ഊർജ്ജ, സാമ്പത്തിക ഓഹരികളുടെ നേട്ടത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 552.90 പോയിൻറ് അഥവാ 1.34 ശതമാനം ഉയർന്ന് 41893.06 പോയിന്റിൽ എത്തി. നിഫ്റ്റി 143.20 പോയിൻറ് അഥവാ 1.18 ശതമാനം ഉയർന്ന് 12263.50ൽ എത്തി. ഏകദേശം 1478 ഓഹരികൾ ഇന്ന് മുന്നേറി, 1106 ഓഹരികൾ ഇടിഞ്ഞു, 186 ഓഹരികൾക്ക് ഇന്ന് മാറ്റമില്ല.
ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. മേഖല സൂചികകളിൽ, ബാങ്ക്, ഊർജ്ജം, ഐടി, മെറ്റൽ മേഖല സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, ഫാർമ ഓഹരികൾ ഇന്ന് സമ്മർദ്ദത്തിലായിരുന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ 0.3 മുതൽ 0.5 ശതമാനം വരെ ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

രണ്ടാം പാദ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നവംബർ 6 ന് അദാനി പവർ ഓഹരി വില 4 ശതമാനം ഉയർന്നു. സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 2,228.05 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ വരുമാനം ഈ പാദത്തിൽ മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.88 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയിരുന്നത്. ഈ വർഷം മൊത്തം വരുമാനം 8,792.28 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 6,815.22 കോടി രൂപയായിരുന്നു.
യുഎസ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആഗോള വിപണി മികച്ച നേട്ടം കൈവരിച്ചു. യുഎസ് വിപണികൾ 7.1% ഉയർന്നു. ഇത് നിരവധി മാസങ്ങളിലെ ഏറ്റവും മികച്ച ആഴ്ചകളിലൊന്നായിരുന്നു. ഡോളർ നേട്ടം കൈവരിച്ചത്ടോ വെള്ളിയാഴ്ച സ്വർണ വില ഇടിഞ്ഞു. ഡോളർ സൂചിക കരുത്ത് കാട്ടിയതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രൂപയുടെ വ്യാപാരം ദുർബലമായി.
ഓഹരി വിപണിയിൽ ഇന്ന് 1% നേട്ടം, നിഫ്റ്റി 11,800 ന് മുകളിൽ; ഫിനാൻസ് ഓഹരികൾ മുന്നേറി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
