2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍, രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) 13.5 ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക പാദാടിസ്ഥാനത്തില്‍ ജിഡിപി നിരക്കുകള്‍ ലഭ്യമായ 2012-നു ശേഷമുള്ള കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജിഡിപി വളര്‍ച്ചാ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് രാജ്യത്തിന്റെ ഏറ്റവും പുതിയ ജിഡിപി നിരക്കുകള്‍ പ്രസിദ്ധീകരിച്ചത്.
അതേസമയം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പ്രകടമായ ഉണര്‍വും കഴിഞ്ഞ വര്‍ഷത്തെ അനുകൂലമായ 'ബേസ് ഇഫക്ടു'മാണ് ജിഡിപി വളര്‍ച്ചാ നിരക്കിനെ ഇരട്ടയക്കത്തിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന നിലവാരത്തിലുള്ള ജിഡിപി നിരക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 15 ശതമാനം വളര്‍ച്ചയായിരുന്നു വിപണി നിരീക്ഷകര്‍ പ്രതീക്ഷിച്ചത്.
സമാനമായി ഒന്നാം പാദത്തില്‍ 16 ശതനാനം നിരക്കില്‍ ജിഡിപി വളരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെയും അനുമാനം. പ്രതീക്ഷിച്ചതിലും താഴ്ന്ന നിരക്കില്‍ പുറത്തുവന്ന ജിഡിപി നിരക്കുകള്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
ധനക്കമ്മി
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 3.41 ലക്ഷം കോടിയില്‍ നിലനിര്‍ത്തി. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് ലക്ഷ്യമിട്ടതിന്റെ 20.5 ശതമാനമാണ്. കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സ് ആണ് ഏപ്രില്‍- ജൂണ്‍ കാലയളവിലെ ധനക്കമ്മി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു പുറത്തുവിട്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 21.3 ശതമാനമായിരുന്നു.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മിയുടെ പരിധിയായി 16.61 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ജിഡിപി മൂല്യത്തിന്റെ 6.4 ശതമാനമാണിത്.
ജൂലൈ മാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. ഇതോടെയാണ് കഴിഞ്ഞമാസം 11,040 കോടി മിച്ചം പിടിക്കാന്‍ സര്‍ക്കാരിന് സാധിച്ചത്. കഴിഞ്ഞ 28 മാസത്തിനിടെ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂലൈയിലെ നികുതി വരുമാനം 38 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1.6 ലക്ഷം കോടിയായതും നികുതിയേതര വരുമാനം ഇരട്ടിയായി 27,423 കോടിയിലേക്ക് ഉയര്‍ന്നതും മിച്ചം പിടിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചു.
അതായത് കേന്ദ്രസര്‍ക്കാരിന്റെ ആകെ വരുമാനം 40 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1.9 ലക്ഷം കോടിയായെന്ന് സാരം. ഇതിനോടൊപ്പം മൂലധന ചെലവിടല്‍ ഇരട്ടിയാക്കിയിട്ടും (33,606 കോടി) സര്‍ക്കാരിന്റെ ആകെ ചെലവ് 2 ശതമാനം താഴ്ന്ന് 1.79 ലക്ഷം കോടിയായതും നേട്ടമായി. ഇതിനു മുമ്പ് 2020 മാര്‍ച്ച് മാസത്തിലായിരുന്നു ധനക്കമ്മി കൂടാതെ ഒരു മാസം തള്ളിനീക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചത.
അതേസമയം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആകെ വരുമാനം 7.86 ലക്ഷം കോടിയും (15 ശതമാനം വര്‍ധന) ആകെ ചെലവ് 11.27 ലക്ഷം കോടിയുമാണ് (12 ശതമാനം വര്‍ധന).
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ചൊവ്വാഴ്ച 2.5 ശതമാനത്തിലധികമാണ് നിഫ്റ്റി സൂചിക മുന്നേറിയത്. ഇതോടെ ദിവസ ചാര്‍ട്ടില്‍ വലിയൊരു ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. എന്നിരുന്നാലും 17,900 നിലവാരത്തില്‍ ശക്തമായ പ്രതിരോധം സൂചിക നേരിടാം. 17,600 നിലവാരത്തില്‍ നിന്നും പിന്തുണയും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ 17,200-നും 18,000 നിലവാരത്തിനും ഇടയില്‍ നിഫ്റ്റി തങ്ങിനില്‍ക്കാനാവും സാധ്യത. ഹ്രസ്വകാലയളവില്‍ വലിയൊരു തിരിച്ചടിക്ക് സാധ്യതയില്ലെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
എന്താണ് ജിഡിപി ?
ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ അധികാര പരിധിയുള്ള പ്രദേശത്ത്, നിശ്ചിത കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണി മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). അതായത്, രാജ്യത്തെ എല്ലാ ആളുകളും കമ്പനികളും ഉല്പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളുടേയും സേവനത്തിന്റെയും ആകെ മൂല്യമാണ് ജിഡിപി. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍, ജിഡിപി ഒരു രാജ്യത്തിന്റെ/ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ വിശാലമായ അര്ഥത്തിലുള്ളൊരു അളവുകോലാണ്. 1990 മുതലാണ് ഇന്ത്യ ത്രൈമാസ വളര്‍ച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications