പുതിയ ആഴ്ച ഇന്ത്യന്‍ ഓഹരി വിപണി തുറക്കുമ്പോള്‍ മികച്ച ലാഭ വിഹിതം നല്കുന്ന കമ്പനികളെ പോര്ട്ട്ഫോളിയോയിലെത്തിക്കാനുള്ള അവസരം കൂടി മുന്നിലുണ്ട്. നിരവധി ഓഹരികളാണ് പുതിയ വാരം റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത. ഐഡിഎഫ്സി, ഐടിസി, ഫസ്റ്റ്സോഴ്സ് സോല്യൂഷന്‍ തുടങ്ങി 5 കമ്പനികളാണ് നിക്ഷേപകര്‍ക്ക് മികച്ച ലാഭ വിഹിതം കൈമാറുന്നത്. ഇവ ഏതൊക്കെയന്നും എത്ര തുക ലാഭ വിഹിതം ലഭിക്കുമെന്നും എപ്പോള്‍ വാങ്ങാമെന്നും പരിശോധിക്കാം.

ഐഡിഎഫ്സി
ധനകാര്യ കമ്പനിയായ ഐഡിഎഫ്സി 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 110 ശതമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുപ്രകാരം ഓഹരിയൊന്നിന് 11 രൂപ ലാഭ വിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഫെബ്രുവരി 13ആണ്. ഇന്ത്യയിൽ ഇക്വിറ്റി സെറ്റിൽമെന്റ് സൈക്കിൾ T+1 ആയി മെച്ചപ്പെട്ടതിനാൽ, ഡിവിഡന്റുകളുടെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും മിക്ക കമ്പനികൾക്കും ഓരേ ദിവസമാണ്.
കഴിഞ്ഞ വർഷം ഐഡിഎഫ്സി 1 രൂപ ഇടക്കാല ലാഭ വിഹിതം നൽകിയിരുന്നു. ഐഡിഎഫ്സി (NSE: IDFC | BSE: 532659) വെള്ളിയാഴ്ച 90.80 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിസി
മുന്‍നിര എഫ്എംസിജി കമ്പനിയായ ഐടിസി 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 600% ഇടക്കാല ലാഭ വിഹിതമാണ് കൈമാറുന്നത്. ഓഹരിയൊന്നിന് 6 രൂപ ലാഭ വിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതിയായി ഫെബ്രുവരി 15 ആണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഈ ദിവസത്തിനുള്ളിൽ കമ്പനി രേഖകളിൽ പേരുള്ള ഓഹരിയുടമകൾക്ക് ലാഭ വിഹിതം ലഭിക്കും.
എക്സ് ഡിവിഡന്റ് തീയതിയും ഫെബ്രുവരി 15 ആണ്. കഴിഞ്ഞ 1 വർഷത്തിനിടെ 2 തവണകളായി കമ്പനി 11.50 രൂപ ലാഭ വിഹിതം കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച 371.35 രൂപയിലാണ് ഐടിസി (NSE: ITC | BSE: 500875) ക്ലോസ് ചെയ്തത്.

ആർതി ഇൻഡസ്ട്രീസ്
കെമിക്കൽ കമ്പനിയായ ആർതി ഇൻഡസ്ട്രീസ് 20 ശതമനം ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചത്. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1 രൂപ ലാഭ വിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 15 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. എക്സ് ഡിവിഡന്റ് തീയതിയും ഫെബ്രുവരി 15 ആണ്.
കഴിഞ്ഞ വർഷത്തിൽ രണ്ട് തവണകളായി കമ്പനി 2.50 രൂപ ലാഭ വിഹിതം കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച 3.25 രൂപ ഉയർന്ന് 543.80 രൂപയിലാണ് ആർതി ഇൻഡസ്ട്രീസ് (NSE: AARTIIND | BSE: 524208) വ്യാപാരം അവസാനിപ്പിച്ചത്.
ഫസ്റ്റ് സോഴ്സ് സൊല്യൂഷന്‍സ് ലിമിറ്റഡ്
ഐടി കമ്പനിയായ ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ് ലിമിറ്റഡ് (എഫ്എസ്എല്) 35 ശതമാനമാണ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചത്. ഫെബ്രുവരി 17ന് മുൻപ് കമ്പനി രേഖകളിൽ ഓഹരി ഉടമകളായ നിക്ഷേപകർക്ക് ഓഹരിയൊന്നിന് 3.50 രൂപ ലാഭ വിഹിതം ലഭിക്കും. എക്സ് ഡിവിഡന്റ് തീയതിയും ഫെബ്രുവരി 17 ആണ്.
2022 ലും കമ്പനി 3.50 രൂപ ഇടക്കാല ലാഭ വിഹിതം കൈമാറിയിട്ടുണ്ട്. ഫസ്റ്റ് സോഴ്സ് സൊല്യൂഷൻസ് ലിമിറ്റഡ് (NSE: FSL | BSE: 532809) 121.15 രൂപയ്ക്കാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

ഹീറോ മോട്ടോകോർപ്പ്
മുൻനിര ഓട്ടോ കമ്പനിയായ ഹീറോ മോട്ടോകോർപ്പ് 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 3250 ശതമാനം ഇടക്കാല ലാഭ വിഹിതമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയുടമയ്ക്ക് 65 രൂപ നിരക്കിൽ ലാഭ വിഹിതം നേടാം. 2022 ഫെബ്രുവരി 17 ആണ് കമ്പനിയുടെ എക്സ് ഡിവിഡന്റ്, റെക്കോർഡ് തീയതി.
കഴിഞ്ഞ വർഷത്തിൽ 2 തവണകളായി 95 രൂപയാണ് കമ്പനി ലാഭ വിഹിതമായി കൈമാറിയത്. വെള്ളിയാഴ്ച ഹീറോ മോട്ടോകോർപ്പ് (NSE: HEROMOTOCO | BSE: 50018) 2583.30 രൂപയാക്കാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
