2022-ല്‍ പ്രധാന സൂചികയായ നിഫ്റ്റി 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എന്നാല്‍ സ്മോള്‍ കാപ് വിഭാഗത്തില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിനോടകം 21 ശതമാനത്തോളം നഷ്ടം നിഫ്റ്റി സ്മോള്‍ കാപ് സൂചികയില്‍ രേഖപ്പെടുത്തി.
അതേസമയം വിശാല വിപണിയിലെ തിരിച്ചടികളൊന്നും കാര്യമാക്കാതെ മുന്നോട്ട് കുതിക്കുന്ന ചില സ്മോള്‍ കാപ് ഓഹരികളും ഇവിടെയുണ്ട്. ഇത്തരത്തില്‍ 2022-ല്‍ 100 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വാഡിലാല്‍ ഇന്‍ഡസ്ട്രീസ്
എഫ്എംസിജി വിഭാഗത്തിലെ മുന്‍നിര കമ്പനികളിലൊന്നാണ് വാഡിലാല്‍ ഇന്‍ഡസ്ട്രീസ്. ഐസ്ക്രീം, ജൂസ്, മിഠായി തുടങ്ങിയവയുടേയും കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭക്ഷ്യ സംസ്കരണത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മാദാബാദ് ആസ്ഥാനമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. 1907-ലാണ് തുടക്കം. ഭക്ഷ്യസംസ്കരണ വിഭാഗത്തില്‍ മാങ്ങായുടെ സത്ത്, ശീതികരിച്ച ഫലം, പച്ചക്കറികള്‍, നേരിട്ട് ഭക്ഷിക്കാവുന്ന ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ്, വിദേശനാണ്യ വിനിമയം, കോള്‍ഡ് സ്റ്റോറേജ്, സ്പെഷ്യാല്‍റ്റി ഗ്ലാസ് വ്യാപാരത്തിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വിപൂലീകരിച്ചിട്ടുണ്ട്.
ഓഹരി വില ചരിത്രം
ഇക്കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 5 ശതമാനത്തോളം നേട്ടം വാഡിലാല്‍ ഇന്‍ഡസ്ട്രീസ് ഓഹരി രേഖപ്പെടുത്തി. ഇതോടെ 2022-ല്‍ ഇതുവരെയായി 130 ശതമാനത്തോളം വര്‍ധനയാണ് ഈ സ്മോള്‍ കാപ് ഓഹരി കരസ്ഥമാക്കിയത്. 2021 ഡിസംബര്‍ 31-ന് വാഡിലാല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വില 910 രൂപ നിലവാരത്തിലായിരുന്നു. ഇന്നു രാവിലെ 2,100 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗണിക്കുന്നത്.
സമാനമായി കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ (493 രൂപയില്‍ നിന്നും 2,100-ലേക്ക്) 280 ശതമാനത്തോളം നേട്ടവും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ ഓഹരി സമ്മാനിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
വാഡിലാല്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 64.73 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ നിന്നും 0.26 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 0.06 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35.21 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. 2019-നു ശേഷം ലാഭവിഹിതം നല്‍കിയിട്ടില്ല.
ഫുഡ് പ്രോസസിങ് ഓഹരികളുടെ ശരാശരി പിഇ അനുപാതം 67.30 നിരക്കിലായിരിക്കുമ്പോള്‍ വാഡിലാല്‍ ഇന്‍ഡസ്ട്രീസിന്റേത് (BSE: 519156, NSE : VADILALIND) 33.58 മടങ്ങിലേയുള്ളൂ. പ്രതിയോഹരി ബുക്ക് വാല്യൂ 414.11 രൂപ നിരക്കിലാണുള്ളത്. നിലവില്‍ 1,503 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം.
സാമ്പത്തികം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാഡിലാല്‍ ഇന്‍ഡസ്ട്രീസിന്റെ മൊത്ത വരുമാനം 697 കോടിയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 44 കോടിയുമാണ്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ വാഡിലാല്‍ ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 9) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനത്തില്‍ 6.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 11.1 ശതമാനവും അറ്റാദായത്തില്‍ 10.2 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത; പ്രമുഖ കമ്പനികളുടെ പുതിയ റേറ്റിംഗുകൾ പുറത്ത്

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications