വിപണി വീണ്ടെടുക്കലിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വലിയ നഷ്ടങ്ങളിൽ നിന്ന് വെള്ളിയാഴ്ച ലാഭത്തിലേക്ക് എത്താൻ വിപണിക്ക് സാധിച്ചു. ശനിയാഴ്ചയിലെ പ്രത്യേക ട്രേഡിംഗ് ദിനത്തിലും ഓഹരി വിപണി നേട്ടത്തിലാണ്. വെള്ളിയാഴ്ച സ്മോൾകാപ് ഓഹരികൾ കാര്യമായ നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾകാപ് സൂചിക ഒരു ശതമാനം ഉയർന്നു.
സ്മോൾകാപ് ഓഹരികളിൽ സമീപ കാലത്തായി തുടരുന്ന ബുള്ളിഷ് ട്രെൻഡ് ഇതിന് കാരണമാണ്. ഈ നേട്ടം ഇനിയും തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് വിലയിരുത്തുന്നത്. ബ്രോക്കറേജിന്റെ പുതിയ റിപ്പോർട്ടിൽ ഹ്രസ്വകാലത്ത് നേട്ടമുണ്ടാക്കാൻ പോകുന്ന സ്മോൾകാപ് ഓഹരികളെ വിശദമാക്കിയിട്ടുണ്ട്.

ആദിത്യ വിഷൻ
ബീഹാറിലെ പട്‌ന ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-ബ്രാൻഡ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയാണ് ആദിത്യ വിഷൻ. 1999-ൽ പട്‌നയിൽ ആരംഭിച്ച റീട്ടയിൽ സ്റ്റോർ ഇന്ന് ബീഹാറിലെ എല്ലാ ജില്ലകളിലും സാന്നിധ്യമുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായി മാറി. ബീഹാർ കൂടാതെ ജാർഖണ്ഡിലെയും ഉത്തർപ്രദേശിലെയും എല്ലാ പ്രധാന നഗരങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് 'ബൈ' റേറ്റിംഗ് നൽകുന്നുണ്ട്. ശേഷിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലേക്കുള്ള ബിസിനസ് അഞ്ചിരട്ട് വിപുലീകരണ അവസരം കമ്പനിക്ക് നൽകുന്നുണ്ട്. അതോടൊപ്പം നിലവിലുള്ള സ്റ്റോറുകളിൽ നിന്ന് വളർച്ച 20ശതമാനത്തിന് മുകളിൽ തുടരുകയുമാണെന്നും ബ്രോക്കറേജ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 5,000 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. നിലവിൽ 3,560 രൂപയിൽ ലഭ്യമായ ഓഹരിക്ക് 40 ശതമാനത്തിന്റെ മു ന്നേറ്റ സാധ്യതയുണ്ട്.
ഫ്യൂഷൻ മൈക്രോഫിനാൻസ്
ഗ്രാമ, അർധ നഗര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻബിഎഫ്സി മൈക്രോഫിനാൻസ് സ്ഥാപനമാണ് ഫ്യൂഷൻ മൈക്രോഫിനാൻസ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വനിതാ സംരംഭകർക്ക് സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വായ്പ ഉപഭോക്താക്കളിൽ 85 ശതമാനത്തിലധികവും എസ്‍സി/എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഡൽഹി ആസ്ഥാനമായ കമ്പനിക്ക് നിലവിൽ 20 സംസ്ഥാനങ്ങളിലായി 1,103 ശാഖകളും 3.64 ദശലക്ഷം സജീവ ഉപഭോക്താക്കളുമുണ്ട്.
എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് ബൈ റേറ്റിംഗ് നൽകുന്ന രണ്ടാമത്തെ ഓഹരിയാണിത്. മൈക്രോഫിനാൻസ് ഇൻഡസ്ട്രിയുടെ വളർച്ച കമ്പനിക്ക് നേട്ടമാകും. ചെറിയ തടസങ്ങൾ മാറ്റി നിർത്തിയാൽ അസറ്റ് നിലവാരം ഉയരുന്നുണ്ട്. റിട്ടേൺ ഓൺ അസറ്റ് സുസ്ഥിരമായി 4.50 ശതമാനത്തിന് മുകളിൽ തുടരുന്നതും ബ്രോക്കറേജ് എടുത്തു കാണിക്കുന്നു. 639 രൂപയിൽ ലഭ്യമായ ഓഹരിക്ക് 800 രൂപയാണ് ബ്രോക്കറേജ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യവില. ഇത് 27 ശതമാനം മുന്നേറ്റ സാധ്യത കാണിക്കുന്നു.
സരേഗമ
ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള മ്യൂസിക്ക കമ്പനിയാണ് സരേഗമ ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും പഴയ സംഗീത ലേബൽ കമ്പനി എന്നതിനൊപ്പം ഫിലിം സ്റ്റുഡിയോ, ബഹുഭാഷാ ടിവി കണ്ടന്റ് നിർമാണം എന്നിവ സരേഗമയ്ക്ക് കീഴിൽ നടക്കുന്നു. 14 വ്യത്യസ്‌ത ഭാഷകളിലായി വിവിധ ഗാനങ്ങളുടെ റെക്കോർഡിംഗിന്റെയും പ്രസിദ്ധീകരണവും അടക്കം പകർപ്പവകാശം കമ്പനിക്കുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ചാനലുകൾക്കായി നിർമിച്ച 4000 മണിക്കൂറിലധികം ടിവി കണ്ടന്റിന്റെ റൈറ്റ്സും കമ്പനിക്കുണ്ട്. നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് അധിഷ്‌ഠിത ആപ്പുകൾ, യുഎസ്ബി അധിഷ്‌ഠിത തീമാറ്റിക് മ്യൂസിക് കാർഡുകൾ തുടങ്ങിയ ഫിസിക്കൽ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സംഗീത റീട്ടെയ്ലിംഗ് ബിസിനസിലേക്കും കമ്പനി കടന്നിട്ടുണ്ട്.
ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് 465 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 350 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 32 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications