സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) പദ്ധതി ഈ വർഷം ഡിസംബറോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1500 കോടി രൂപയുടെ കെ-ഫോൺ പദ്ധതി നടപ്പിലാക്കുന്ന കൺസോർഷ്യത്തിലെ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൺസോർഷ്യം തലവൻ ബിഇഎല്ലിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഇക്കാര്യത്തിൽ ഉറപ്പുനല്‍കി.
ഇന്റർനെറ്റ് മൗലികാവകാശം
ഇൻറർനെറ്റിനെ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ഇതിന്റെ ഭാഗമായി ദരിദ്രർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഗുണനിലവാരമുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാണ് കെ-ഫോൺ പദ്ധതി ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. കാരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.
പദ്ധതി നടപ്പാക്കൽ
ലോക്ക്ഡൌൺ കാരണം കാലതാമസമുണ്ടായിട്ടും, കൺസോർഷ്യം തലവൻ എം.വി ഗൌതം ഈ വർഷം ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കൺസോർഷ്യത്തിൽ പൊതുമേഖലാ കമ്പനികൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ), റെയിൽടെൽ, സ്വകാര്യ കമ്പനികളായ എസ്‌ആർടി, എൽഎസ് കേബിൾസ് എന്നിവ ഉൾപ്പെടുന്നു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റ് വിതരണം
കെഎസ്‌ഇബി പോസ്റ്റുകൾ ഉപയോഗിച്ചാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കുക. കെ-ഫോൺ ശൃംഖല സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനാൽ പദ്ധതി സംസ്ഥാനത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഇത് "സംസ്ഥാനം വിഭാവനം ചെയ്ത വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജകമായി" പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് -19 ന് ശേഷം
കൊവിഡ് -19 ന് ശേഷമുള്ള കാലത്ത് ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും വളരുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇന്റർനെറ്റ് ഉപയോഗം വളരെയധികം വർദ്ധിക്കും. ലോകത്തെ പ്രമുഖ വ്യാവസായിക, വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി കേരളം വികസിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് കെ-ഫോൺ വലിയ പിന്തുണയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications