രണ്ട് ദിവസത്തെ നേട്ടത്തിനും ചൊവ്വാഴ്ചത്തെ അവധിക്കും ശേഷം വിപണിയില്‍ വീണ്ടും തളര്‍ച്ചയാണ്. നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്‌സ് 323 പോയന്റ് ഉയര്‍ന്ന് 59,901ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 17,623ലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണി ചാഞ്ചാട്ടത്തിലും ലാഭമുണ്ടാക്കാൻ സാധിക്കുന്നൊരു ടാറ്റ ഗ്രൂപ്പ് ഓഹരിയെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. കെമിക്കൽ സെക്ടറിലുള്ള കമ്പനിക്ക് 2 ബ്രോക്കറിംഗ് സ്ഥാപനങ്ങളാണ് വാങ്ങാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ടാറ്റ കെമിക്കൽസ്
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ടാറ്റ കെമിക്കൽസ് ലോകത്തിലെ മൂന്നാമത്തെ വലിയ അലുക്കുകാര നിർമാതാക്കളാണ്. ഗ്ലാസ്, വ്യാവസായിക, കെമിക്കൽ മേഖലകൾക്ക് വേണ്ടിയുള്ള ഉത്പ്പന്നങ്ങളും കമ്പനി നിർമിക്കുന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ടാറ്റ കെമിക്കൽസിന് നിർമാണ യൂണിറ്റുകളുണ്ട്. 25527.85 കോടി രൂപ വിപണി മൂലധനമുള്ള ഈ മിഡ് കാപ് കമ്പനിയുടെ പ്രധാന വരുമാന മേഖലകൾ ഉപപ്പ്, റിഫൈൻഡ് സോഡിയം ബൈകാർബണേറ്റ്, സ്പെഷാലിറ്റി കെമിക്കൽസ് എന്നിവയാണ്.
ഓഹരി വിശദാശം
ടാറ്റ കെമിക്കൽസ് ലിമിറ്റഡിന്റെ ഓഹരികൾ ഈ വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ 0.56 ശതമാനം ഇടിഞ്ഞ് 1,001.85 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചത്തെ ക്ലോസിംഗ് ലെവൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,214.65 രൂപയേക്കാൾ 17.52 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 11 ന് ടാറ്റ കെമിക്കൽസ് അതിന്റെ 52 ആഴ്ചയിലെ ഉയർന്ന വിലയായ 1214.65 രൂപയിലെത്തിയിരുന്നു.
ഒരു വർഷം വരെയുള്ള 6.48 ശതമാനം വളർച്ചയാണ് ഓഹരി വിലയിലുണ്ടായത്. ബുധനാഴ്ച 0.86% ഉയർന്ന് 1,010.65 രൂപയിലാണ് ടാറ്റ കെമിക്കൽസ് വ്യാപാരം നടത്തുന്നത്. 52 ആഴ്ചയിലെ താഴ്ന്ന വില 773.35 രൂപ.
കമ്പനിയുടെ പിഇ റേഷ്യോ 23.62 മടങ്ങിലാണ്. പ്രതിയോഹരി ബുക്ക് വാല്യു 628 രൂപയയും പ്രതിയോഹരി വരുമാനം 42.48 രൂപയുമാണ്. കടമില്ലാത്ത എന്നത് കമ്പനിയുടെ പ്രത്യേകതയാണ്. 2022 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം ടാറ്റ കെമിക്കൽസിന്റെ 37.98 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. വിദേശ നിക്ഷേപകർക്ക് 14.43 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 18.62 ശതമാനവും ഓഹരി വിഹിതം ടാറ്റ കെമിക്കൽസിലുണ്ട്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത വരുമാനം 4,148 കോടി രൂപയായിരുന്നു. എന്നാലിത് രണ്ടാം പാദത്തിലെ വരുമാനമായ 4299 കോടിയേക്കാൾ 2.65 ശതമാനം കുറവായിരുന്നു. ഇതേസമയം 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തേക്കാൾ 31.58 ശതമാനത്തിന്റെ വളർച്ച നേടി. അലക്കുകാരത്തിനുണ്ടായ ഡിമാന്റ് വരുമാനത്തിൽ പ്രതിഫലിച്ചു. EBITDA 69.10 ശതമാനം വർധിച്ച് 922 കോടി രൂപയിലെത്തി. നികുതിക്ക് ശേഷമുള്ള ലാഭം 25.70 ശതമാനം വർധിച്ച് 391 കോടി രൂപയായി.
അനുകൂല ഘടകം
ചൈന ലോക്ഡൗണിന് ശേഷം വീണ്ടും പ്രവർത്തനങ്ങൾ ശക്തമാക്കുന്നതും ഗ്ലാസ് മേഖലയിൽ കൂടുന്ന ഡിമാന്റും അലക്കുകാരത്തിന്റെ ആവശ്യകതയിൽ വർധനവുണ്ടാക്കും. മാന്ദ്യ സമ്മർദ്ദം ഉണ്ടായിട്ടും കമ്പനിക്ക് മികച്ച ഓർഡറുകൾ കഴിഞ്ഞ പാദത്തിൽ ലഭിച്ചു. ഇത് ടാറ്റ കെമിക്കൽ ഉത്പ്പന്നങ്ങൾക്കുള്ള ശക്തമായ വിപണി പ്രതീക്ഷ നൽകുന്നു.
അലക്കുകാരത്തിന്റെ ഡിമാന്റിലുള്ള വർധനവ് വരുന്ന പാദങ്ങളിൽ വിതരണം വർധിക്കുമെന്നും മെച്ചപ്പെട്ട വരുമാനവും കമ്പനി ലഭിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്തിന്റെ വിലയിരുത്തൽ. ഇതിനാൽ ടാറ്റ കെമിക്കൽസ് ഓഹരികൾ 12 മാസ കാലയളവിനുള്ളിൽ 1,197 എന്ന ലക്ഷ്യവിലയിൽ വാങ്ങാമെന്നാണ് ജിയോജിത്ത് നിർദ്ദേശിക്കുന്നത്. ഇത് നിലവിലെ വിലയേക്കാൾ 17 ശതമാനം അധികമാണ്. കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് 1,210 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനും നിർദ്ദേശിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications