ഇന്ത്യൻ ഓഹരി വിപണയിലെ പ്രധാന നിക്ഷേപകരാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII). ഒരു കമ്പനിയുടെ അടിസ്ഥാന ഘടകങ്ങളും വളർച്ചാ സാധ്യതയും വിലയിരുത്തി മാത്രമെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപം നടത്താറുള്ളൂ. അതുകൊണ്ട് വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഉയരുന്നത് ഓഹരിയെ സംബന്ധിച്ച് ശുഭ സൂചനയാണ്. അതിനാൽ തന്നെ വിദേശ നിക്ഷേപകർ തുടർച്ചയായി വാങ്ങി കൂട്ടുന്ന ഈ ഓഹരിയെ പറ്റി റിട്ടെയിൽ നിക്ഷേപകർ അറിഞ്ഞുവെയ്ക്കണം.
വിദേശ നിക്ഷേപകരുടെ ഇഷ്ട ഇടം
തുടര്‍ച്ചയായ നാല് പാദങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച ഓഹരിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 25.16 ശതമാനമായിരുന്നു ഡോ. റെഡ്ഡീസിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. 2022 ജൂണില്‍ അവസാനിച്ച പാദത്തില്‍ 25.87 ശതമാനമായി.
സെപ്റ്റംബറില്‍ 26.26 ശതമാനവും 2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 27.29 ശതമാനവുമാണ് വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. 784 വിദേശ നിക്ഷേപകരാണ് ഇത്രയും ഓഹരികള്‍ കൈവശം വെയ്ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ പ്രമോട്ടര്‍മാരുടെ പങ്കാളിത്തം 26.69ശതമാനമാണ്. 23.38 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യിലും 22.36 ശതമാനം പബ്ലിക്കിന്റെ കയ്യിലുമാണ്.

മ്യൂച്വൽ ഫണ്ടുകൾ വിറ്റഴിയിക്കുന്നു
അതേസമയം മ്യൂച്വല്‍ ഫണ്ടുകള്‍ ഡോ. റെഡ്ഡീസ് ഓഹരികള്‍ വിറ്റഴിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വിറ്റഴിച്ചതായാണ് പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ മാത്രം ലാര്‍ജ് കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ 256.46 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
മിറേ മ്യൂച്വല്‍ ഫണ്ട് 273 കോടിയുടെ നിക്ഷേപവും ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് 201 കോടിയുടെ നിക്ഷേപവും ഫ്രാങ്ക്ലിന് ടെമ്പിള്ടണ് 199 കോടിയുടെ നിക്ഷേപവും വെട്ടികുറച്ചു.
ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
ലോകത്തെ തന്നെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍, കാര്‍ഡിയോവാസ്കുലാര്‍, ഡയബറ്റോളജി, ഓങ്കോളജി, പെയിന്‍ മാനേജ്മെന്റ്, ഡെര്‍മറ്റോളജി എന്നിവയാണ്പ്രധാന ചികിത്സാ മേഖലകള്‍. യുഎസ്എ, ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളാണ് പ്രധാന വിപണി.
ഓഹരി വില
ഡോ. റെഡ്ഡീസ് ഓഹരികള്‍ ബുധനാഴ്ച 4,909.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 4,940 രൂപയിലെത്തിയ ഓഹരി ബുധനാഴ്ച പുതിയ 52 ആഴ്ചയിലെ ഉയര്‍ന്ന വില കുറിച്ചു. 3.878..85 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
ഒരു മാസത്തിനിടെ 10.58 ശതമാനം നേട്ടമാണ് ഓഹരി വിലയിലുണ്ടായത്. 3 മാസത്തിനിടെ 12.64 ശതമാനവും 6 മാസത്തിനിടെ 12.8 ശതമാനവുമാണ് നേട്ടം. 1 വര്‍ഷത്തിനിടെ 14.8 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി ഈ വര്‍ഷത്തില്‍ ഇതുവരെ 14.95ശതമാനം മുന്നേറി.
മൂന്ന് മാസത്തിനുള്ളില്‍ പറക്കും
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് 5,390 രൂപയാണ് ഡോ. റെഡ്ഡി ലബോറട്ടറീസിന് നല്‍കിയിട്ടുള്ള ലക്ഷ്യവില. മൂന്ന് മാസത്തിനുള്ളില്‍ ഈ ലക്ഷ്യവിലയിലേക്ക് എത്തുമെന്നാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. നിലവിലെ ഓഹരി വിലയായ 4,910 രൂപയില്‍ നിന്ന് 9 ശതമാനം നേട്ടമാണിത്. നിഫ്റ്റി ഫാര്‍മ, 20 മാസത്തെ തിരുത്തലിന് ശേഷം ദീര്‍ഘകാല വാങ്ങല്‍ ഡിമാന്‍ഡ് കാണുകയും ഇത് തിരുത്തല്‍ ഘട്ടം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളാണെന്നും ബ്രോക്കറേജ് വിശദീകരിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
