കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 14 ശതമാനം വര്‍ദ്ധനയാണ് സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2019 ഡിസംബറിലെ കണക്കനുസരിച്ച് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. എന്നാല്‍ 14 ശതമാനം വര്‍ദ്ധിച്ച് ഇത് 2,22,029 കോടി രൂപയായി. ഇത് 2017ല്‍ 1.61 ലക്ഷം കോടിയും 2018 ഡിസംബറില്‍ 1.86 ലക്ഷം കോടിയായിരുന്നു. 2020 ഡിസംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ വാണിജ്യ ബാങ്കുകളില്‍ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്.
എന്നാല്‍ ഇത് കേരള ഗ്രാമീണ്‍ ബാങ്കില്‍ 1,738 കോടിയും സ്വകാര്യ ബാങ്കുകളില്‍ 1,18,613 കോടി രൂപയുമാണ്. കൂടാതെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തില്‍ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications