സമ്മിശ്ര പാദഫലങ്ങളും ആഗോള പ്രതികൂല സാഹചര്യങ്ങളും കഴിഞ്ഞ വാരത്തിൽ ഇന്ത്യൻ വിപണിയെ വലിച്ച് താഴെയിട്ടിരുന്നു. വിദേശ നിക്ഷേപകർ തുടർച്ചയായി നിക്ഷേപം പിൻവലിച്ചതോടെ വിപണി സാഹചര്യങ്ങളും മാറി. ശക്തമായൊരു മുന്നേറ്റത്തിന് വരുന്ന ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങൾ വിപണി കാത്തിരിക്കുന്നുണ്ട്.
ഫെബ്രുവരി ഒന്നിനുള്ള ബജറ്റിൽ പല സെക്ടറുകളും അനുകൂല തീരുമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ന് പാദഫലം പ്രതീക്ഷിക്കുന്ന പൊതുമേഖല ഓഹരിയായ ഗെയിൽ ഒരു മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ഹ്രസ്വകാല നേട്ടത്തിന് നിക്ഷേപം പരിഗണിക്കുന്നവരാണെങ്കിൽ ഗെയിൽ ഓഹരികൾ വാങ്ങാമെന്നാണ് വിശകലന വിദഗ്ധർ നിർദ്ദേശിക്കുന്നത്.
ഗെയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയാണ് ഗെയ്ൽ. ഡൽഹി ആസ്ഥാനമായ കമ്പനി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ഡിസംബർ പാദത്തിലെ ഫലം വരുന്നതിന് മുന്നോടിയായി ഗെയിൽ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഗെയിൽ ഓഹരി 2 ശതമാനം ഉയർന്ന് 168.15 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ 1 ശതമാനം നേട്ടത്തോടെ 167 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

മൂന്നാം പാദ പ്രതീക്ഷകൾ
ഗാസ്‌പ്രോം മാർക്കറ്റിംഗ് ആൻഡ് ട്രേഡിംഗ് സിംഗപ്പൂർ പിടിഇ ലിമിറ്റഡിൽ നിന്നുള്ള ഗ്യാസ് വിതരണത്തിൽ സാധാരണ നില, പുതിയ വളം യൂണിറ്റുകൾ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) എന്നിവയിൽ നിന്നുള്ള ഡിമാൻഡ് എന്നിവയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഗെയിലിൻ്റെ ട്രാൻസ്മിഷൻ അളവ് പ്രതിദിനം 118.3 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (mmscmd) വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത് ഗെയിലിൻ്റെ ഇബിഐടിഡിഎ മുൻപാദത്തേ അപേക്ഷിച്ച് 9 ശതമാനം കുറയുമെന്നാണ്. കുറഞ്ഞ മാർക്കറ്റിംഗ് ലാഭമാണ് ഇതിന് കാരണം.
ഓഹരി വാങ്ങാൻ നിർദ്ദേശം
സാങ്കേതിക വിശകലനം അടിസ്ഥാനമാക്കി വിദഗ്ധർ ഹ്രസ്വകാലത്തേക്ക് ഗെയിൽ ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ഓഹരിയുടെ പ്രതിദിന ചാർട്ടിൽ മുന്നേറ്റ സാധ്യത കാണിക്കുന്ന ബുള്ളിഷ് റിവേഴ്‌സൽ പാറ്റേൺ കാണാം.
അതിനാൽ ഓഹരി 172 രൂപ വരെ എത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെ വ്യക്തമാക്കി. 160 രൂപ എന്ന സപ്പോർട്ട് ലെവൽ സ്റ്റോപ്പ് ലോസ് ആയി ക്രമീകരിച്ച് ഓഹരി ഹ്രസ്വകാലത്തേക്ക് 172 രൂപ നിലവാരത്തിലേക്ക് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഓഹരി പ്രകടനം
ഗെയിൽ ഓഹരി വില കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ആരോഗ്യകരമായ നേട്ടങ്ങമാണ് സമ്മാനിച്ചത്. 38 ശതമാനത്തിലധികം കുതിച്ച ഓഹിര. ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്‌സിനെ മറികടന്നു. ഇതേ കാലയളവിൽ സെൻസെക്‌സ് 10 ശതമാനത്തിലധികമാണ് ഉയർന്നത്. ഡിസംബറിൽ 23 ശതമാനത്തിലേറെയും നവംബറിൽ 10 ശതമാനവും നേട്ടം രേഖപ്പെടുത്തിയതിന് ഗെയിൽ ഓഹരി വില ജനുവരിയിൽ ഇതുവരെ ഏകദേശം 3 ശതമാനം ഉയർന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications