രോജക്‌ട്സിൽ 7,58,303 ഓഹരികളാണ് ഡോളി ഖന്ന വാങ്ങിയത്. കമ്പനിയുടെ ഒരു ശതമാനം ഓഹരി വിഹിതമാണിത്. കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ 117 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്.
നിക്ഷേപം നടത്തിയ സുവാരി ഇൻഡസ്ട്രീസ്. 1.23 ശതമാനം ഓഹരികളാണ് ഡോളി ഖന്ന വാങ്ങിയത്. 12 മാസത്തിനിടെ 97 ശതമാനം റിട്ടേൺ സുവാരി ഇൻഡസ്ട്രീസ് നൽകിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications