2023 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം പുറത്തുവിടുന്ന തിരക്കിലാണ് കമ്പനികൾ. മികച്ച ലാഭമുണ്ടാക്കിയ കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതം കൈമാറുന്നത് സർവ സാധാരണമാണ്. ഏപ്രിൽ അവസാന വാരത്തിൽ പാദഫലം പുറത്തുവന്ന കമ്പനികളിൽ ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ ലിമിറ്റഡ്, ടാറ്റ സ്റ്റീൽ, ആർബിഎൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ 10 കമ്പനികൾ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ ചിലത് റെക്കോർഡ് തീയതിയും നിശ്ചയിച്ചിട്ടുണ്ട്. ഇവ വിശദമായി നോക്കാം.
1. ഒറാക്കിൽ ഫിനാൻഷ്യൽ സർവീസ് സോഫ്റ്റ്‍വെയർ
സാമ്പത്തിക, ഇൻഷൂറൻസ് സാങ്കേതിക വിദ്യ നൽകുന്ന ഐടി കമ്പനിയാണ് ഓറാക്കിൽ ഫിനാൻഷ്യൽ സർവീസ് സോഫ്റ്റ്‍വെയർ. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 225 രൂപയാണ് ലാഭവിഹിതം നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി മേയ് 9 ആണ്. നിലവിൽ 3,648 രൂപയാണ് ഓഹരി വില.
2. ടാറ്റ സ്റ്റീൽ
മേയ് രണ്ടിന് ചേർന്ന ടാറ്റ സ്റ്റീലിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗം 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 360 ശതമാനം ലാഭവിഹിതം നിർദ്ദേശിച്ചിട്ടുണ്ട്. ഓഹരിയുടമയ്ക്ക് പ്രതിയോഹരി 3.60 രൂപ ലാഭവിഹിതം ലഭിക്കും. ലാഭവിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടില്ല. 109.75 രൂപയാണ് നിലവിലെ ഓഹരി വില.

3. ആർബിഎൽ ബാങ്ക്
സ്വകാര്യ ബാങ്കിംഗ് ഓഹരിയായ ആർബിഎൽ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 15 ശതമാനം ലാഭവിഹിതമാണ് പ്രഖ്യപിച്ചത്. പ്രതിയോഹരി 1.50 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോർഡ് തീയതി നിശ്ചയിച്ചട്ടില്ല. 155 രൂപയാണ് നിലവിലെ ഓഹരി വില.
4. ഐഡിബിഐ ബാങ്ക്
ഏപ്രിൽ 29 ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗമാണ് ഐഡിബിഐ ബാങ്ക് ഓഹരിയുടമകൾക്ക് ലാഭവിഹിതം നിർദ്ദേശിച്ചത്. 1 രൂപയാണ് ലാഭവിഹിതം. ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഡിവിഡന്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 53.70 രൂപയാണ് നിലവിലെ ഓഹരി വില.
5. ബജാജ് ഓട്ടോ
ഇന്ത്യയിലെ ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവ നിർമിക്കുന്ന ബജാജബ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ബജാജ് ഓട്ടോ. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1400 ശതമാനമാണ് ലാഭവിഹിതം നൽകുന്നത്. പ്രതിയോഹരി 140 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 30 ആണ്. 4,446 രൂപയാണ് ഓഹരിയുടെ നിലവിലെ വില.
6. മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്
ഗിയർ സ്‌കൂട്ടർ ഭാഗങ്ങൾ അസംബിൾ ചെയ്യുന്നൊരു കമ്പനിയാണ് മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്. വെസ്റ്റേൺ മഹാരാഷ്ട്ര ഡെലവപ്‌മെന്റ് കോർപ്പറേഷന്റെയും ബജാജ് ഓട്ടോയുടെയും സംയുക്ത സംരംഭമാണിത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 600 ശതമാനം ലാഭവിഹിതമാണ് കമ്പനി നൽകുന്നത്. ഓഹരിയുടമയ്ക്ക് 60 രൂപ വീതം ലാഭവിഹിതം ലഭിക്കും. ജൂൺ 30 ആണ് റെക്കോർഡ് തീയതി. 5,009 രൂപയാണ് നിലവിലെ ഓഹരി വില.
7. ബജാജ് ഫിനാൻസ്
ബജാജ് ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിതര ധനകാര്യസ്ഥാപമാണ് ബാജാജ് ഫിനാൻസ്. കമ്പനി അന്തിമ ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് 30 രൂപ ലാഭവിഹിതം നൽകും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 30 ആണ്. നിലവിലെ ഓഹരി വില 6,175 രൂപ.
8. ഹിന്ദുസ്ഥാൻ യൂണിലിവർ
എഫ്എംസിജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രിട്ടീഷ് കമ്പനിയായ യൂണിലിവറിന്റെ ഇന്ത്യൻ കമ്പനിയാണ്. ഏപ്രിൽ 27 ന് ചേർന്ന ബോർഡ് യോഗം ഓഹരിയൊന്നിന് 22 രൂപയാണ് ലാഭവിഹിതം നിർദ്ദേശിച്ചിട്ടുള്ളത്. 2485.20 രൂപയാണ് ഓഹരി വില.
9. സുപ്രീം പെട്രോകെം
ഇന്ത്യയിലെ ഏറ്റവും വലിയ പോളിസൈറ്ററൈൻ പോളിമർ ഉത്പാദകരാണ് സുപ്രീം പെട്രോകെം. പ്രതിയോഹരി 7 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 28 ആണ്. 375.95 രൂപയാണ് ഓഹരി വില.
10. വോൾട്ടാസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഗൃഹോപകരണ കമ്പനിയായ വോൾട്ടാസ് 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 425 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടമയ്ക്ക് കയ്യിലുള്ള ഓരോ ഓഹരിക്കും 4.25രൂപ ലാഭവിഹിതം ലഭിക്കും. ജൂൺ 10 ആണ് റെക്കോർഡ് തീയതി. 809.90 രൂപയാണ് നിലവിലെ ഓഹരി വില.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications