ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ ഈ ആഴ്ചയും ബാധിക്കാനുള്ള സാധ്യതയുണ്ട്. സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ട് ആഴ്ചയായി നെഗറ്റീവ് റിട്ടേണാണ് നൽകുന്നത്. വെള്ളിയാഴ്ച നിഫ്റ്റി 1 ശതമാനം ഇടിഞ്ഞ് 17412.90 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 200 ദിവസത്തെ മൂവിംഗ് ആവറേജായ 17,434 പോയിന്റിന് അടുത്താണിത്. സെൻസെക്‌സ് 1.1 ശതമാനം ഇടിഞ്ഞ് 59135.13 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ സിലിക്കൺ വാലി ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ വാരം വിപണിയെ ബാധിച്ചു. ഇതോടൊപ്പം കോർപ്പറേറ്റ് നടപടികൾ, മാക്രോ ഇക്കണോമിക് ഡാറ്റകൾ, ആഗോള സംഭവ വികാസങ്ങൾ എന്നിവ ഈ വാരം വിപണിയെ സ്വാധീനിക്കും. ഈ വാരം തിങ്കളാഴ്ച വിപണി ആരംഭിക്കാനിരിക്കെ വിപണിയെ സ്വാധീനിക്കുന്ന ഘടകൾ നോക്കാം.
അദാനി ഗ്രൂപ്പ് നീക്കം
ഓഹരികൾ ഈട് വെച്ചുളള കടങ്ങൾ അടച്ചു തീർക്കാൻ അടുത്തിടെ ഏറ്റെടുത്ത കമ്പനിയായ അംബുജ സിമന്റ്സിന്റെ ഓഹരികൾ വില്പന നടത്താൻ അദാനി ഗ്രൂപ്പ് ശ്രമിക്കുകയാണ്. പ്രമോട്ടർ സ്ഥാപനങ്ങൾ ബ്ലോക്ക് ഡീലുകളിലൂടെ 4.5 ശതമാനം ഓഹരികൾ വിറ്റ് 3,000 കോടി രൂപ സമാഹരിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി വായ്പ നൽകിയവരിൽ നിന്ന് ഗ്രൂപ്പ് അനുമതി നേടി.
കഴിഞ്ഞ വാരത്തിൽ 4 അദാനി ഗ്രൂപ്പ് കമ്പനികളുടെ 15,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ ജിക്യുജി പാർട്‌ണേഴ്‌സ് ഇവയും ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇത് വിപണിയിലും അദാനി ഗ്രൂപ്പ് ഓഹരികളിലും പോസ്റ്റീവ് ചലനങ്ങളുണ്ടാക്കും.
യെസ് ബാങ്ക് ഓഹരി വിൽപ്പന
പുതിയ വാരം ആരംഭിക്കുന്നത് തന്നെ യെസ് ബാങ്കിന്റെ ഓഹരികളുടെ ലോക്ഇൻ പിരിയഡ് അവസാനിക്കുന്നതോടെയാണ്. യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ 8 ബാങ്കുകളുടെ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളുടെ 3 വർഷ ലോക്ഇൻ പിരിയഡ് മാർച്ച് 13ന് അവസാനിക്കും. എസ്ബിഐ അടക്കമുള്ള 8 ബാങ്കുകൾ തങ്ങളുടെ കൈവശമുള്ള യെസ് ബാങ്ക് ഓഹരികൾ ഭാഗികമായെങ്കിലും വില്പന നടത്തിയേക്കാമെന്ന ആശങ്ക വിപണിയിൽ സജീവമാണ്.
എസ്ബിഐയാണ് ഏറ്റവും വലിയ ഓഹരിയുടമ. 26 ശതമാനം ഓഹരികൾ നിലവിൽ എസ്ബിഐയ്ക്കുണ്ട്. എസ്ബിഐയുടെ ഓഹരി മൂല്യം 12,400 കോടി രൂപയാണ്. 2.6 ശതമാനം ഓഹരികൾ കൈവശമുള്ള ഐസിഐസിഐ ബാങ്കിനി 1,245 കോടി രൂപ മൂല്യമുള്ള ഓഹരികളുണ്ട്. 2020 മാർച്ചിൽ 8 സ്ഥാപനങ്ങൾ ഓഹരി വാങ്ങിയതിനുശേഷം വിപണി മൂല്യത്തിൽ ഇത് 66 ശതമാനം വളർച്ചയുണ്ട്. വിലമതിപ്പാണ്.
വിദേശ നിക്ഷേപകർ
യുഎസിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച കാരണം വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകർ സമീപനത്തിൽ ജാഗ്രത പുലർത്താൻ സാധ്യതയുണ്ടെന്ന് ജിയോജിത്ത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു. മാർച്ച് 10 വരെ എഫ്പിഒ നിക്ഷേപം 13586 കോടിയിലെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും അദാനി ഓഹരികളിലേക്കാണ്. ഇന്ത്യയിൽ വിദേശ നിക്ഷേപകർ വില്പന തുടർന്നെങ്കിലും വില്പനയുടെ തീവ്രത കുറഞ്ഞു.
ഡിവിഡന്റ്
ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിക്കുന്നതിനായി ഗെയിൽ ഇന്ത്യ, സൺ ടിവി, നാൽകോ, ഹഡ്‌കോ, മിശ്ര ധാതു നിഗം, ഭാരത് ഇലക്‌ട്രോണിക്‌സ്, ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് എന്നിവയുടെ ബോർഡ് യോഗങ്ങൾ ചേരുന്നത് ഈ വാരത്തിലാണ്. ധനസമാഹരണ സാധ്യതകൾ ചർച്ച ചെയ്യാൻ അപ്പോളോ പൈപ്പ്‌സ് ബോർഡ് യോഗം ചൊവ്വാഴ്ച ചേരും. സിജി പവര്‍, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, തപാരിയ ടൂള്‍സ്, നെറ്റിംഗ്‌സ് എന്നിവയുടെ ഇടക്കാല ലാഭ വിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയും ഈ ആഴ്ചയാണ്.
ഐപിഒ
ദിവ്ജി ടോർക്ട്രാൻസ്ഫർ സിസ്റ്റംസ് പ്രാരംഭ ഓഹരി വില്പനയ്ക്ക് നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും റീട്ടെയിൽ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇഷ്യു മടങ്ങ് സബ്സ്ക്രിപ്ഷൻ നടത്തെന്നാണ് റിപ്പോർട്ട്. ഓഹരി ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഗ്ലോബൽ സർഫേസിന്റെ പ്രാരംഭ ഓഹരി വില്പന തിങ്കളാഴ്ച ആരംഭിക്കും, ബുധനാഴ്ച വരെയാണ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുക. 133-140 രൂപയാണ് ഓഹരിയുടെ പ്രൈസ് ബാൻഡ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സെൻസെക്‌സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ



Click it and Unblock the Notifications