എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങളുടെ ക്ലെയിമുകള്‍ യുപിഐ പ്ലാറ്റ്ഫോമുകള് മുഖേനെ പ്രോസസ് ചെയ്യുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഫണ്ട് കൈമാറ്റം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. പദ്ധതി നടപ്പാക്കുന്നതിന് ഇപിഎഫ്ഒ രൂപരേഖ തയാറാക്കിക്കഴിഞ്ഞു. ഈ ഫീച്ചര്‍ 2-3 മാസത്തിനുള്ളില്‍ യുപിഐ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഭവന വായ്പ തിരിച്ചടവിൽ 24 ലക്ഷം രൂപ വരെ ലാഭിക്കാം! ഇതാണ് ആ ലളിതമായ എളുപ്പവഴി
തങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും 74 ലക്ഷം വരിക്കാര്‍ക്ക് പ്രവേശനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഇപിഎഫ്ഒ നടപ്പിലാക്കുന്ന മറ്റൊരു പരിഷ്കാരമാണ് യുപിഐയുമായുള്ള കൈകോര്‍ക്കല്‍. യുപിഐയുമായി ഇപിഎഫ് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റല്‍ വാലറ്റിലൂടെ ക്ലെയിം തുക എളുപ്പത്തില്‍ നേടിയെടുക്കാം.

പണം പിന്‍വലിക്കല്‍ ലളിതമാക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നവീകരിക്കുകയാണ്. വാണിജ്യ ബാങ്കുകളുമായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുമായും സഹകരിച്ചാണ് ഈ നടപടി.
യുപിഐ സാങ്കേതികവിദ്യ ഇപിഎഫ് പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കുന്നത് വിദൂര പ്രദേശങ്ങളിലെ അംഗങ്ങള്‍ക്ക് പിന്‍വലിക്കല്‍ പ്രക്രിയ എളുപ്പമാക്കും. പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം നിയമപരമായ ചുമതലകള്‍ നിറവേറ്റാനുള്ള ഇപിഎഫ്ഒയുടെ കഴിവ്് വര്‍ധിപ്പിക്കാനും പുതിയ സംവിധാനം ഇപിഎഫ്ഒയെ പ്രാപ്തമാക്കും.
ബാങ്ക് ഓഫ് ബറോഡയോ പഞ്ചാബ് നാഷണൽ ബാങ്കോ? സ്ഥിര നിക്ഷേപത്തിന് നല്ലത് ഏത്?
പെന്ഷന് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ക്ലെയിം പ്രോസസിങ് കാര്യക്ഷമമാക്കുന്നതിനും വിവരസാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ചില സുപ്രധാന പരിഷ്കാരങ്ങള്‍ ക.ഴിഞ്ഞ ആറ്-ഏഴ് മാസങ്ങളിലായി ഇപിഎഫ്ഒ നടത്തിയിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി വരിക്കാരുടെ ക്ലെയിമുകളാണ് ഇപിഎഫ്ഒ തീര്‍പ്പാക്കിയത്. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത. 2.05 ലക്ഷം കോടി രൂപയിലധികം വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷം 1.82 ലക്ഷം കോടി രൂപയുടെ 4.45 കോടി ക്ലെയിമുകളാണ് ഇപിഎഫ്ഒ തീര്‍പ്പാക്കിയത്. സുരക്ഷ, റെഗുലേറ്ററി പാലിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രധാന പരിഗണനകളായി തുടരുന്നു.'
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
