ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് ഓഹരികൾ എൻഎസ്ഇയിൽ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു. മറ്റുള്ള ഓഹരികളും 0.96 ശതമാനം മുതൽ 4.1 ശതമാനം ഇടിവ് നേരിട്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അദാനി ഗ്രൂപ്പിന്‍റെ രണ്ട് ഓഹരികൾ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രീൻ എനർജി, അംബുജ സിമൻ്റ്സ് എന്നീ ഓഹരികളാണ് തിങ്കളാഴ്ച പച്ചയിൽ അവസാനിച്ച് അദാനിയുടെ മാനം കാത്ത ഓഹരികൾ.
അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ വരും ദിവസങ്ങളിലും മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. എംകെ ഗ്ലോബൽ ഓഹരിയിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ നമുക്ക് അദാനി ഗ്രീൻ എനർജി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ബ്രോക്കറേജ് വിലയിരുത്തൽ
കഴിഞ്ഞ അഞ്ച് വർഷമായി അദാനി ഗ്രീൻ എനർജിയുടെ പ്രവർത്തന പുനരുപയോഗ ഊർജ്ജ (RE) ശേഷി 41 ശതമാനമാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൻ്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ വിലയിരുത്തുന്നത്. അദാനി ഗ്രീനിൻ്റെ പ്ലെയിൻ വാനില(plain vanilla) ആർഇ വിപണി വിഹിതം 2024 സാമ്പത്തിക വർഷത്തിലെ 8% ൽ നിന്ന് 2030 സാമ്പത്തിക വർഷത്തോടെ 15% ആയി വളരുമെന്നും എംകെ വിശ്വസിക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 0.23 ശതമാനം നേട്ടത്തോടെ 1,785 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച അദാനി ഗ്രീൻ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.50 ശതമാനം ഇടിവ് ഓഹരി നേരിട്ടു. അതേസമയം ഒരു മാസത്തിനിടെ 2.87 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 11.67 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 87.65 ശതമാനം മുന്നേറ്റമുണ്ടാക്കാനും അദാനി ഓഹരിക്ക് സാധിച്ചു. 2,174.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 815.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
ടാർഗെറ്റ് വില
അദാനി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ ഓഹരികളിൽ ബ്രോക്കറേജ് എംകെ ഗ്ലോബർ ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. 2,550 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 42 ശതമാനം വളർച്ച.

അദാനി ഗ്രീൻ എനർജി
പുനരുപയോഗ ഊർജ (റിന്യൂവബിൾ എനർജി) മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. സൗരോർജ വൈദ്യുതി (സോളാർ), കാറ്റിൽ നിന്നുള്ള വൈദ്യുതി (വിൻഡ്), ഒരേ ഇടത്ത് സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് പദ്ധതി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവർത്തനം.
2024 ജൂൺ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 95 ശതമാനം ഉയർന്ന് 629 കോടി രൂപയായി. മൊത്തം വരുമാനം 22.5 ശതമാനം ഉയർന്ന് 3,122 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications