ബുള്‍സ് ഫേവറിറ്റ്! ഓഹരി വിപണിയില്‍ മിന്നുന്ന 6 ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറെ നാളുകളായി ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. യൂറോപ്പില്‍ നേരിടുന്ന കാര്‍ഷിക വളത്തിന്റെ ക്ഷാമം ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുഗ്രഹമാകുന്നതാണ് കാരണം. ഇതിനോടൊപ്പം രാജ്യത്ത് മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഫെര്‍ട്ടിലൈസര്‍ ഓഹരികളിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത 6 ഫെര്‍ട്ടിലൈസര്‍ ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്

ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്

രാജ്യത്തെ പ്രമുഖ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരാണ്. 15 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദനശേഷി. പ്രധാനമായും നൈട്രജന്‍ ചേര്‍ന്ന വളങ്ങളാണ് നിര്‍മിക്കുന്നത്. പ്രശസ്ത സംരംഭകനായിരുന്ന കെകെ ബിര്‍ളയാണ് കമ്പനിയുടെ സ്ഥാപകന്‍.

അതേസമയം വെള്ളിയാഴ്ച 7 ശതമാനത്തോളം ഉയര്‍ന്ന് 348 രൂപയിലായിരുന്നു ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് (BSE: 500085, NSE : CHAMBLFERT) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 12 ശതമാനം വര്‍ധന കൈവരിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 516 രൂപയും താഴ്ന്ന വില 261 രൂപയുമാണ്.

ജിഎന്‍എഫ്സി

ജിഎന്‍എഫ്സി

ആഭ്യന്തര വിപണിയിലെ പ്രമുഖ കാര്‍ഷിക വള നിര്‍മാതാക്കളാണ് ഗുജറാത്ത് നര്‍മദാവാലി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് (ജിഎന്‍എഫ്സി). ഗുജറാത്തിലെ ബറൂച്ചില്‍ 1976-ലാണ് തുടക്കം. നര്‍മദ ബ്രാന്‍ഡിന് കീഴില്‍ യൂറിയ, അമോണിയം നൈട്രോ ഫോസ്ഫേറ്റ്, കാല്‍സ്യം അമോണിയം നൈട്രേറ്റ് എന്ന വളങ്ങള്‍ ഉത്പാദിപ്പിക്കുന്നു.

അതേസമയം വെള്ളിയാഴ്ച 3 ശതമാനത്തിലധികം മുന്നേറി 746 രൂപയിലായിരുന്നു ജിഎന്‍എഫ്‌സി (BSE: 500670, NSE : GNFC) ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 13 ശതമാനവും 2022-ല്‍ ഇതുവരെയായി 70 ശതമാനത്തോളവും വര്‍ധന കരസ്ഥമാക്കി. 52 ആഴ്ച കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 912 രൂപയും താഴ്ന്ന വില 314 രൂപയുമാണ്.

സിക്കോ ഇന്‍ഡസ്ട്രീസ്

സിക്കോ ഇന്‍ഡസ്ട്രീസ്

രാജ്യത്തെ മുന്‍നിര ജൈവവളം നിര്‍മാതാക്കളാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിക്കോ ഇന്‍ഡസ്ട്രീസ്. 1997-ലാണ് ആരംഭം. വിവിധതരം കളനാശിനി, കീടനാശിനി, കുമിള്‍നാശിനി, മൃഗങ്ങളെ വികര്‍ഷിക്കുന്ന ഉത്പന്നങ്ങള്‍, വളം തുടങ്ങിയവയാണ് കമ്പനി നിര്‍മിക്കുന്നത്. 10-ലധികം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം 10 ശതമാനത്തോളം ഉയര്‍ന്ന് 115 രൂപയിലായിരുന്നു സിക്കോ ഇന്‍ഡസ്ട്രീസ് (NSE : SIKKO) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ 65 ശതമാനവും ഒരു മാസത്തിനിടെ 166 ശതമാനം വര്‍ധനയും കൈവരിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 115 രൂപയും താഴ്ന്ന വില 24 രൂപയുമാണ്.

Also Read: 1.5 രൂപയില്‍ നിന്നും 11-ലേക്ക്; 650% ലാഭം നല്‍കിയ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിAlso Read: 1.5 രൂപയില്‍ നിന്നും 11-ലേക്ക്; 650% ലാഭം നല്‍കിയ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി

ഫാക്ട്

ഫാക്ട്

ഇന്ത്യയിലെ ആദ്യത്തെ വന്‍കിട വളം നിര്‍മാണ കമ്പനിയാണ് ഫെര്‍ട്ടിലൈസേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്. 1943-ലാണ് തുടക്കം. സ്വകാര്യ മേഖലയിലാണ് ആരംഭിച്ചതെങ്കിലും 1960-ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. അമോണിയ, സള്‍ഫ്യൂറിക് ആസിഡ്, ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ്, കാപ്രോലാക്ടം എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

അതേസമയം വെള്ളിയാഴ്ച 125 രൂപയിലായിരുന്നു ഫാക്ട് (BSE: 590024, NSE : FACT) ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 23 ശതമാനം വര്‍ധന കരസ്ഥമാക്കിയിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 160 രൂപയും താഴ്ന്ന വില 82 രൂപയുമാണ്.

Also Read: ഈ ടാറ്റ ഗ്രൂപ്പ് സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്നു; കാരണമിതാണ്Also Read: ഈ ടാറ്റ ഗ്രൂപ്പ് സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍ പറക്കുന്നു; കാരണമിതാണ്

ആര്‍സിഎഫ്

ആര്‍സിഎഫ്

രാജ്യത്തെ നാലാമാത്തെ വലിയ രാസവളം നിര്‍മാതാക്കളാണ് പൊതു മേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍ & ഫെര്‍ട്ടിലൈസര്‍സ് (ആര്‍സിഎഫ്). 1978-ലാണ് ആരംഭം. സുജല, സുഫല, 15:15:15, സുഫല 20:20:0, ഉജ്ജ്വല, മൈക്രോള, ബിയോല എന്നിവയാണ് ജനപ്രിയ ബ്രാന്‍ഡുകള്‍.

അതേസമയം കഴിഞ്ഞ ദിവസം 4 ശതമാനത്തോളം ഉയര്‍ന്ന് 105 രൂപയിലായിരുന്നു ആര്‍സിഎഫ് (BSE: 524230, NSE : RCF) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ 15 ശതമാനവും ഒരു മാസത്തിനിടെ 25 ശതമാനം വര്‍ധനയും കൈവരിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 113 രൂപയും താഴ്ന്ന വില 66 രൂപയുമാണ്.

സുവാരി അഗ്രോ കെമിക്കല്‍സ്

സുവാരി അഗ്രോ കെമിക്കല്‍സ്

രാജ്യത്തെ മുന്‍നിര രാസവളം നിര്‍മാതാക്കളാണ് സുവാരി അഗ്രോ കെമിക്കല്‍സ്. 1967-ല്‍ പ്രശസ്ത സംരംഭകനായിരുന്ന കെകെ ബിര്‍ളയാണ് കമ്പനി സ്ഥാപിച്ചത്. ഇന്ന് കാര്‍ഷിക മേഖലയിലെ വന്‍കിട കമ്പനിയായ അഡ്വെന്റ്‌സ് ഗ്രൂപ്പിന്റെ ഭാഗാണ്. 'ജയ് കിസാന്‍' എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം 10 ശതമാനത്തോളം ഉയര്‍ന്ന് 115 രൂപയിലായിരുന്നു സുവാരി അഗ്രോ കെമിക്കല്‍സ് (BSE: 534742, NSE : ZUARI) ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 29 ശതമാനവും 2022-ല്‍ ഇതുവരെയായി 65 ശതമാനം വര്‍ധനയും കൈവരിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 219 രൂപയും താഴ്ന്ന വില 82 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Fertiliser Stocks: List Of Top 6 Fertiliser Companies Includes FACT And GNFC Showing Bullish Trend

Fertiliser Stocks: List Of Top 6 Fertiliser Companies Includes FACT And GNFC Showing Bullish Trend
Story first published: Saturday, August 27, 2022, 14:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X