വരുന്ന വ്യാപാര ആഴ്ചയിൽ മൂന്ന് കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. മെയിൻ ബോർഡിൽ ഒരു കമ്പനിയും 2 എസ്എംഇ ഐപിഒകളുമാണ് വിപണിയിലെത്തുന്നത്. ജനുവരി 9-ന് ആരംഭിക്കുന്ന ജ്യോതി സിഎൻസി ഓട്ടോമേഷന്റെ ഐപിഒയ്ക്കൊപ്പം ഐബിഎൽ ഫിനാൻസിന്റെയും ന്യൂ സാൻസ് ടെക്നോളജീസിന്റെയും എസ്എംഇ ഐപിഒകളും സബ്സ്ക്രിപ്ഷൻ തുറക്കുന്നുണ്ട്. 2023ലെ മികച്ച പ്രരംഭ ഓഹരി വിൽപ്പനയ്ക്ക് ശേഷം 2024 ലെ ആദ്യ ആഴ്ചയിൽ പുതിയ ഐപിഒകളൊന്നും ഉണ്ടായില്ല.
ജ്യോതി സിഎൻസി
മെറ്റൽ കട്ടിംഗ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീനുകളുടെ ലോകത്തെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ജ്യോതി സിഎൻസി ഓട്ടോമേഷൻ. 2023-ൽ ഏകദേശം 10 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിൽ മൂന്നാമത്തെ വലിയ കമ്പനിയാണിത്. പൂർണമായും പുതിയ ഓഹരികൾ ഉൾകൊള്ളുന്ന 1,000 കോടി രൂപ വിലമതിക്കുന്ന ഇഷ്യുവാണ് ഓട്ടോമോട്ടീവ് കമ്പനി ലക്ഷ്യമിടുന്നത്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക വായ്പകളുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡിന്റെ ഐപിഒയ്ക്കുള്ള സബ്സ്ക്രിപ്ഷൻ ജനുവരി 9-ന് ആരംഭിക്കും. 315 രൂപ മുതൽ 331 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഇഷ്യൂ ജനുവരി 11 വരെ നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്ഷനായി തുറന്നിരിക്കും. 45 ഓഹരികൾ ഉൾകൊള്ളുന്ന ഒരു ലോട്ടിന് നിക്ഷേപകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 14,175 രൂപ ആവശ്യമാണ്.
ജ്യോതി സിഎൻസി ഓട്ടോമേഷൻ ഗ്രേ മാർക്കറ്റിൽ 82 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. അതായത് ഇഷ്യൂ വിലയേക്കാൾ 82 രൂപ അധികം നൽകാൻ നിക്ഷേപകർ തയ്യാറാണെന്ന് ഇത് സൂചന നൽകുന്നു.
ഐബിഎൽ ഫിനാൻസ് ഐപിഒ
ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിൻടെക് അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സേവന കമ്പനിയാണ് ഐബിഎൽ ഫിനാൻസ്. പൂർണ്ണമായും ഡിജിറ്റൽ മൊബൈൽ ആപ്പ് വഴി ഉടനടി വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നതാണ് കമ്പനിയുടെ രീതി. 50,000 രൂപ വരെയുള്ള വായ്പകൾ 3 മിനിട്ടിനുള്ളിൽ ലഭിക്കുമെന്ന് കമ്പനി വെബ്സൈറ്റ് വിശദമാക്കുന്നു.
34.30 കോടി രൂപ വിലമതിക്കുന്ന ഐബിഎൽ ഫിനാൻസ് ഐപിഒ പൂർണ്ണമായും 67.25 ലക്ഷം ഓഹരികൾ ഉൾകൊള്ളുന്ന പുതിയ ഇഷ്യൂ ആണ്. പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾ, ഭാവി മൂലധന ആവശ്യങ്ങൾക്കുമായാണ് കമ്പനി ഐപിഒയിലേക്ക് കടക്കുന്നത്.
ഐബിഎൽ ഫിനാൻസ് ഐപിഒയുടെ സബ്സ്ക്രിപ്ഷൻ ജനുവരി 9 ന് ചൊവ്വാഴ്ച ആരംഭിക്കും. നിക്ഷേപകർക്ക് ജനുവരി 11 വരെ അപേക്ഷ സമർപ്പിക്കാം. 51 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ്. 2,000 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. ഇതിനായി കുറഞ്ഞത് 102,000 രൂപ വേണം.
ഐബിഎൽ ഫിനാൻസ് ഐപിഒയിൽ ഓഹരികളുടെ അലോട്ട്‌മെന്റ് ജനുവരി 12 ന് നടക്കും. ജനുവരി 15 മുതൽ റീഫണ്ട് ആരംഭിക്കും. അതേ ദിവസം തന്നെ ഓഹരികൾ അലോട്ട് ചെയ്യപ്പെട്ടവർക്ക് ഇവ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഐബിഎൽ ഫിനാൻസ് ഓഹരികൾ 16 നാണ് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യുക.
ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒ
കൃഷിയും ഓട്ടോമൊബൈൽ രംഗങ്ങൾക്ക് വേണ്ടിയുള്ള എൻജിനീയറിംഗ് ഭാഗങ്ങളും ഘടകങ്ങലും നിർമിക്കുന്ന കമ്പനിയാണ് പഞ്ചാബിലെ ലുഡിയാന ആസ്ഥാനമായ ന്യൂ സ്വാൻ മൾട്ടിടെക് ലിമിറ്റഡ്. എൻജിൻ ഹാംഗറുകൾ, ഹിഞ്ച് ബോഡി കവറുകൾ, ഫ്യൂവൽ ഫില്ലർ ക്യാപ് ഘടകങ്ങൾ, ഫ്രണ്ട് കവർ സ്റ്റേ ഘടകങ്ങൾ തുടങ്ങി നിരവധി ഓട്ടോമോട്ടീവ് ഉത്പ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു. രാജ്യത്തുടനീളം 7 നിർമാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്.
33.11 കോടി രൂപ വില മതിക്കുന്ന 50.16 ലക്ഷം ഓഹരികൾ ഉൾകൊള്ളുന്ന ന്യൂ ഇഷ്യൂവാണ് ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒ. ലുധിയാനയിലെ റെയാനിലുള്ള കമ്പനിയുടെ നിലവിലെ നിർമ്മാണ യൂണിറ്റിനായി പ്രത്യേക യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള മൂലധന ചെലവുകൾക്കും കമ്പനിയുടെ വായ്പകളുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനുമാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുക. പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമുള്ള ധനസമാഹരണവും ഐപിഒയിലൂടെ ലക്ഷ്യമിടുന്നു.
പുതിയ സ്വാൻ മൾട്ടിടെക് ഐപിഒ പ്രൈസ് ബാൻഡ് ഓരോന്നിനും ₹62 മുതൽ ₹66 വരെയാണ്, പ്രാഥമിക വിപണി വിദഗ്ധൻ പറയുന്നത്. ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒ സബ്സ്ക്രിപ്ഷൻ ജനുവരി 11 മുതൽ ജനുവരി 15 വരെ നീണ്ടു നിൽക്കും. 62 രൂപ മുതൽ 66 രൂപ വരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 2,000 ഓഹരികളുള്ള ഒരു ലോട്ടിനായി നിക്ഷേപകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 1.32 ലക്ഷം രൂപ നിക്ഷേപത്തിനായി വേണം.
ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒയുടെ അലോട്ട്‌മെന്റ് ജനുവരി 16 നടക്കും. ജനുവരി 17 മുതൽ റീഫണ്ടുകൾ ആരംഭിക്കും, അതേ ദിവസം തന്നെ ഓഹരികൾ അലോട്ട് ചെയ്തവർക്ക് ഇവ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ന്യൂ സ്വാൻ മൾട്ടിടെക് ഓഹരികൾ ജനുവരി 18 ന് ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
