വിദേശ നിക്ഷേപകര്‍ കണ്ണുവെച്ചു; ഓരോ പാദത്തിലും നിക്ഷേപം ഉയര്‍ത്തിയ 5 സ്‌മോള്‍ കാപ് ഓഹരികളിതാ

വി​ദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച ഓഹരികൾ കണ്ടെത്താൻ സാഹായിക്കും. സാധാരണയായി വിപുലമായ ഗവേഷണം നടത്തിയതിന് ശേഷമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായ തുക നിക്ഷേപിക്കുന്നത്. ഇതിനാൽ തന്നെ മിക്കപ്പോഴും ഇത്തരം നിക്ഷേപങ്ങൾ പിഴക്കാറില്ല.

കഴിഞ്ഞ നാല് പാദങ്ങളിലായി (ജൂൺ 2022 - മാർച്ച് 2023) 84 സ്‌മോൾ കാപ് ഓഹരികളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നുണ്ട്. മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ ഓഹരികളടക്കം ഇക്കൂട്ടത്തിലുണ്ട്. മികച്ച 5 ഓഹരികളെ പരിചയപ്പെടാം.

കര്‍ണാടക ബാങ്ക്

മംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കാണ് കര്‍ണാടക ബാങ്ക്. 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 905 ശാഖകളും 900 എടിഎമ്മുകളും അടക്കമുള്ള ശ്രംഖല ബാങ്കിനുണ്ട്. 2022 ജൂണ്‍ മുതലുള്ള പാദങ്ങളില്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചായായി ഓഹരിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ്.

വിദേശ നിക്ഷേപകര്‍ കണ്ണുവെച്ചു; ഓരോ പാദത്തിലും നിക്ഷേപം ഉയര്‍ത്തിയ 5 സ്‌മോള്‍ കാപ് ഓഹരികളിതാ

2022 ജൂണില്‍ 15 ശതമാനമായ ഓഹരി പങ്കാളിത്തം 2020 മാര്‍ച്ച് പാദത്തില്‍ 20 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെയുള്ള ഓഹരിയുടെ പ്രകടനം 104 ശതമാനമാണ്. മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. നിലവില്‍ 127.85 രൂപയിലാണ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ബാങ്ക്

വിദേശ നിക്ഷേപകര്‍ക്ക് കണ്ണുള്ള മറ്റൊരു ബാങ്കിംഗ് ഓഹരിയാണ് ഇന്ത്യന്‍ ബാങ്ക്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കിന് 5,721 ശാഖകളും 5,428 എടിഎമ്മുകളുള്ള ശ്രംഖലയുണ്ട്.

2023 മാര്‍ച്ചിലുള്ള കണക്ക് പ്രകാരം 4 ശതമാനമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം. 2022 ജൂണില്‍ ഇത് 2 ശതമാനമായിരുന്നു. 1 വര്‍ഷത്തിനിടെ 82 ശതമാനം റിട്ടേണാണ് ഈ ബാങ്കിംഗ് ഓഹരി നല്‍കിയത്. തിങ്കളാഴ്ച 312.60 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്. 

ഗ്രൗവർ ആൻഡ് വെയിൽ (ഇന്ത്യ) ലിമിറ്റഡ്

ഇലക്‌ട്രോപ്ലേറ്റിംഗ് ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ്, പെയിന്റ്, ലൂബ്രിക്കന്റ്, എൻജിനീയറിംഗ് ഉപകരണങ്ങൾ എന്നിവയുടെ നിർമാണ കമ്പനിയാണ് ഗ്രൗവർ ആൻഡ് വെയിൽ (ഇന്ത്യ) ലിമിറ്റഡ്. 2005 മുതൽ റിയൽ എസ്റ്റേറ്റ് രം​ഗത്തേക്കും കടന്ന കമ്പനി മുംബൈയിലെ കാണ്ടിവാലിയിൽ 475,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ നിർമിച്ചിട്ടുണ്ട്.

2023 മാര്‍ച്ചില്‍ 1.4 ശതമാനമാണ് വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. 2022 ജൂണില്‍ 1 ശതമാനമായിരുന്നു. ഒരു വര്‍ഷത്തിനിടെ 81ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 121.30 രൂപയാണ്. തിങ്കളാഴ്ച 111.80 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 

ശാന്തി ഗിയേഴ്‌സ്

ഇന്‍ഡസ്ട്രിയല്‍ ഗിയറിംഗ് സൊല്യൂഷന്‍സ് കമ്പനിയാണ് ശാന്തി ഗിയേഴ്‌സ്. ഗിയറുകള്‍, ഗിയര്‍ ബോക്‌സുകള്‍, ഗിയര്‍ഡ് മോട്ടോറുകള്‍, ഗിയര്‍ അസംബ്ലികള്‍ ഡിസൈന്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്നു. 2022 ജൂണില്‍ 3 ശതമാനമായിരുന്നു ഓഹരിയിലെ വിദേശ നിക്ഷേപകരുടെ നിക്ഷേപം.

2023 മാര്‍ച്ച് പാദത്തിലെ കണക്ക് പ്രകാരം 3.50ശതമാനത്തിലേക്ക് ഓഹരി പങ്കാളിത്തമെത്തി. 1 വര്‍ഷത്തിനിടെ 79 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 399 രൂപയാണ്. 347 രൂപയാണ് തിങ്കളാഴ്ച ക്ലോസ് ചെയ്ത വില. 

ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

ഇന്ത്യയിലെ മുന്‍നിര പവര്‍ പ്രൊഡക്ട്സ് കമ്പനിയായ ഹോണ്ട പവര്‍ പ്രൊഡക്ട്‌സ് ഹോണ്ട മോട്ടോര്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ്. പോര്‍ട്ടബിള്‍ ജനറേറ്ററുകള്‍, കാര്‍ഷിക ഉത്പ്പന്നങ്ങളും വിതരണം ചെയ്യുന്നു. വാട്ടര്‍ പമ്പുകള്‍, ടില്ലറുകള്‍, ബ്രഷ് കട്ടറുകള്‍, ലോണ്‍ മൂവറുകള്‍, ലോംഗ് ടെയില്‍ ഔട്ട്ബോര്‍ഡ് മോട്ടോറുകള്‍, ജനറല്‍ പര്‍പ്പസ് എന്‍ജിന്‍ എന്നിവയാണ് ഉത്പ്പന്നങ്ങള്‍.

2022 ജൂണില്‍ 0.50 ശതമാനമായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 2023 മാര്‍ച്ച് പാദത്തില്‍ 1.7 ശതമാനമായി ഉയര്‍ന്നു. 1 വര്‍ഷത്തിനിടെ 74 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയത്. 2,911 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. തിങ്കളാഴ്ച ഓഹരികള്‍ 2,299.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X