വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നു; 14 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 300 കടന്നു; കൈവശമുണ്ടോ?

ഇന്ത്യന്‍ ഓഹരി വിപണിയിലെ അഭിവാജ്യ ഘടകവും വന്‍കിട നിക്ഷേപകരുമാണ് വിദേശേ നിക്ഷേപ സ്ഥാപനങ്ങള്‍ (FII). ഇന്ത്യക്ക് പുറത്ത് കേന്ദ്ര ഓഫീസുള്ളതും ആഭ്യന്തര ആസ്തികളിന്മേല്‍ വന്‍ തോതില്‍ നിക്ഷേപവും നടത്തുന്ന വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളാണിത്.

ഓഹരി പങ്കാളിത്തം

ഒരു കമ്പനിയുടെ അടിസ്ഥാനപരമായ ഘടകങ്ങളും വളര്‍ച്ചാ സാധ്യതയുമൊക്കെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് വിദേശ നിക്ഷേപകര്‍ ഓഹരിയെ തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഒരു കമ്പനിയില്‍ ഉയരുന്നത് പോസിറ്റീവ് ഘടകമാണ്. ഇത്തരത്തില്‍ ഓഹരിയിലെ വിദേശ നിക്ഷേപകരുടെ സാന്നിധ്യം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയെ കുറിച്ചുള്ള കാഴ്ചപ്പാട് മികച്ചതാക്കാന്‍ സഹായിക്കും. അടുത്തിടെ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയ ഒരു സ്‌മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ലാന്‍സര്‍ കണ്ടെയ്‌നര്‍

ലാന്‍സര്‍ കണ്ടെയ്‌നര്‍

ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ്. 2011-ലാണ് തുടക്കം. ചരക്ക് കടത്ത്, കയറ്റുമതിക്കുള്ള ക്ലിയറന്‍സ് സേവനങ്ങള്‍, വാടകയ്‌ക്കെടുത്ത സമുദ്രയാനങ്ങളും കണ്ടെയ്‌നര്‍ വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാവിധ ഷിപ്പിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രധാനമായും കാര്‍ഷികം, ഫര്‍ണീച്ചര്‍, എഫ്എംസിജി, റീട്ടെയില്‍, മാനുഫാക്ചറിങ് മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

ഓഹരി വിശദാംശം

നിലവില്‍ 970 കോടിയാണ് ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സിന്റെ വിപണിമൂല്യം. കമ്പനിയുടെ ആകെ ഓഹരികളില്‍ 64.01 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.60 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 22.40 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 23.40 രൂപ നിരക്കിലും പിഇ അനുപാതം 25.80 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം (ROE) 47.4 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 42.5 ശതമാനം വീതവും രേഖപ്പെടുത്തുന്നു.

വിദേശ നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച ഓഹരിയാണ് ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഈ ഓഹരിയില്‍ ശക്തിപ്പെട്ടതും കുതിപ്പിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. 2022 ജനുവരി- മാര്‍ച്ച് കാലയളവില്‍ 6.63 ശതമാനം മാത്രമുണ്ടായിരുന്ന കമ്പനിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം ഏപ്രില്‍- ജൂണ്‍ പാദം പിന്നിടുമ്പോഴേക്കും 13.60 ശതമാനത്തിലേക്ക് ഉയര്‍ന്നു.

എലാരിയ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, എറിസ്‌ക ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, നൊമൂറ സിംഗപ്പൂര്‍, റെസ്‌പോണ്‍സ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സില്‍ 1 ശതമാനത്തിലധികം പങ്കാളിത്തം നേടിയിട്ടുണ്ട്.

നിക്ഷേപ മൂല്യത്തിലെ മാറ്റം

നിക്ഷേപ മൂല്യത്തിലെ മാറ്റം

5 വര്‍ഷം മുമ്പ് ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ് ഓഹരിയുടെ വില 14 രൂപ നിലവാരത്തിലായിരുന്നു. അവിടെ നിന്നും 2022 ഒക്ടോബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 320 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. 5 വര്‍ഷത്തിനിടെ ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സിന്റെ ഓഹരികള്‍ 2,200 ശതമാനം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത് 5 വര്‍ഷം മുമ്പ് ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ് ഓഹരിയിലെ 1 ലക്ഷം രൂപയുടെ നിക്ഷേപം 23.07 ലക്ഷമായി വളര്‍ന്നുവെന്ന് ചുരുക്കം.

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷമായി ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ് (BSE: 539841, NSE : LANCER) കമ്പനിയുടെ വരുമാനത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച പ്രകടമാക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 205 കോടിയും അറ്റാദായം 11 കോടിയുമാണ്.

അതേസമയം ഒരു വര്‍ഷ കാലയളവില്‍ ലാന്‍സര്‍ കണ്ടെയ്‌നര്‍ ലൈന്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 335 രൂപയും താഴ്ന്ന വില 111 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X