മുംബൈ; ലോകത്തിലെ വളരുന്ന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി മൂന്നാം സ്ഥാനത്ത് ഇന്ത്യ. ലോകത്തിലെ എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നില്‍ കയറിയത്. ഇന്ത്യയ്ക്കു മുന്നിലുള്ളത് ചൈനയും തുര്‍ക്കിയുമാണ്. രാജ്യത്തെ ഉയര്‍ന്ന കയറ്റുമതി, കുറഞ്ഞ പണപ്പെരുപ്പം, കൂടുതൽ ഉൽപ്പാദനം നിര്‍മ്മാണ രംഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങൾ.

കഴിഞ്ഞ വർഷം 27.45 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ കയറ്റുമതി ഈ ജനുവരിയില്‍ 6.2 ശതമാനം അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് കയറ്റുമതി രംഗത്ത് ഇന്ത്യവന്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി നില്ക്കുന്ന ഇന്തോനേഷ്യ കയറ്റുമതിയില്‍ 12.2 ശതമാനം വളര്‍ച്ചയും ബ്രസീല്‍ 2.2 ശതമാനം വളര്‍ച്ചയുമാണ് ജനുവരിയില്‍ നേടിയത്.
ആഗോളതലത്തില്‍ സംഭവിച്ച ട്രെന്ഡിങ്ങിന്റെ ഭാഗമായാണ് ഇന്ത്യയിലെ വളര്‍ച്ച എന്നാണ് താൽക്കാലിക കയറ്റുമതി നമ്പറുകളെ അടിസ്ഥാനമാക്കി ഫെബ്രുവരി 2 ന് പുറത്തിറങ്ങിയ കുറിപ്പിൽ നോമുറയിൽ നിന്നുള്ള വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 78 സ്കോറും രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കിക്ക് 67 സ്കോറും മൂന്നാം സ്ഥാനത്തുളള ഇന്ത്യയ്ക്ക് 60 സ്കോറുമാണുള്ളത്. ഇന്തോനേഷ്യ 60, തായ്ലന്ഡ് 52, റഷ്യ 50, ബ്രസീല്‍ 49, മലേഷ്യ 46, മെക്സിക്കോ 41, ഫിലിപ്പീന്‍സ് 39 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്കോറുകള്‍.
നടപ്പ് സാമ്പത്തിക വർഷത്തിൽ 8 ശതമാനം ഇടിവ് നേരിട്ട ശേഷം 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
