ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
ഇതിനിടെ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതും തുടര്‍ച്ചയായ 4 ദിവസമായി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുന്നതുമായ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
വികാസ് ലൈഫ്കെയര്‍
സ്പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് വികാസ് ലൈഫ്കെയര്‍ ലിമിറ്റഡ്. പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം വിവിധ കെമിക്കല്‍ പദാര്‍ത്ഥങ്ങളുടേയും പോളിമറുകളുടേയും റെസിന്റേയും വ്യാപാരവും നടത്തുന്നു. നിലവില്‍ വികാസ് ലൈഫ്കെയറിന്റെ വിപണി മൂല്യം 656 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.15 രൂപ നിരക്കിലും പിഇ അനുപാതം 21.52 മടങ്ങിലുമാണുള്ളത്.
ഓഹരി വില ചരിത്രം
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ വികാസ് ലൈഫ്കെയര്‍ ഓഹരിയില്‍ 22 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 14 ശതമാനം മുന്നേറ്റം കരസ്ഥമാക്കിയതോടെ മൂന്ന് മാസക്കാലയളവിലെ നഷ്ടം 6 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 44 ശതമാനം നേട്ടം വികാസ് ലൈഫ്കെയര്‍ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 8.15 രൂപയും താഴ്ന്ന വില 3.10 രൂപയുമായാണ്. ഇന്നു രാവിലെ 4.95 രൂപ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
വിദേശ നിക്ഷേപം
2022 മേയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് വന്‍കിട വിദേശ നിക്ഷേപകരാണ് വികാസ് ലൈഫ്കെയറില്‍ ഓഹരി പങ്കാളിത്തം നേടിയത്. കമ്പനി നടത്തിയ വിഭവ സമാഹരണത്തിന്റെ ഭഗമായിട്ടായിരുന്നു വിദേശ നിക്ഷേപം. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ (FPI) ബിഎന്‍പി പരിബാസ് ആര്‍ബിട്രേജ്, എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡ്, ഫോര്‍ബ്സ് ഇഎംഎഫ്, നോമൂറ സിംഗപ്പൂര്‍ ലിമിറ്റഡ് തുടങ്ങിയവര്‍ക്കായി 12,50,00,000 ഓഹരികളാണ് വിതരണം ചെയ്തത്.
നിലവില്‍ ആകെ ഓഹരി വിഹിതത്തിന്റെ 12.21 ശതമാനമാണ് വികാസ് ലൈഫ്കെയറില്‍ വിദേശ നിക്ഷേപകരുടെ പക്കലുള്ളത്. ഇതില്‍ 4.39% ഓഹരികള്‍ ഫോര്‍ബ്സ് ഇഎംഎഫും 3.57% നോമൂറ സിംഗപ്പൂരും 2.04% ബിഎന്‍പി പരിബാസ് ആര്‍ബിട്രേജും 2.19% ഓഹരികള്‍ എജി ഡൈനാമിക്സ് ഫണ്ടും കരസ്ഥമാക്കി.
അതേസമയം വികാസ് ലൈഫ്കെയറിന്റെ ആകെ ഓഹരികളില്‍ 13.31 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 12.63 ശതമാനം ഓഹരികള്‍ ഈട് (Pledge) നല്‍കിയിട്ടുമുണ്ട്. 74.46 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വികാസ് ലൈഫ്കെയറിന്റെ (BSE: 542655, NSE : VIKASLIFE) വരുമാനം 92 കോടിയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2 കോടിയുമാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ രണ്ടു ഘടകങ്ങളിലും വളര്‍ച്ചയാണ് കാണിച്ചത്. അതേസമയം വികാസ് ലൈഫ്കെയറിന്റെ ഓഹരിയിന്മേലുള്ള ആദായം 21 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 25.4 ശതമാനം നിരക്കിലും രേഖപ്പെടുത്തുന്നു. അടുത്തിടെയായി കമ്പനിയുടെ കടബാധ്യത വളരെയധികം കുറച്ചുവെന്നതും നേട്ടമാണ്.
ശ്രദ്ധിക്കേണ്ട ഘടകം
അടിസ്ഥാനപരമായി ഭേദപ്പെട്ട നിലയിലുള്ള പെന്നി ഓഹരിയായിരിക്കുമ്പോളും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനിയാണെങ്കില്‍ ഒഴിവാക്കുന്നതാകും ഉചിതം. കാരണം ഇത്തരം ഓഹരികള്‍ മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ ചെലവേറിയതായിരിക്കും. മാത്രവുമല്ല ഏതെങ്കിലും സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചാ ഇടിവ് പ്രകടമാക്കിയാല്‍ തന്നെ ഓഹരിയുടെ വിലയില്‍ വന്‍ തിരിച്ചടിയും നേരിടാം.
അതിനാല്‍ അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിന് തൊട്ടുമുകളിലുള്ളതും എന്നാല്‍ മൂല്യമതിപ്പില്‍ വിലക്കുറവില്‍ ലഭ്യമായതുമായ പെന്നി ഓഹരികളെയാകണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികളുടെ വില വേഗത്തില്‍ ഉയര്‍ന്നില്ലെങ്കിലും തീരെ മോശമല്ലാത്ത തോതിലുള്ള ആദായം കാലക്രമേണ നല്കിയിട്ടുണ്ടെന്നതും ചരിത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
