15 രൂപ വിലയുള്ള ഓഹരി ആഭ്യന്തര നിക്ഷേപകർ വാങ്ങിക്കൂട്ടുന്നു; കയ്യിലുണ്ടോ?

ഇന്നത്തെ ഇന്ത്യൻ ഓഹരി വിപണിയിൽ ‍നെടുംതൂണാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ. ഇന്ത്യൻ വിപണിയിൽ നിന്നും വിദേശനിക്ഷേപകർ പിന്മാറ്റം തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ അടങ്ങുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കരുത്തിലാണ് വിപണി ബാലൻസ് ചെയ്യുന്നത്. ഇതിന് സഹായകമാകുന്നതാകട്ടെ റീട്ടെയിൽ നിക്ഷേപകരുടെ എസ്ഐപികളും.

15 രൂപ വിലയുള്ള ഓഹരി ആഭ്യന്തര നിക്ഷേപകർ വാങ്ങിക്കൂട്ടുന്നു; കയ്യിലുണ്ടോ?

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് ഓഹരിയിൽവിശ്വാസം വളരുന്നതിന് കാരണമാണ്. ദീർഘകാല കാഴ്ചപാടോടെ മികച്ച റിസർച്ച് അടിസ്ഥാനമാക്കി ഫണ്ട് മാനേജർമാരാണ് ഇവിടെ ഓഹരികൾ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര നിക്ഷേപകർ ഡിസംബറിൽ നടത്തിയ മികച്ച ചില വാങ്ങലുകൾ നോക്കാം.

ഉത്കൃഷ്ട് സ്മോൾ ഫിനാനൻസ് ബാങ്ക്

2671 കോടി രൂപ വിപണിമൂല്യമുള്ള സ്മോൾകാപ് ഓഹരിയാണ് ഉത്കൃഷ്ട് സ്മോൾ ഫിനാനൻസ് ബാങ്ക് . നിലവിൽ 15 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ഈ വർഷം ഇതുവരെ 50 ശതമാനത്തിനടുത്ത് ഇടിവ് ഓഹരിയിലുണ്ടായി.

നവംബർ മാസത്തിലെ ഓഹരി പങ്കാളിത്തം പരിശോധിക്കുമ്പോൾ ഉത്കൃഷ്ട് സ്മോൾ ഫിനാനൻസ് ബാങ്കിൽ 42.67 ശതമാനം ഓഹരികൾ കൈവശം വയ്ക്കുന്നത് പ്രമോട്ടർമാരാണ്. വിദേശ സ്ഥാപന നിക്ഷേപകർക്ക് 13.07 ശതമാനവും ആഭ്യന്തര നിക്ഷേപകർക്ക് 10.7 ശതമാനം ഓഹരി പങ്കാളിത്തവു കാണാം. സെപ്റ്റംബർ മാസത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 2.39 ശതമാനം ഓഹരി പങ്കാളിത്തം മാത്രമായിരുന്നു ഉത്കൃഷ്ട് സ്മോൾ ഫിനാനൻസ് ബാങ്കിൽ ഉണ്ടായിരുന്നത്. ഇതാണ് 10.70 ശതമാനത്തിലേക്ക് ഉയർന്നത്.

വിടു റീട്ടെയിൽ ലിമിറ്റഡ്

ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പിങ് ഔട്ട്ലേറ്റ് ചെയിനാണ് വിടു റീട്ടെയിൽ. കമ്പനിയിലും ആഭ്യന്തര നിക്ഷേപകർ കാര്യമായ നിക്ഷേപം ഉയർത്തി. നവംബർ മാസത്തിലെ ഓഹരി പങ്കാളിത്തത്തിൽ 51.43 ശതമാനം ഓഹരികൾ പ്രമോട്ടർമാരുടെ കയ്യിലുണ്ട്. വിദേശ നിക്ഷേപകർ - 3.77 ശതമാനം, ആഭ്യന്തര നിക്ഷേപകർ- 10.36 ശതമാനം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ സെപ്റ്റംബർ മാസത്തിലെ 7.12 ശതമാനത്തിൽ നിന്നും 3.24 ശതമാനം അധികഓഹരികൾ ഇത്തവണ വാങ്ങിച്ചു.

ഈ വർഷം 30 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് വിടു റീട്ടെയിൽ. 2,234 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. 2,564.10 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.

കാംമലിൻ ഫൈൻ സയൻസ്

ഫൈൻ കെമിക്കൽ നിർമാണ കമ്പനിയായ കാംമലിൻ ഫൈൻ സയൻസിലും ആഭ്യന്തര നിക്ഷേപകർ നവംബർ മാസത്തിൽ ഓഹരി പങ്കാളിത്തം ഉയർത്തി. സെപ്റ്റംബറിൽ 5.48 ശതമാനം ഓഹരി പങ്കാളിത്തമാണ് ആഭ്യന്തര നിക്ഷേപകർക്ക് ഉണ്ടായിരുന്നത്. ഇത് 2.29 ശതമാനം വർധനവോടെ കാംമലിൻ ഫൈൻ സയൻസിൽ 7.77 ഓഹരികളാണ് നിലവിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കൈവശം വെയ്ക്കുന്നത്.

മികച്ച പ്രമോട്ടർ ഹോൾഡിങുള്ള കമ്പനി കൂടിയാണിത്. 48.03 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. വിദേശ നിക്ഷേപകർ 2.14 ശതമാനം നിക്ഷേപം കൈവശംവെയ്ക്കുന്നു. ഈ വർഷം 14 ശതമാനം റിട്ടേൺ നൽകിയ ഓഹരി നിലവിൽ 158 രൂപ നിലവാരത്തിൽ വ്യാപാരം ചെയ്യുന്നു. 333.30 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X