ഓഹരി വിപണി നിക്ഷേപകർക്ക് ഇരട്ട നേട്ടമാണ് ഡിവിഡന്റ് ഓഹരികൾ നൽകുന്നത്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനൊപ്പം ലാഭവിഹിതമായി ത്രൈമാസങ്ങളിൽ നിക്ഷേപകന്റെ കീശ നിറയും. ഓഹരി വില്‍ക്കാതെ തന്നെ ഓഹരിയിൽ നിന്ന് വരുമാനമുണ്ടാക്കാമെന്ന് സാരം. തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഓഹരികളാണെങ്കിൽ മികച്ച നിലവാരമുള്ളവയായാണ് പൊതുവെ പരിഗണിക്കാറുള്ളത്.
ലാർജ് കാപ് കമ്പനികളുടെ കഴിഞ്ഞ 12 മാസത്തെ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികളുടെ പട്ടിക ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയിട്ടുണ്ട്. മെറ്റല്‍ ആന്‍ഡ് മൈനിംഗ് മേഖലയില്‍ നിന്നുള്ള 5 ഓഹരികളും ഗ്യാസ് ആൻഡ് ഓയില്‍ കമ്പനികള്‍, ഐടി കമ്പനികള്‍, ഓട്ടോ കമ്പനികള്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഓരോന്നും വിശദമായി നോക്കാം.
ഡിവിഡന്റ് യീൽഡ്
ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡ്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. ഏതെങ്കിലും ഒരു വര്‍ഷം ലാഭവിഹിതം നൽകിയത് കൊണ്ട് കാര്യില്ല. എല്ലാ വര്‍ഷവും സ്ഥിരതയോടെ ലാഭവിഹിതം നല്കുന്ന കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

മികച്ച ലാഭവിഹിതമാവുമായി വേദാന്ത
ലാഭവിഹിതം നോക്കി ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വേദാന്ത ഓഹരികള്‍ മനം നിറച്ചെന്ന് തന്നെ പറയാം. 26 ശതമാനമായിരുന്നു ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. ഓഹരിയുടമയ്ക്ക് പ്രതിയോഹരി 70 രൂപ ലാഭവിഹിതം ലഭിച്ചു.
ലാര്‍ജ്കാപ് കമ്പനികളില്‍ മികച്ച ലാഭവിഹിതം നല്കിയ മറ്റൊരു ഓഹരി ബജാജ് ഓട്ടോയാണ്. പ്രതിയോഹരി 140 രൂപ ലാഭവിഹിതം നല്‍കിയെങ്കിലും 3 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. വേദാന്ത ഓഹരികളുടെ പ്രകടനം നോക്കിയാല്‍ 1 വര്‍ഷത്തിനിടെ നെഗറ്റീവ് റിട്ടേണാണ് നല്‍കിയത്. ഈ സാചര്യത്തിലാണ് ഓഹരിയുടമയക്ക് മികച്ച ലാഭവിഹിതം ലഭിക്കുന്നത്.
15 ഓഹരികൾ ഇവയാണ്
മികച്ച ലാഭവിഹിതം നല്കുന്ന ലാര്‍ജ്കാപ് ഓഹരികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 274 രൂപ ഓഹരി വിലയുള്ള വേദാന്ത 12 മാസത്തിനിടെ 70 രൂപ ലാഭവിഹിതം നല്കി. ഡിവിഡന്റ് യീല്‍ഡ് 26 ശമതമാനമാണ്. 310 രൂപയാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി വില. 75.50 രൂപയാണ് ലാഭവിഹിതം നല്‍കിയത്. 24 ശമാനമാണ് ലാഭവിഹിതം.
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് 10 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 236 രൂപ വിലയുള്ള ഓഹരി 23.3 രൂപയാണ് 12 മാസത്തിനിടെ ലാഭവിഹിതം നല്‍കിയത്. മറ്റൊരു പൊതുമേഖലാ സ്ഥാപമായ ഒഎന്‍ജിസി 14 രൂപ ലാഭവിഹിതം നല്കി. 166 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 8 ശതമാനമാണ്.
ഡിവിഡന്റ് യീൽഡ് 5%
പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് 12.3 രൂപയും ടാറ്റ സ്റ്റീല്‍ 5.10 രൂപയും ഗെയില്‍ 5 രൂപയും ടെക് മഹീന്ദ്ര 48 രൂപയും പിറമല്‍ എന്റര്‍പ്രൈസ് 33 രൂപയും 12 മാസത്തിനിടെ ലാഭവിഹിതം നല്കി. ഇവയുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനമാണ്.
ഡിവിഡന്റ് യീൽഡ് 5% താഴെ
6 ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനത്തില്‍ താഴെയാണ്. എച്ച്സിഎല്‍ ടെക്നോളീസ്, എന്‍ടിപിസി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഹീറോ മോട്ടോര്കോപ്എന്നിവ 4 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. ബജാജ് ഓട്ടോ, ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് എന്നിവ 3 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ് .
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
