ഇന്ത്യൻ ഓഹരി വിപണിയിലെ ബിഗ് ബുൾ എന്നറിയപ്പെട്ടിരുന്ന രാകേഷ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയയിലുള്ള ഓഹരികളിൽ മിക്കതും വൻ നേട്ടം നൽകിയവയാണ്. വർഷങ്ങളായി ജുൻജുൻവാല കുടുംബം കൈവശം വെയ്ക്കുന്ന ടൈറ്റാൻ ഓഹരികളുടെ വളർച്ച കഴിഞ്ഞ 2 വാരം കൊണ്ട് ആയിരം കോടിയുടെ നേട്ടം ഓഹരി വിപണിയിൽ നിന്നുണ്ടാക്കാൻ ഇവർക്കായി.
ഈ വാരം വ്യാപാരം തുടങ്ങിയ ദിവസം തന്നെ രേഖ ജുൻജുൻവാലയ്ക്ക് 482 കോടിയുടെ നേട്ടം സമ്മാനിച്ച ഓഹരിയെ പറ്റിയാണ് ഈ ലേഖനം. വ്യാപാരം ആരംഭിച്ച് നാല് മണിക്കൂറിനുള്ളിലാണ് ഈ ഇൻഷൂറൻസ് ഓഹരിയുടെ വളർച്ച വഴി രേഖ ജുൻജുൻവാല 482 കോടി രൂപയുടെ നേട്ടമുണ്ടാക്കിയത്.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
രാകേഷ് ജുന്‍ജുന്‍വാല് പ്രീ- ഐപിഒ കാലഘട്ടം മുതല്‍ കൈവശം വെയ്ക്കുന്ന ഓഹരികളിലൊന്നാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്. രാകേഷ് ജുന്‍ജുന്‍വാലയുടെ മരണത്തോടെ ഓഹരികൾ രേഖ ജുന്‍ജുന്‍വാലാണ് കൈകാര്യം ചെയ്യുന്നത്. 2023-ല്‍ ആരംഭിച്ചതിന് ശേഷം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 469.05 രൂപയിലെത്തിയിരുന്നു. ഇവിടെ നിന്നുള്ള ഉയർച്ചയിലാണ് രേഖ ജുൻജുൻവാല നേട്ടമുണ്ടാക്കിയത്.
തിങ്കളാഴ്ച ഉച്ചയോടെ സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികൾ ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 556.95 രൂപയിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച സെഷനിലെ വ്യാപാരം ആരംഭിച്ച് നാല് മണിക്കൂറിനുള്ളില്‍ ഓഹരിയൊന്നിന് 47.90 രൂപ എന്ന തോതിൽ വർധനവുണ്ടായി. സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളിലെ ഈ വര്‍ധന രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ 482 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാക്കിയത്.
ആകെ ഓഹരികൾ
ഐപിഒയ്ക്ക് മുൻപ് തന്നെ സ്റ്റാർ ഹെല്‍ത്ത് ഇന്‍ഷുറന്‍സിൽ രാകേഷ് ജുൻജുൻവാലയ്ക്ക് നിക്ഷേപമുണ്ടായിരുന്നു. കമ്പനി ലിസ്റ്റ് ചെയ്ത ശേഷം 10,07,53,935 സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളാണ് ജുൻജുൻവാല കൈവശം വെച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ആകെ പേയ്ഡ് അപ് ക്യാപിറ്റലിന്റെ 17.50 ശതമാനമാണ്.
482 കോടിയുടെ വർധനവ്
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഓഹരി വില 556.95 രൂപ നിലവാരത്തിലേക്ക് ഉയർന്നപ്പോൾ 4 മണിക്കൂർ കൊണ്ട് ഓഹരിയിലുണ്ടായ വർധനവ് 47.90 രൂപയായിരുന്നു. 10,07,53,935 ഓഹരികളുള്ള രേഖ ജുന്‍ജുന്‍വാലയ്ക്ക് ഈ വര്‍ധന കാരണം മൊത്തം മൂല്യത്തിൽ എകദേശം 482 കോടി രൂപ (47.90 x 10,07,53,935) വർധിച്ചു. ചൊവ്വാഴ്ച 559.80 രൂപയിൽ വ്യാപാരം ആരംഭിച്ച സ്റ്റർ ഹെൽത്ത് ഓഹരി വില 561.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരി വിശദാംശം
15.35 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറർമാരിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്. 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 12,820-ലധികം ആശുപത്രികൾ അടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് ആശുപത്രി ശൃംഖലകളിലൊന്നാണ് കമ്പനിക്കുള്ളത്.
31,771 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയുടെ 58 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. പി/ഇ അനുപാതം 73.00 ആണ്. ഇപിഎസ് 7.50 രൂപയും ബുക്ക് വാല്യു 78.14 രൂപയും ഡെബ്റ്റ് ഇക്വിറ്റി 0.10 വുമാണ്.
ഓഹരി വില ചരിത്രം
2021 ഡിസംബർ 10 ന് 6 ശതമാനം കിഴിവിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഓഹരികൾ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ 848.80 രൂപയ്ക്കും 845 രൂപ നിലവാരത്തിലുമായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വിലയായി നിശ്ചയിച്ചിരുന്നത് 900 രൂപയായിരുന്നു. ലിസ്റ്റ് ചെയ്തതിന് പിന്നാലെ സ്റ്റാര്‍ ഹെല്‍ത്ത് ഓഹരിയിൽ മുന്നേറ്റമുണ്ടായി. ലിസ്റ്റിംഗ് തീയതിയില്‍ ഓഹരികൾ 940 രൂപ എന്ന എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
