ഒരു ബാങ്കിന്റെ ഓഹരി വാങ്ങുന്നതാണോ ബാങ്കിൽ സ്ഥിര നിക്ഷേപമിടുന്നതാണോ ഉചിതം എന്ന് തീരുമാനിക്കുന്നത് നിക്ഷേപകന്റെ റിസ്ക് പ്രൊഫൈൽ അനുസരിച്ചാണ്. അത്യാവശ്യം റിസ്കെടുക്കാൻ സാധിക്കുന്നൊരാൾക്കാണെങ്കിൽ ഓഹരിയെ പറ്റി പഠിച്ച് നിക്ഷേപിക്കുന്നതാകും മികച്ച റിട്ടേൺ ലഭിക്കാൻ ഉചിതമാവുക. ബാങ്കിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ഫികസഡ് റിട്ടേണിനെക്കാൾ ഉയർന്ന റിട്ടേൺ പലപ്പോഴും ഓഹരികളിൽ നിന്ന് നേടാം. ഓഹരികളിലെ വരുമാനം സ്ഥിരമല്ലെന്ന് നിക്ഷേപികർ ശ്രദ്ധിക്കണം.
കഴിഞ്ഞ 6 മാസത്തെ റിട്ടേൺ നോക്കുമ്പോൾ സ്ഥിര നിക്ഷേപത്തേക്കാൾ ഇരട്ടി റിട്ടേൺ നൽകിയൊരു ബാങ്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. മികച്ച ത്രൈമാസ ഫലം പുറത്തു വന്നതോടെ ഓഹരികൾ വാങ്ങാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. വിശദമായി നോക്കാം.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന് കീഴില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2016 ലാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 11 ലധികം സംസ്ഥാനങ്ങളിൽ 425 എടിഎ അടക്കം മികച്ച നെറ്റ്‍വർക്ക് ബാങ്കിനുണ്ട്.

ഓഹരി പ്രകടനം
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലായി സ്വപ്‌ന തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മാസത്തിനിടെ 15 ശതമാനം റിട്ടേണ്‍ ഈ ബാങ്കിംഗ് ഓഹരി നൽകി. 5 വർഷത്തിനിടെ 144.21 ശതമാനമാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ കുതിച്ചത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 34.75 ശതമാനവും 3 മാസത്തിനിടെ 37.04 ശതമാനവും മുന്നേറ്റം ഇക്വിറ്റാസ് ഓഹരികളുണ്ടാക്കി.
വ്യാഴാഴ്ച 83.85 രൂപയെന്ന 52 ആഴ്ചയിലെ പുതിയ ഉയര്‍ന്ന വില കുറിച്ചു ഓഹരികൾ 82.80 രൂപയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 1.93 ശതമാനം ഇടിവില്‍ 81.20 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 37.45 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
6 മാസത്തേക്ക് സ്ഥിര നിക്ഷേപമിട്ടാൽ
കയ്യിലെ പണം ബാങ്കില്‍ സ്ഥിര നിക്ഷേപമിടുന്നതിനേക്കാള്‍ നല്ലത് ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണെന്ന് കഴിഞ്ഞ 6 മാസത്തെ പ്രകടനം കാണിക്കും. 2 കോടിക്ക് താഴെയുള്ള നിക്ഷേപത്തിന് 6 മാസത്തേക്ക് 5.25 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. 10,000 രൂപ 6 മാസത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയില്‍ ലഭിക്കുന്നത് 10,525 രൂപയാണ്.
6 മാസം മുൻപ് ഓഹരികൾ വാങ്ങിയാൽ
അതേസമയം, ആറു മാസം മുന്‍പ് ബാങ്കിന്റെ ഓഹരിയില്‍ ഇതേ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് 15,512.25 രൂപ ലഭിക്കുമായിരുന്നു. 2022 നവംബര്‍ 18 ന് 53.90 രൂപയിലാണ് ഇക്വിറ്റിസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ ക്ലോസ് ചെയ്തത്. 10,000 രൂപയ്ക്ക് ഓഹരികള്‍ വാങ്ങിയൊരാള്‍ക്ക് 185 ഓഹരികള്‍ ലഭിക്കും. മേയ് 18 നുള്ള ഓഹരി വില പ്രകാരം 185ഓഹരികള്‍ക്കുള്ള മൂല്യം15,512.25 രൂപയാണ്. നിക്ഷേപത്തില്‍ നിന്ന് 55 ശതമാനമാണ് റിട്ടേണ്‍.
പാദഫലം
മാര്‍ച്ച് പാദഫലത്തില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ആരോഗ്യകരമായ മുന്നേറ്റമാണുണ്ടായത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 706.9 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തേക്കാള്‍ 28 ശതമാനം വര്‍ധനവാണിത്. ബാങ്ക് വായ്പകളിലൂടെ ഉണ്ടാക്കുന്ന വരുമാനവും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണിത്.
ബാങ്കിന്റെ ലാഭത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 59 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. 190 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ ലാഭം. മികച്ച ലാഭവിഹിതത്തിന് പിന്നാലെ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഉടമകള്‍ക്ക് 1 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. ആദ്യമായാണ് ഇക്വിറ്റാസ് ബാങ്ക് ലാഭവിഗിതം നല്‍കുന്നത്.
ഓഹരികൾ വാങ്ങാം
ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ ജയേഷ് ഭാനുശലി ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 88 രൂപ ലക്ഷ്യ വിലയില്‍ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ ഓഹരി വില 80 രൂപ. സ്റ്റോപ്പ് ലോസ് 79 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications