2023 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം പുറത്ത് വന്നതിന് പിന്നാലെ മികച്ച പ്രകടനം നടത്തിയ പല ഓഹരികളും നിക്ഷേപകരുടെയും വിശകലന വിദഗ്ധരുടെയും നിരീക്ഷണ കേന്ദ്രമായിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയ കമ്പനികളിൽ പലതും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ബ്രോക്കറേജുകൾ ബൈ റേറ്റിംഗ് നൽകിയ ഓഹരികൾ വാങ്ങുകയാണെങ്കിൽ നിക്ഷേപകർക്ക് ഇരട്ടലാഭമാണ് ലഭിക്കുന്നത്.
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ലാർജ് കാപ് എഫ്എംസിജി ഓഹരിയായ ഡാബർ ഇന്ത്യയാണ് വാങ്ങാൻ നിർദ്ദേശിക്കുന്നത്. നിലവിലെ വിലയിൽ ഓഹരി വാങ്ങുന്നവർക്ക് 34 ശതമാനം വരെ റിട്ടേൺ ഹ്രസ്വകാലത്തേക്ക് ലഭിക്കാം.
ഡാബര്‍ ഇന്ത്യ
ആയുര്‍വേദ അധിഷ്ഠിത ഉത്പ്പന്നങ്ങള്‍ വില്പന നടത്തുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ് ഡാബര്‍ ഇന്ത്യ ലിമിറ്റഡ്. ഹെല്‍ത്ത് സപ്ലിമെന്റ്, ഓറല്‍ കെയര്‍, ഹെയര്‍ കെയര്‍, ഹോം കെയര്‍ ഉത്പ്പന്നങ്ങളില്‍ കമ്പനിക്ക് വലിയ വിപണി വിഹിതമുണ്ട്. മൊത്തം 7.7 ദശലക്ഷം റീട്ടെയില്‍ ഔട്ട്ലെറ്റുകളും 1.4 ദശലക്ഷം ഔട്ട്ലെറ്റുകളിലും ഡാബര്‍ ഉത്പ്പന്നങ്ങള്‍ നേരിട്ട് എത്തുന്നുണ്ട്. വില്പ്പനയുടെ 50 ശതമാനവും ഗ്രാമീണ മേഖലകളില്‍ നിന്നാണ്.

ലാഭവിഹിതം
നാലാം പാദഫലത്തിന് പിന്നാലെ കമ്പനി അന്തിമ ലാഭവിഹിതത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 270 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. പ്രതിയോഹരി 2.70 രൂപ ലാഭവിഹിതം ലഭിക്കും. അടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോ?ഗത്തില്‍ ഇത് സംബന്ധിച്ച് അന്തിക തീരുമാനമുണ്ടാകും.
സാമ്പത്തികം
ഐസിഐസിഐ ഡയറക്റ്റിന്റെ കണക്കനുസരിച്ച്, ഡാബര്‍ ഇന്ത്യയുടെ വില്പന 6.4 ശതമാനമാണ് വളര്‍ന്നത്. ആഭ്യന്തര വില്പ്പന 4.7 ശതമാനം വര്‍ധിച്ചു. ഇബിഐടിഡിഎ 409.8 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 9.6 ശതമാനം കുറവാണ്. നികുതിക്ക് ശേഷമുള്ള വരുമാനം 22.8 ശതമാനം കുറഞ്ഞ് രൂപ 292.8 കോടിയായി.
ലക്ഷ്യവില
2018 ഏപ്രിലില്‍ 366 രൂപയിയിരുന്ന ഓഹരി വില 2023 ഏപ്രിലില്‍ 529 രൂപയായി ഉയര്‍ന്നു. 5 വര്‍ഷത്തിനിടെ 45 ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്. അന്താരാഷ്ട്ര ബിസിനസില്‍ രൂപയുടെ പ്രതിസന്ധിയും കോവിഡിന് ശേഷം ആരോഗ്യ സപ്ലിമെന്റിന്റെ വില്പ്പന സാധാരണ നിലയിലാക്കിയതും മാര്‍ജിനുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 675 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് നിശ്ചയിക്കുന്ന ലക്ഷ്യവില.
ഓഹരി വില
വെള്ളിയാഴ്ച ഓഹരി വില 4.79 ശതമാനം ഇടിഞ്ഞ് 505 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന വില 610.75 രൂപയാണ്. 482.25 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 52 ആഴ്ച താഴ്ന്ന വിലയേക്കാള്‍ 4.72 ശതമാനം ഉയര്‍ന്നാണ് വെള്ളിയാഴ്ചത്തെ ക്ലോസിംഗ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5.24 ശതമാനം ഇടിവാണ് ഡാബര്‍ ഇന്ത്യ ഓഹരികളിലുണ്ടായത്. ഒരു മാസത്തിനുള്ളില്‍ 7.86 ശതമാനവും 3 മാസത്തിനുള്ളില്‍ 5.38 ശതമാനവും ഓഹരികളിടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് 4.55 ശതമാനമാണ് ഇടിവ്. 3 വര്‍ഷത്തിനുള്ളില്‍ 11.6 ശതമാനവും 5 വര്‍ഷത്തിനുള്ളില്‍ ഇത് 36.36 ശതമാനവും ഓഹരി റിട്ടേണ്‍ നല്‍കി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications