ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും: എസ്ബിഐ റിസര്‍ച്ച്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും,ത ഈ കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് (ജിഡിപി) 40 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താന്‍ വര്‍ഷാവസാനത്തില്‍ മറ്റൊരു സാമ്പത്തിക പാക്കേജ് പ്രതീക്ഷിക്കുന്നുണ്ട്. രണ്ടാം പാദത്തില്‍ 'സ്മാര്‍ട്ട് റിക്കവറിക്ക്' ശേഷം 2021 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 6.8 ശതമാനം കുറയുമെന്നും മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ചാ സംഖ്യയും എസ്ബിഐ റിസര്‍ച്ച് കണക്കാക്കുന്നു.

 

2021

'2021 സാമ്പത്തിഡക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലുള്ള നഷ്ടം 40 ശതമാനത്തില്‍ അധികമാകുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഡിമാന്‍ഡ് വീണ്ടെടുക്കുന്ന പക്ഷം രണ്ടാം ാദ വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എസ്ബിഐ റിസര്‍ച്ച് ചൊവ്വാഴ്ച വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തെയും മോശപ്പെട്ട മാന്ദ്യം പ്രവചിച്ച് കൊണ്ട്, ആദ്യ പാദത്തില്‍ 25% സങ്കോചം നേരിടേണ്ടി വരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഒരു കുറിപ്പിലൂടെ മുമ്പ് അറിയിച്ചിരുന്നു.

സാമ്പത്തിക വര്‍ഷം

ഈ സാമ്പത്തിക വര്‍ഷം ജിഡിപി 5% ചുരുങ്ങുമെന്ന് അവര്‍ വ്യക്തമാക്കി. ഇതിനുപുറമെ, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം തരംതാഴ്ത്തിയിരുന്നു. കൊവിഡ് 19 മഹാമാരി ജൂണ്‍ അവസാന വാരത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഒന്നാം പാദത്തില്‍ ജിഡിപിയിലെ ഗണ്യമായ സങ്കോചം കാരണം 2021 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച് കുതിച്ചുയരും എന്നതാണ് ഏക ആശ്വാസമെന്ന് എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

റിലയൻസ് എൻ്റെ ജീവിതം, മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി ജിയോ ഡയറക്ടറായിറിലയൻസ് എൻ്റെ ജീവിതം, മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി ജിയോ ഡയറക്ടറായി

കുതിച്ചുചാട്ടം

എന്നിരുന്നാലും, രണ്ടാം പാദത്തില്‍ ഇത്തരത്തിലുള്ള കുതിച്ചുചാട്ടം കുറഞ്ഞ സന്തുലിതാവസ്ഥയില്‍ അതിവേഗം അധപതിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പദ് വ്യവസ്ഥയ്ക്കായി ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ധനപരമായ ഉത്തേജനം ഏകദേശം ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 1% മാത്രമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജിഡിപി കണക്കാക്കുന്നതില്‍ എസ്ബിഐ റിസര്‍ച്ച് ഒരു അടിത്തറയുള്ള സമീപനമാണ് സ്വീകരിച്ചത്.

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞുസ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍

യുക്തിസഹമായ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍ പുനരാരംഭിക്കുകയാണ്. കൊവിഡ് 19 മൂലം സംസ്ഥാനങ്ങള്‍ക്ക് ആകെ 30.03 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതില്‍ 90 ശതമാനവും ചുവപ്പ്, ഓറഞ്ച് മേഖലകളാണ്, പ്രധാനമായും നഗരപ്രദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

വളർച്ചാ നിരക്ക് 5% ചുരുങ്ങും; ഇന്ത്യ കടന്ന് പോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ: ക്രിസിൽവളർച്ചാ നിരക്ക് 5% ചുരുങ്ങും; ഇന്ത്യ കടന്ന് പോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ: ക്രിസിൽ

വിഹിതം

സംസ്ഥാനങ്ങളുടെ നഷ്ടമായ 75 ശതമാനത്തില്‍, മഹാരാഷ്ട്രയുടെ വിഹിതം 15.6 ശതമാനം, തമിഴ്‌നാട് 9.4 ശതമാനം, ഗുജറാത്ത് 8.6 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ഈ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ജൂണ്‍ പാദത്തില്‍ ഈ കണക്ക് കൂടുമെന്നാണ് പറയപ്പെടുന്നത്, എന്നാല്‍ അതിനുശേഷം, സെപ്റ്റംബര്‍ പകുതിയോടെ ഈ നിലയില്‍ അയവ് വന്നേക്കാം എന്നും പ്രതീക്ഷിക്കുന്നു.

English summary

economy may contract by over 40 in q1 sbi research | ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും: എസ്ബിഐ റിസര്‍ച്ച്‌

economy may contract by over 40 in q1 sbi research
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X