വിപണി ശക്തമായ ബുള്ളിഷ് ട്രെൻഡിലാണ്. ജിഡിപി വളർച്ചയും തിരഞ്ഞെടുപ്പ് ഫലങ്ങളും ആർബിഐ പണനയ തീരുമാനങ്ങളും വിപണിക്ക് അനുകൂലമായി. ഈ സാഹചര്യത്തിൽ മികച്ച ചില ഓഹരികളെ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്നും അസ്ഥിരമായ ആഗോള സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സ്ഥിരതയുള്ള ഇടമായി തുടരുമെന്നുമാണ് ആക്സിസ് സെക്യൂരിറ്റീസ് പറയുന്നത്. ബ്രോക്കറേജ് മുന്നോട്ട് വെയ്ക്കുന്ന മിഡ്കാപ്, സ്മോൾകാപ് വിഭാഗങ്ങളിൽ ബുള്ളിഷ് ട്രെൻഡുള്ള 5 ഓഹരികളെ നോക്കാം.
ലുപിൻ
മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ആഗോളതലത്തിൽ ഏറ്റവും വലിയ ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണിത്. ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസിന് ലുപിനിൽ 1,470 രൂപയാണ് നൽകുന്ന ലക്ഷ്യവില.
ശക്തമായ ഉത്പ്പന്നങ്ങളും പരിമിതമായ മത്സരവുമായി യുഎസ് വിപണികളിൽ ലുപിന് മുന്നിട്ട് നിൽക്കുന്നുണ്ട്. ഈ ഉത്പ്പന്നങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ മൊത്ത മാർജിനുകൾ 1.50 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 1,239 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. നിലവിലെ വിപണി വിലയിൽ നിന്ന് 19 ശതമാനം മുന്നേറാനുള്ള സാധ്യതയാണിത്.

ഫെഡറൽ ബാങ്ക്
കേരളത്തിൽ നിന്നുള്ള സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ആക്‌സിസ് സെക്യൂരിറ്റീസ് ഫെഡറൽ ബാങ്കിൽ ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ഫെഡറൽ ബാങ്കിന്റെ സുസ്ഥിരമായ ക്രെഡിറ്റ് വളർച്ച, ചെലവ് അനുപാതം മെച്ചപ്പെടുത്തൽ, ശക്തമായ ആസ്തി ഗുണനിലവാരം എന്നിവയാണ് ഫെഡറൽ ബാങ്കിന്റെ അനുകൂല ഘടകമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. 165 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 154 രൂപയിൽ ലഭ്യമായ ഓഹരിക്ക് 7 ശതമാനം വളർച്ച സാധ്യതയാണുള്ളത്.
റിലാക്‌സോ ഫുട്‌വെയർ
ഇന്ത്യയിലെ മുൻനിര ഫൂട്‍വെയർ നിർമാണ കമ്പനിയാണ് റിലാക്‌സോ ഫുട്‌വെയർ ലിമിറ്റഡ്. റിലാക്സോ, സ്പാർക്സ്, ഫ്ളിറ്റ്, ബഹാംസ് എന്നീ ബ്രാൻഡിൽ കമ്പനി ചെരുപ്പുകൾ പുറത്തിറക്കുന്നു. ആക്‌സിസ് സെക്യൂരിറ്റീസിന് റിലാക്‌സോ ഫുട്‌വെയറിന് 1,020 രൂപയാണ് ലക്ഷ്യവില നൽകുന്നത്. മികച്ച പാദഫലങ്ങളും മാനേജ്‌മെന്റിന്റെ വീക്ഷണവും കമ്പനിക്ക് അനുകൂലമായ ഘടകങ്ങളാക്കുന്നു. 916 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയേക്കാൾ 11 ശതമാനം ഉയർച്ച സാധ്യത കാണിക്കുന്നു.
ജെടിഎൽ ഇൻഡസ്ട്രീസ്
ഇന്ത്യയിലെ ഏറ്റവും വലിയ സെക്ഷൻ പൈപ്പ് ആൻഡ് ട്യൂബ് നിർമ്മാതാക്കളിൽ ഒന്നാണ് ജെടിഎൽ ഇൻഡസ്ട്രീസ്. ഇലക്ട്രിക് റെസിസ്റ്റൻസ് വെൽഡഡ് (ഇആർഡബ്ലു) സ്റ്റീൽ പൈപ്പുകളുടെ ഏറ്റവും വലിയ നിർമാതാക്കളാണ് കമ്പനി. മികച്ച കയറ്റുമതിയുള്ള കമ്പനിക്ക് പ്രതിവർഷം 6 ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നൽകുന്നൊരു ഓഹരിയാണ് ജെടിഎൽ ഇൻഡസ്ട്രീസ്. 265 രൂപയാണ് ലക്ഷ്യ വില. 205 രൂപ വിപണി വിലയുള്ള ഓഹരിക്ക് 30 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.
വെസ്റ്റ്‌ലൈഫ് ഫുഡ് വേൾഡ്
ഇന്ത്യൻ ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (ക്യുഎസ്ആർ) മേഖലയിൽ അതിവേഗം വളരുന്ന കമ്പനിയാണ് വെസ്റ്റ്‌ലൈഫ് ഫുഡ് വേൾഡ്. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഹാർഡ്‌കാസിൽ റെസ്റ്റോറന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വടക്കേഇന്ത്യയിലും ദക്ഷിണേന്ത്യയിലും മക്‌ഡൊണാൾഡ് റെസ്റ്റോറന്റുകൾ നടത്തുന്നത്. 52 നഗരങ്ങളിലായി 337 മക്ഡൊണാൾഡ് റെസ്റ്റോറന്റുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നു.
വെസ്റ്റ്‌ലൈഫ് ഫുഡ് വേൾഡിന് ആക്‌സിസ് സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില 1,000 രൂപയാണ്. 864 രൂപ വിപണി വിലയുള്ള ഓഹരി 16 ശതമാനം വളർച്ച സാധ്യത കാണിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications