ഗള്‍ഫ് സഹകരണ കൗണ്‍സിലിന് (ജിസിസി) കീഴില്‍ ജിസിസി ഗ്രാന്റ് ടൂര്‍ വിസ അഥവാ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പുറത്തിറക്കുകയാണ് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ ഒമാന്‍ എന്നീ രാജ്യങ്ങള്‍.ഒരൊറ്റ പെര്‍മിറ്റില്‍ ആറ് രാഷ്ട്രങ്ങളിലേയ്ക്കും പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യം. യുഎഇ-ബഹ്റൈന്‍ അതിര്‍ത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന വിസ, സാങ്കേതിക, സുരക്ഷാ ബയോമെട്രിക്ക് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചതിന് ശേഷം പൂര്‍ണ്ണമായി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

ആര്‍ക്കെല്ലാം അപേക്ഷിക്കാം
ജിസിസി രാഷ്ട്രങ്ങളിലേയ്ക്ക് പ്രവേശനമുള്ളവര്‍ക്ക് ഏകീകൃത വിസയ്ക്ക് അര്‍ഹതയുണ്ടാകും.
സാധുവായ പാസ്പോര്‍ട്ടും താമസത്തിന്റെയും മടക്കയാത്രയുടേയും തെളിവും സാധുതയുള്ള യാത്ര ഇന്‍ഷൂറന്‍സും ഹാജരാക്കേണ്ടിവരും. ഇതിനായി ഒരു ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കും. വ്യവസായ സ്രോതസ്സുകളും കരട് നിര്‍ദ്ദേശങ്ങളും സൂചിപ്പിക്കുന്നതനുസരിച്ച് അപേക്ഷാഫീസായി 100-150 യുഎസ് ഡോളറായിരിക്കും ഈടാക്കുക.
ഔദ്യോഗിക വിസ ചട്ടക്കൂടും അപേക്ഷ സംവിധാനവും
വിസാ കാലവധി ഒരു മാസം, രണ്ട് മാസം എന്നിങ്ങനെയും നീട്ടാവുന്നതാകും.സിംഗിള്‍ എന്‍ട്രി, മള്‍ട്ടി എന്‍ട്രി, എക്സ്റ്റെന്ഷന് കാലാവധി എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ പിന്നീട് തീരുമാനിക്കും.
ഏകീകൃത വിസ
സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തുകയും പിന്നീട് ജോലി കണ്ടെത്തി അവിടെ താമസമാക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക് ഏകീകൃത വിസ ഗുണം ചെയ്യും. എല്ലാ ജിസിസി രാഷ്ട്രങ്ങളിലും യഥേഷ്ടം സഞ്ചരിക്കാനാകുമെന്നാണ് പ്രധാന പ്രയോജനം., ഗള്‍ഫ് രാഷ്ട്രങ്ങളെ സംബന്ധിച്ച് ഏകീകൃത വിസ അനിവാര്യമാണ്. അത് ജിസിസിയെ ഒരൊറ്റ ടൂറിസം കേന്ദ്രമാക്കുകയും യൂറോപ്പ്, ആസിയാന്‍ തുടങ്ങിയ പ്രദേശങ്ങളുമായി മത്സരിക്കാന്‍ അതിനെ പ്രാപ്തമാക്കുകയും ചെയ്യും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
