കടക്കെണിയിൽ നട്ടംതിരിയുകയാണ് അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ്. ബ്ലൂംബെര്‍ഗ് റിപ്പോർട്ട് പ്രകാരം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3.2 ബില്യണ്‍ ഡോളറിന്റെ ബോണ്ട് തിരിച്ചടവ് കമ്പനിക്കുണ്ട്. ഏകദേശം 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോണ്ടുകള്‍ 2024-ല്‍ വീണ്ടെടുക്കാനുള്ളതാണ്. കടബാധ്യത കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കമ്പനിക്ക് തിരിച്ചടിയായിരിക്കുകയാണ് ബോണ്ട് ക്രെഡിറ്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസിന്റെ റേറ്റിംഗ്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃസ്ഥാപനമായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് ഫാമിലി റേറ്റിംഗും (സിഎഫ്ആർ) സീനിയർ അൺസെക്യൂരിഡ് ബോണ്ടുകളുമാണ് മൂഡീസ് താഴ്ത്തിയതിത്. ഇത് ബുധനാഴ്ച വേദാന്തയുടെ ഓഹരി വിലയിൽ കാര്യമായ ചലനത്തിന് കാരണമായി. 2023 സെപ്റ്റംബറിന് ശേഷം മൂഡീസ് ഇത്തരത്തിലുള്ള രണ്ടാമത്തെ തരംതാഴ്ത്തലായിരുന്നു ഇത്. റേറ്റിംഗിന്റെ വിശദാംശങ്ങളും ഓഹരി വിലയെ എങ്ങനെ ബാധിക്കുമെന്നും നോക്കാം.

റേറ്റിംഗ് കുറച്ചു
വേദാന്ത റിസോഴ്‌സിന്റെ കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ് സിഎഎ2 (Caa2) വിൽ നിന്ന് സിഎഎ3 (Caa3) ആയും സീനിയർ അൺസെക്യൂർഡ് ബോണ്ടുകളുടെ റേറ്റിംഗ് സിഎഎ3 (Caa3) ൽ നിന്ന് സിഎ ആയുമാണ് തരംതാഴ്ത്തിയത്. അതോടൊപ്പം നെഗറ്റീവ് റേറ്റിംഗ് വീക്ഷണം നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൂഡീസ് വേദാന്ത റിസോഴ്‌സസിന്റെ സീനിയർ അൺസെക്യൂർഡ് ബോണ്ടുകളുടെ റേറ്റിംഗ് കുറച്ചിരുന്നു.
വേദാന്ത റിസോഴ്‌സസിന് വരാനിരിക്കുന്ന 24 മാസങ്ങളിൽ മെറ്റീരിയൽ ലിക്വിഡിറ്റി പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് മൂഡീസ് റേറ്റിംഗ് കുറച്ചു കൊണ്ട് വിശദമാക്കുന്നത്. 'ഡിഫോൾട്ട് റിസ്‌ക്' ഉയർന്നതായി തുടരുമെന്നും മൂഡീസ് മുന്നറിയിപ്പ് നൽകി. ഗ്രൂപ്പിന് 6.4 ബില്യൺ ഡോളർ കുടിശ്ശികയുണ്ട്. ഇതിൽ 4.5 ബില്യൺ ഡോളർ 2025 സാമ്പത്തിക വർഷത്തിലേക്കുള്ളതാണ്.
ഒരു കോർപ്പറേറ്റിന്റെ ബാധ്യതകളുടെ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യതകളും തിരിച്ചടവ് മുടങ്ങുമ്പോഴുള്ള സാമ്പത്തിക നഷ്ടവും പ്രതിഫലിപ്പിക്കുന്ന ദീർഘകാല റേറ്റിംഗുകളാണ് കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ്. സീനിയർ അൺസബോർഡിനേറ്റഡ് ബോണ്ട് എന്നത് തിരിച്ചടവിന് ഉയർന്ന മുൻഗണന നൽകുന്ന ഒരു തരം കോർപ്പറേറ്റ് ബോണ്ടാണ്.
ഓഹരി ഇടിവിൽ
മൂഡീസിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ബുധനാഴ്ച രാവിലെ വേദാന്ത ഓഹരികൾ ശ്രദ്ധാകേന്ദ്രമായിരുന്നു. നഷ്ടത്തോടെയാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ചയിലെ 260.40 രൂപ ക്ലോസിംഗിനെതിരെ 255.65 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. 3 ശതമാനത്തോളം ഇടിഞ്ഞ് ഓഹരി 251.95 രൂപയിലെത്തിയിരുന്നു. നിലവിൽ നഷ്ടം കുറച്ച ഓഹരി 1 ശതമാനം ഇടിവിൽ 257.75 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
24 ശതമാനം ഡിവിഡന്റ് യീൽഡ് പുലർത്തുന്ന കമ്പനിക്ക് സമീപ കാലത്ത് മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. മൂന്ന് മാസത്തിനിടെ 16.14 ശതമാനം ഉയർന്നെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ 18 ശതമാനം ഇടിവാണ് വേദാന്ത ഓഹരി രേഖപ്പെടുത്തിയത്.
വേദാന്ത കടം
കടത്തിൽ നട്ടം തിരിയുന്ന വേദാന്ത ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ 915 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനി പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയതിനാല്‍ നികുതി നിരക്കുകളിലെ മാറ്റം മൂലം ഉണ്ടായ ചെലവുകളും സാമ്പത്തിക ചെലവ് ഉയര്‍ന്നതുമാണ് നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം കമ്പനിയുടെ അറ്റ കടം 1,420 കോടി രൂപ കുറയ്ക്കാന്‍ കഴിഞ്ഞു. സെപറ്റംബര്‍ പാദം അവസാനിച്ചപ്പോള്‍ നഷ്ടം 57,771 കോടി രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
